April 02, 2023

Login to your account

Username *
Password *
Remember Me

കായികം

ലോകഫുട്ബോളിലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോർച്ചുഗൽ ടീമിൽ ഉൾപ്പെടുത്തി പുതിയ പരിശീലകൻ റോബർട്ടോ മാർട്ടിനെസ്.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും ഫാഷനബിള്‍ ഫൈന്‍ ജുവല്ലറി ബ്രാന്‍ഡുകളിലൊന്നായ മിയ ബൈ തനിഷ്ക് ക്രിക്കറ്റ് ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ആദ്യ പൂര്‍ണ വനിതാ ടീമുമായി പ്രിന്‍സിപ്പല്‍ സ്പോണ്‍സര്‍ എന്ന നിലയില്‍ സഹകരിക്കുന്നു.
തിരുവനന്തപുരം; തമിഴ്നാട്ടിലെ തൃശ്നാപള്ളിയിൽ നടന്ന 19 മത് സൗത്ത് സോൺ സീനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾ കിരീടം നേടി.
തിരു: തിരുവനന്തപുരം പ്രസ് ക്ലബ് കായിക ദിനാഘോഷത്തിൻ്റെ ലോഗോ പ്രകാശിപ്പിച്ചു. കേരള സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്ടൻ കൂടിയായ നടൻ കുഞ്ചാക്കോ ബോബൻ പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ.സാനുവിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
കൊച്ചി: ഇന്ത്യന്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി, അതിന്റെ സ്വതന്ത്ര ഉപഭോക്തൃ കേന്ദ്രീകൃത ബിസിനസ് സംവിധാനമായ ഹൗസ് ഓഫ് കെബിഎഫ്‌സിയിലൂടെ എഫ്എംസിജി (ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സ്) വിപണിയിലേക്ക് പ്രവേശിക്കുന്നു. ക്രെവിന്‍' (Kravin') എന്ന ബ്രാന്‍ഡിന് കീഴില്‍ പുതിയ ശ്രേണിയിലുള്ള ബനാന ചിപ്‌സുകളുടെ ലോഞ്ചിങ് കമ്പനി പ്രഖ്യാപിച്ചു. ഹൗസ് ഓഫ് കെബിഎഫ്‌സിയുടെ ആദ്യ ഡയറക്ട് ടു കണ്‍സ്യൂമര്‍ ബ്രാന്‍ഡാണ് ക്രെവിന്‍'.
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സ്പോട്ടിങ് ഡയറക്ടറായി കരോളിസ് സ്കിൻകിസ് തുടരും. അഞ്ച് വർഷത്തേക്കാണ് കരോളിസുമായുള്ള കരാർ കേരള ബ്ലാസ്റ്റേഴ്സ് നീട്ടിയിരിക്കുന്നത്. 2028 വരെ ക്ലബ്ബിന്റെ കായിക കാര്യങ്ങളുടെ ചുക്കാൻ പിടിക്കുക കരോളിസായിരിക്കും.
പ്രൈം വോളിബോൾ ലീഗ്‌ രണ്ടാംസീസണിലെ ആവേശകരമായ പോരാട്ടത്തിൽ ചെന്നൈ ബ്ലിറ്റ്‌സിനെ കീഴടക്കി കലിക്കറ്റ്‌ ഹീറോസ്‌ കുതിച്ചു.
തുർക്കി ഭൂകമ്പത്തെ തുടർന്ന് ദിവസങ്ങളോളം കാണാതായ ചെൽസി, ന്യൂകാസിൽ യുണൈറ്റഡ് മുൻ ഫോർവേഡ് താരം ക്രിസ്റ്റ്യൻ അറ്റ്‌സുവിന്റെ അവശിഷ്ടങ്ങൾ ഹതായ് പ്രവിശ്യയിലെ അന്റാക്യ നഗരത്തിൽ താമസിച്ചിരുന്ന 12 നിലകളുള്ള ആഡംബര കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെത്തി.
ഇന്ത്യൻ സൂപ്പർ ലീഗിൽ ഞായറാഴ്ച നടന്ന ബെംഗളൂരു എഫ്സി - കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മത്സരത്തിന് ശേഷമുണ്ടായ അനിഷ്ട സംഭവങ്ങളെ ഇരു ക്ലബ്ബുകളും ഗൗരവത്തോടെ തന്നെ കാണുന്നു. ആരാധകർ തമ്മിലുണ്ടാകുന്ന ഇത്തരത്തിലുള്ള ഏറ്റുമുട്ടലുകളെ ഇരു ക്ലബ്ബുകളും ശക്തമായി തന്നെ അപലിപ്പിക്കുന്നു.
Page 1 of 20