June 22, 2024

Login to your account

Username *
Password *
Remember Me

കായികം

കൊച്ചി: മലേഷ്യയിലെ സെപാങ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന എഫ്‌ഐഎം 2022 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ (എആര്‍ആര്‍സി) നാലാം റൗണ്ടില്‍ ഹോണ്ട റേസിങ് ടീം എട്ട് പോയിന്റുകള്‍ സ്വന്തമാക്കി.
കൊച്ചി: പ്രീമിയം ഐസ്‌ക്രീം ബ്രാന്‍ഡായ കിവി, ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2022-23 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക പങ്കാളികളാവും. ഇക്കാര്യം ക്ലബ്ബ് സന്തോഷപൂര്‍വം പ്രഖ്യാപിച്ചു.
ബൈജൂസ്, ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) ഒമ്പതാം പതിപ്പിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ പ്രധാന സ്പോൺസർമാരായി തുടരും.
കൊച്ചി, ഒക്ടോബർ 10, 2022: ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഓട്ടോമോട്ടീവ് ബാറ്ററി ബ്രാൻഡായ ആമറോൺ, ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ‌എസ്‌എൽ) ഒൻപതാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക പങ്കാളികളാവും. ഇക്കാര്യം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ ഐഎസ്‌എൽ സീസണിൽ (2022-23) കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ക്ലബിന്റെ ഔദ്യോഗിക പങ്കാളികളായി സഹകരിക്കുന്നതിൽ അമറോൺ സന്തുഷ്ടരാണെന്ന് അമര രാജ ബാറ്ററി ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹർഷവർദ്ധന ഗൗരിനേനി പറഞ്ഞു. രാജ്യത്ത് ഫുട്‌ബോളിന്റെ വർധിച്ചുവരുന്ന ജനപ്രീതിയും, അത് ഫുട്ബോളിന് നൽകുന്ന ഊർജ്ജവും ആവേശവും ഉൾകൊണ്ട്, ഇന്ത്യൻ ഫുട്‌ബോളിന്റെ പ്രതാപം പുനരുജ്ജീവിപ്പിക്കാൻ കായിക സമൂഹത്തെ പിന്തുണയ്ക്കുന്നതിന് അമറോൺ ഈ അവസരം ഉപയോഗിക്കുന്നു. ഒരു ആവേശകരമായ സീസൺ പ്രതീക്ഷിക്കുന്നതോടൊപ്പം, ആശ്ചര്യകരമായ കെബിഎഫ്സി ആരാധകർക്കൊപ്പം ആർപ്പുവിളിക്കാനും അമറോൺ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന ഹീറോ ഐഎസ്എൽ 2022/23 സീസണിൽ അമറോണുമായി കൈകോർക്കുന്നതിൽ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. ഞങ്ങളുടെ അഭ്യൂദയേച്ഛയിലും ലക്ഷ്യങ്ങളിലും ഞങ്ങളുടെ ബ്രാൻഡുകൾ പങ്കുവെക്കുന്ന നിരവധി കൂട്ടായപ്രവർത്തനങ്ങൾ ഉണ്ട്. ഞങ്ങളിൽ വിശ്വാസമർപ്പിച്ചതിന്, അമറോണിലെ എല്ലാവർക്കും ഞങ്ങൾ നന്ദി പറയുന്നു, ഫലവത്തായ ഒരു പങ്കാളിത്തവും ഞങ്ങൾ പ്രതീക്ഷിക്കുന്നു-നിഖിൽ ഭരദ്വാജ് കൂട്ടിച്ചേർത്തു.
കൊച്ചി: 2022 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ (എആര്‍ആര്‍സി) നാലാം റൗണ്ടിനായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ റേസിങ് ടീം മലേഷ്യയില്‍ എത്തി. ഈ വാരാന്ത്യത്തില്‍ മലേഷ്യയിലെ സെപാങ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന മത്സരത്തില്‍ ഹോണ്ട റൈഡര്‍മാരായ രാജീവ് സേതുവും സെന്തില്‍ കുമാറും ആറ് രാജ്യങ്ങളില്‍ നിന്നുള്ള 19 റൈഡര്‍മാര്‍ക്കെതിരെയാണ് ഏഷ്യ പ്രൊഡക്ഷന്‍ 250 സിസി (എപി250) വിഭാഗത്തില്‍ മത്സരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും കടുപ്പമേറിയ റേസിങ് മത്സരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക ടീമാണ് ഹോണ്ട റേസിങ് ഇന്ത്യ. ഇന്തോനേഷ്യ, ജപ്പാന്‍, മലേഷ്യ, ഫിലിപ്പൈന്‍സ്, തായ്ലന്‍ഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ നിന്നാണ് മറ്റു ടീമുകള്‍. എആര്‍ആര്‍സിയില്‍ പരിചയസമ്പന്നനായ രാജീവ് സേതുവിന്‍റെ നാലാം സീസണാണിത്. ജപ്പാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്‍റെ മൂന്നാം റൗണ്ടിലെ ആദ്യ ദിനം അഞ്ചാം സ്ഥാനം നേടി രാജീവ് സേതു ചരിത്രം സൃഷ്ടിച്ചിരുന്നു. എപി250 വിഭാഗത്തില്‍ ഒരു ഇന്ത്യന്‍ റൈഡറുടെ എക്കാലത്തെയും മികച്ച ഫിനിഷിങായിരുന്നു ഇത്. രണ്ടാം ദിനം ആദ്യ ലാപ്പുകളിലെ പിഴവ് സംഭവിച്ചതിനാല്‍ 17ാം സ്ഥാനത്തായിരുന്നു ഫിനിഷിങ്. അതേസമയം, സെന്തില്‍ കുമാര്‍ 15ാം സ്ഥാനം നേടി ടീമിന് ഒരു പോയിന്‍റ് നേടിക്കൊടുക്കുകയും ചെയ്തു. 24 പോയിന്‍റുമായാണ് രാജീവ് സേതു നാലാം റൗണ്ടിലേക്ക് പ്രവേശിക്കുന്നത്. സഹതാരം സെന്തില്‍ കുമാര്‍ ഇതുവരെ 7 പോയിന്‍റുകള്‍ നേടി. ഓവറോള്‍ പോയിന്‍റ് പട്ടികയില്‍ നിലവില്‍ പത്താം സ്ഥാനത്താണ് ഹോണ്ട റേസിങ് ഇന്ത്യ ടീം. 2022 എആര്‍ആര്‍സി സീസണ്‍ ഹോണ്ട ടീമിനെ സംബന്ധിച്ചിടത്തോളം മികച്ച സീസണായിരുന്നുവെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഓപ്പറേറ്റിങ് ഓഫീസര്‍ പ്രഭു നാഗരാജ് പറഞ്ഞു. ചാമ്പ്യന്‍ഷിപ്പിന്‍റെ അവസാനത്തിന് തൊട്ടുമുമ്പുള്ള റൗണ്ടിനായി മലേഷ്യയില്‍ തിരിച്ചെത്തുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണ്. മലേഷ്യയിലെ സെപാങ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ട് തങ്ങളുടെ റൈഡര്‍മാര്‍ക്ക് പരിചിതമായ ട്രാക്കാണ്, ഇവിടെ നല്ല ഫലം ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹീറോ ഐഎസ്എല്‍ 2022-23 സീസണിനായി രജിസ്റ്റര്‍ ചെയ്തത് 28 താരങ്ങള്‍ കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി, ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2022-23 സീസണിനുള്ള ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചു. 2022 ഒക്‌ടോബര്‍ 7ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിക്കെതിരെ നടക്കുന്ന ഉദ്ഘാടന മത്സരത്തിനായി തയാറെടുക്കുകയാണ് ഇവാന്‍ വുകോമനോവിച്ചിന്റെ നേതൃത്വത്തിലുള്ള ടീം. ജെസെല്‍ കര്‍ണെയ്‌റോ ആണ് ക്യാപ്റ്റന്‍. 2022-23ലെ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിനായുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്മര്‍ ട്രാന്‍സ്ഫര്‍ കാലയളവ് ഏറെ തിരക്കേറിയതായിരുന്നു. നിരവധി താരങ്ങളുമായുള്ള കരാര്‍ ദീര്‍ഘകാലത്തേക്ക് നീട്ടിയത്, ടീമിന്റെ പ്രധാന താരനിരയെ കോട്ടമില്ലാതെ നിലനിര്‍ത്താന്‍ ക്ലബ്ബിനെ സഹായിക്കും. കഴിഞ്ഞ സീസണില്‍ കളിച്ച 16 താരങ്ങള്‍ വീണ്ടും ടീം പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മുഖ്യപരിശീലകനായ ഇവാന്‍ വുകോമാനോവിച്ചിന്റെ കീഴില്‍ ഈ സീസണില്‍ കൂടുതല്‍ ആവേശത്തോടെയാണ് ക്ലബ്ബ് ഇറങ്ങുന്നതും. ടീമിനെ പിന്തുണയ്ക്കാനായി ആരാധകര്‍ വീണ്ടും ഗ്യാലറിയിലേക്ക് എത്തുന്നതോടെ, ഐഎസ്എല്‍ പ്രീസീസണ്‍ മത്സരങ്ങളില്‍ കാണിച്ച മനോവീര്യം ആവര്‍ത്തിച്ച് 2022-23 ഐഎസ്എല്‍ ട്രോഫി ഉയര്‍ത്താനാവുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷ. കിരീടം നേടുകയെന്ന സ്വപ്നവുമായാണ് ഞങ്ങള്‍ ഹീറോ ഐഎസ്എല്‍ 2022-23 സീസണിലേക്കുള്ള മത്സരത്തിലേക്ക് പ്രവേശിക്കുന്നതെന്ന് ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. കരാര്‍ വിപുലീകരണങ്ങളിലൂടെ, ടീമിന് സ്ഥിരത നല്‍കുന്നതിനും, ക്ലബിന്റെ സ്‌പോര്‍ട്ടിങ് പദ്ധതികള്‍ വികസിപ്പിക്കുന്നതിനുമായി പ്രധാന താരങ്ങളെ കോട്ടംതട്ടാതെ നിലനിര്‍ത്തുന്നതിന് ക്ലബ് കാര്യമായ ശ്രദ്ധ നല്‍കിയിട്ടുണ്ട്. ടീമിന് അതിപ്രധാനമായ അനുഭവപരിചയവും നേതൃത്വവും നല്‍കാനാവുന്ന ആഭ്യന്തര, വിദേശ താരങ്ങളെയും ടീമില്‍ ചേര്‍ത്തു. യുവാക്കളുടെയും പരിചയസമ്പന്നരായ താരങ്ങളുടെയും മികച്ച സംയോജനവും ബ്ലാസ്‌റ്റേഴ്‌സിനുണ്ട്. കഴിഞ്ഞ സീസണില്‍ നഷ്ടപ്പെട്ടത് എന്താണോ, അത് നേടിയെടുക്കാനുള്ള യാത്രയിലാണ് ടീം മുഴുവനും. അതോടൊപ്പം, ഞങ്ങളുടെ ആരാധകര്‍ വീണ്ടും ഗ്യാലറിയിലേക്ക് എത്തുന്നതിനാല്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഏറെ ആവേശത്തിലുമാണ്-കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു. യുവതാരങ്ങളെ ഉള്‍പ്പെടുത്തി, ലീഗിന്റെ നിര്‍ബന്ധിത ഡെവലപ്‌മെന്റ് പ്ലയേഴ്‌സ് മാനദണ്ഢം കേരള ബ്ലാസ്‌റ്റേഴ്‌സ് കൃത്യമായി പാലിച്ചിട്ടുണ്ട്. 26 അംഗ ടീമില്‍ ആറു പേരാണ് മലയാളി താരങ്ങള്‍. രാഹുല്‍ കെ പി, സഹല്‍ അബ്ദുള്‍ സമദ്, ശ്രീക്കുട്ടന്‍, സച്ചിന്‍ സുരേഷ്, നിഹാല്‍ സുധീഷ്, ബിജോയ് വര്‍ഗീസ് എന്നിവര്‍. ഓസ്‌ട്രേലിയന്‍ ഫോര്‍വേഡ്, അപ്പൊസ്‌തോലസ് ജിയാനു ആണ് ടീമിലെ ഏക വിദേശ ഏഷ്യന്‍ താരം. ഐഎസ്എലിനുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക ടീം ഗോള്‍കീപ്പര്‍മാര്‍: പ്രഭ്‌സുഖന്‍ ഗില്‍, കരണ്‍ജിത് സിങ്, മുഹീത് ഷാബിര്‍ ഖാന്‍, സച്ചിന്‍ സുരേഷ്. പ്രതിരോധനിര: വിക്ടര്‍ മോംഗില്‍, മാര്‍കോ ലെസ്‌കോവിച്ച്, ഹോര്‍മിപാം റുയ്‌വ, സന്ദീപ് സിങ്, ബിജോയ് വര്‍ഗീസ്, നിഷു കുമാര്‍, ജെസെല്‍ കര്‍ണെയ്‌റോ, ഹര്‍മന്‍ജോത് ഖബ്ര. മധ്യനിര: ജീക്‌സണ്‍ സിങ്, ഇവാന്‍ കലിയുസ്‌നി, ലാല്‍തംഗ ഖാല്‍റിങ്, ആയുഷ് അധികാരി, സൗരവ് മണ്ഢല്‍, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുസമദ്, ബ്രൈസ് മിറാന്‍ഡ, വിബിന്‍ മോഹനന്‍, നിഹാല്‍ സുധീഷ്, ഗിവ്‌സണ്‍ സിങ്. മുന്നേറ്റ നിര: ദിമിട്രിയോസ് ഡയമന്റകോസ്, രാഹുല്‍ കെ.പി, അപ്പോസ്‌തോലോസ് ജിയാനോ, ബിദ്യാഷാഗര്‍ സിങ്, ശ്രീക്കുട്ടന്‍ എം.എസ്‌
കൊച്ചി:പിഎന്‍ബി മെറ്റ്ലൈഫ് ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് 2022ന്റെ ആറാമത് എഡിഷന് തൃശൂരും വേദിയായി. സംസ്ഥാനത്തുടനീളമുള്ള അഞ്ഞൂറോളം താരങ്ങള്‍ പങ്കെടുത്തു.
കൊച്ചി: ചെന്നൈയിലെ മദ്രാസ് ഇന്‍്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ സമാപിച്ച 2022 എംആര്‍എഫ്, എംഎംഎസ്സി, എഫ്എംഎസ്സിഐ ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ അവസാന റൗണ്ടിലും മികച്ച പ്രകടനവുമായി ഹോണ്ട റൈഡര്‍മാര്‍.
കൊച്ചി: 2022 എംആര്‍എഫ്, എംഎംഎസ്സി, എഫ്എംഎസ്സിഐ ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ അവസാന റൗണ്ടിലും മികച്ച പ്രകടനവുമായി ഹോണ്ട റൈഡര്‍ രാജീവ് സേതു.