November 22, 2025

Login to your account

Username *
Password *
Remember Me

കായികം

ഇന്‍ഡോര്‍: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ 404 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന മധ്യ പ്രദേശിന് രണ്ട് വിക്കറ്റ് നഷ്ടം. ഇന്‍ഡോര്‍, ഹോര്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ രണ്ടിന് 44 എന്ന നിലയിലാണ് മധ്യ പ്രദേശ്. ഹര്‍ഷ് ഗാവ്‌ലി (0), യഷ് ദുബെ (19) എന്നിവരുടെ വിക്കറ്റുകളാണ് മധ്യ പ്രദേശിന് നഷ്ടമായത്. ശ്രീഹരി നായര്‍ക്കാണ് രണ്ട് വിക്കറ്റുകളും.
സ്ബണ്‍: 2026 ഓടെ ലോകകപ്പ് ഫുട്‌ബോളിനോട് വിടപറയുമെന്ന് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായി വേദിയാവുന്ന ടൂര്‍ണമെന്റ് റൊണാള്‍ഡോയുടെ ആറാമത്തെ ലോകകപ്പായിരിക്കും.
ബാഴ്‌സലോണ: അടുത്തവര്‍ഷത്തെ ലോകകപ്പില്‍ അര്‍ജന്റൈന്‍ ടീമിനൊപ്പം കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് ലിയോണല്‍ മെസി. എന്നാല്‍ പൂര്‍ണ ആരോഗ്യവാനാണെങ്കില്‍ മാത്രമേ ലോകകപ്പില്‍ കളിക്കൂയെന്നും ടീമിന് ബാധ്യതയാവാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മെസി പറഞ്ഞു.
നിങ്ങൾ ഏതു പ്രായക്കാരുമാകട്ടെ, അമ്പെയ്ത്ത് പഠിക്കാൻ സുവർണ്ണാവസരം ഒരുക്കിയിരിക്കുകയാണ് ഇത്തവണത്തെ ഓണം വരാഘോഷം. പരിശീലനം മാത്രമല്ല അമ്പെയ്ത്ത് മത്സരത്തിലും പങ്കെടുക്കാൻ അവസരമുണ്ട്.
ഓണം വാരാഘോഷത്തിനോട് അനുബന്ധിച്ചു സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രദർശന വടംവലി മത്സരം ആവേശകരമായി.
കൊല്‍ക്കത്ത: ക്രിക്കറ്റ് ഭരണസമിതിയിലേക്ക് മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി തിരിച്ചെത്തുന്നു. ഇത്തവണ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലി നാമനിര്‍ദേശ പത്രിക നല്‍കും.
കൊല്‍ക്കത്ത: ഖാലിദ് ജമീല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടു. എഐഎഫ്എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. ഐ എം വിജയന്റെ നേതൃത്വത്തിലുള്ള ടെക്നിക്കല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നത്.
ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാംസ്ഥാനം വീണ്ടെടുത്ത് ഇംഗ്ലണ്ട് താരം ജോ റൂട്ട്.
ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ വിഖ്യാതമായ പത്താം നമ്പർ ജേഴ്സി ഇനി യുവതാരം ലാമിൻ യമാലിന്. അര്‍ജന്‍റീന നായകന്‍ ലിയോണൽ മെസി ബാള്സയില്‍ അനശ്വരമാക്കിയ പത്താം നമ്പർ ജഴ്സി ക്ലബ് പ്രസിഡന്‍റ് യുവാൻ ലപ്പോർട്ടയാണ് കൗമാരതാരം ലാമിൻ യമാലിന് കൈമാറി.
Page 1 of 26