December 08, 2024

Login to your account

Username *
Password *
Remember Me

കായികം

ഓസ്‌ട്രേലിയയ്ക്കെതിരായ ട്വന്റി-20 പരമ്പര ഇന്ത്യയ്ക്ക്. അർധ സെഞ്ച്വറിയുമായി സൂര്യകുമാര്‍ യാദവും വിരാട് കോ‍ഹ്ലിയും തകര്‍ത്തടിച്ചപ്പോള്‍ ഓസ്‌ട്രേലിയക്കെതിരായ അവസാനത്തേതും നിര്‍ണായകവുമായ ടി20 പോരാട്ടത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടി.
ലോകകപ്പ് സമയത്ത് ഖത്തറിലേക്കുള്ള സന്ദർശക വിസകൾക്ക് വിലക്ക് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. നവംബർ ഒന്നുമുതൽ ഡിസംബർ 23 വരെ ഓൺ അറൈവൽ ഉൾപ്പെടെയുള്ള സന്ദർശക വിസകൾ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 88 റൺസ് ജയം. ഇംഗ്ലണ്ടിനെ 88 റൺസിന് തോൽപിച്ച ഇന്ത്യൻ വനിതാ ടീം മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ 2-0ന് അപരാജിത ലീഡ് നേടി.ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെ വിസ്‌മയ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ നേടാനായി.
വനിതാ ഏഷ്യാ കപ്പിൻ്റെ മത്സരക്രമം പുറത്തുവിട്ട് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ. ഒക്ടോബർ ഒന്ന് മുതൽ 15 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പർ പോരാട്ടം ഒക്ടോബർ ഏഴിനു നടക്കും. ബംഗ്ലാദേശും തായ്ലൻഡും തമ്മിൽ ഒക്ടോബർ ഒന്നിനാണ് ഉദ്ഘാടന മത്സരം.
ആദ്യ ടി20 മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്ക് ജയം. ഇന്ത്യ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് ശേഷിക്കേ മറികടന്നു. കാമറൂൺ ഗ്രീനിന്റെയും മാത്യു വെയ്ഡിന്റെയും തകർപ്പൻ ഇന്നിംഗ്സാണ് ഓസീസ് ജയം സമ്മാനിച്ചത്. വിജയത്തോടെ ഓസ്‌ട്രേലിയ പരമ്പരയിൽ 1-0ന് മുന്നിലെത്തി.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൊഹാലി ബിന്ദ്ര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക. ടി-20 ലോകകപ്പിലേക്കുള്ള തയ്യാറെടുപ്പെന്ന നിലയിൽ ഇരു ടീമിനും പരമ്പര നിർണായകമാണ്.
പെനാല്‍റ്റിയിലൂടെയല്ലാതെ ഏറ്റവും കൂടുതല്‍ ഗോളുകള്‍(672) നേടിയ താരമെന്ന റെക്കോര്‍ഡ് ഇനി അര്‍ജന്‍റീനിയന്‍ സ്ട്രൈക്കര്‍ ലയണല്‍ മെസ്സിക്ക്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്നാണ് മെസ്സി പുതിയ നേട്ടം സ്വന്തമാക്കിയത്.
സംസ്ഥാനത്തെ 9 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 7 ആശുപത്രികള്‍ക്ക് പുന: അംഗീകാരവും 2 ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവുമാണ് ലഭിച്ചത്.
കേരള വനിതാ ഫുട്‌ബോൾ ലീഗിൽ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സി കുതിക്കുന്നു. കരുത്തരായ ബാസ്‌കോ എഫ്‌സിയെ 3‐2ന്‌ തോൽപ്പിച്ചായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്‌ പെൺപടയുടെ മുന്നേറ്റം. ഇതോടെ ഏഴ്‌ കളിയിൽ ആറ്‌ ജയമായി ബ്ലാസ്‌റ്റേഴ്‌സിന്‌. ആര്യശ്രീയും മാളവികയും മുസ്‌കാനും ഗോൾ നേടി.