April 23, 2025

Login to your account

Username *
Password *
Remember Me
വിനോദം

വിനോദം (445)

തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ ഈ വർഷത്തെ (2025) ഉത്സവം ഏപ്രിൽ 3 ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആരംഭിച്ചു. തന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കൊടിയേറ്റത്തോടെയാണ് പത്തുദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായത്.
കൊച്ചി: മലയാളത്തില്‍ ഈ വര്‍ഷത്തെ റിലീസുകളില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഒന്നാണ് തുടരും. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. മുണ്ടുടുത്ത് ഒരു സാധാരണക്കാരനായി മോഹന്‍ലാല്‍ വീണ്ടും എത്തുന്ന ചിത്രം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
കൊച്ചി: ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന 'മരണ മാസ്സ്' ഏപ്രിൽ 10ന് തീയേറ്ററുകളിലെത്തുന്നു. വിഷു റിലീസായി തിയേറ്ററുകളിലെത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മിനിമം ഗ്യാരന്റി സിനിമകൾ ഉറപ്പ് നൽകുന്ന നായകനായ ബേസിലിന്റെ 'മരണമാസ്സ്' ഹൈപ്പിനനുസരിച്ചു ഉയരുമെന്നാണ് പ്രേക്ഷകപ്രവചനം.
ഹൈദരാബാദ്: സൂപ്പർസ്റ്റാർ മഹേഷ് ബാബു ഹൈദരാബാദ് വിമാനത്താവളത്തിൽ ആരാധകർക്ക് സമ്മാനിച്ച രസകരമായ നിമിഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന എസ്എസ്എംബി 29ലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. അതിന്‍റെ ഷെഡ്യൂള്‍ ബ്രേക്കില്‍ താരം മകൾ സിതാരയ്ക്കൊപ്പം ഒരു യാത്രയുടെ ഭാഗമായി വിമാനതാവളത്തില്‍ എത്തിയത്.
ഗണപതിയും സാഗർ സൂര്യയും നായകന്മാരാകുന്ന ഏറ്റവും പുതിയ ചിത്രം 'പ്രകമ്പന’ത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. നവരസ ഫിലിംസിന്റെയും ലക്ഷ്മിനാഥ് ക്രീയേഷൻസിന്റെയും ബാനറിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. "നദികളിൽ സുന്ദരി യമുന" എന്ന ഹിറ്റ് ചിത്രത്തിനുശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഹൊറർ കോമഡി എന്റർടൈനറാണ്.
കാര്‍ത്തി നായകനായി വരാനിരിക്കുന്ന ഒരു ചിത്രമാണ് സര്‍ദാര്‍ 2. സമീപകാലത്ത് തമിഴകത്ത് ഗ്യാരണ്ടിയുള്ള താരമായ കാര്‍ത്തിയുടെ വമ്പൻ ഹിറ്റായ സര്‍ദാറിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. മയക്കുമരുന്ന് കടത്ത് കേന്ദ്രീകരിച്ചുള്ള ഒരു ചിത്രമയിരിക്കും സര്‍ദാര്‍ 2 എന്നാണ് റിപ്പോര്‍ട്ട്.
മൊണാർക്ക് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജെ.കെ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ദി റിയൽ കേരളാ സ്റ്റോറി'. പുതുമുഖങ്ങളായ സിദ്ധാർത്ഥ് ബാബു, ഖുശ്ബു എന്നിവർക്കൊപ്പം സന്തോഷ് കീഴാറ്റൂർ, ശ്രീധന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എത്തുന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.
മാർച്ച് 27ന് ആയിരുന്നു മലയാളികൾ ഒന്നടങ്കം കാത്തിരുന്ന എമ്പുരാൻ റിലീസ് ചെയ്തത്. പൃഥ്വിരാജ്- മോഹൻലാൽ കോമ്പോയിലെത്തിയ ചിത്രം ഏറ്റവും വേ​ഗത്തിൽ 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമ കൂടി ആയിരിക്കുകയാണ്. ഇതിനിടയിൽ ചില രം​ഗങ്ങളുടെ പേരിൽ വിവാദങ്ങളിലും എമ്പുരാൻ അകപ്പെട്ടിരുന്നു.
കുടുംബങ്ങളുടെ പ്രിയം നേടി ഉണ്ണി മുകുന്ദൻ ചിത്രം 'ഗെറ്റ് സെറ്റ് ബേബി' മുപ്പതാം ദിവസത്തിലേക്ക്. തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളുമായാണ് ചിത്രം മുന്നേറുന്നത്.
സംവിധായകന്‍ എന്ന നിലയില്‍ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയിട്ടുള്ള ആളാണ് ബേസില്‍ ജോസഫ്. ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ മിന്നല്‍ മുരളിയിലൂടെയാണ് ഈ സംവിധായകന്‍ ഇന്ത്യയിലും പുറത്തുമുള്ള സിനിമാപ്രേമികളുടെ കൈയടി നേടിയത്.
Page 1 of 32