March 29, 2024

Login to your account

Username *
Password *
Remember Me

കായികം

സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് ഫെഡറേഷന്‍ ഒഫ് ഇന്ത്യയുടെ ഗോള്‍ഡ് മെഡല്‍ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം സുനില്‍ ‍ഗവാസ്‌കറിന് സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബി.സി.സി.ഐ മുന്‍ സെക്രട്ടറി എസ്.കെ.നായരും ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്ജും ചേര്‍ന്നാണ് മെഡല്‍ സമ്മാനിച്ചത്.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരം ഇന്ന് വൈകിട്ട് 7 ന് ആരംഭിക്കും. മൂന്ന് വർഷത്തിന് ശേഷമാണ് ഒരു അന്താരാഷ്ട്ര മത്സരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്നത്.
വരുന്ന ഐഎസ്എൽ സീസണിലേക്കുള്ള ഹോം ജഴ്സി പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്സ്. മൂന്നാം കിറ്റും എവേ കിറ്റും ഹിറ്റായിരുന്നെങ്കിലും ഹോം കിറ്റ് നിരാശപ്പെടുത്തിയെന്നാണ് ആരാധകർ പറയുന്നത്.
മലയാളി താരം സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റനാവുമെന്ന് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം നിര താരങ്ങളാണ് കളിക്കുക. ശിഖർ ധവാൻ ആവും ക്യാപ്റ്റൻ.
കേരളത്തിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനൊരുങ്ങി ബിസിസിഐ. ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തും. കൊച്ചിയിൽ സ്റ്റേഡിയം നിർമിക്കാനാണ് ശ്രമം. അഞ്ച് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷയെന്ന് ബിസിസിഐ ജോയിൻ്റ് സെക്രട്ടറി ജയേഷ് ജോർജ് പ്രതികരിച്ചു.
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ വരുന്ന സീസണിലേക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച് എഫ്സി ഗോവ. 27 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്ലബിൻ്റെ മുൻ താരം കൂടിയായ കാർലോസ് പെന്യ പരിശീലിപ്പിക്കുന്ന ടീമിൽ പ്രധാനികളൊക്കെ ഉൾപ്പെട്ടു. മലയാളി താരം മുഹമ്മദ് നെമിലും ടീമിലുണ്ട്.
കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന ടി-20 മത്സരം കാണാൻ ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി എത്തും. 28ന് രാവിലെ തിരുവനന്തപുരത്തെത്തുന്ന ഗാംഗുലി സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കാണും.
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ, ടീമിന്റെ ഔദ്യോഗിക ന്യൂട്രീഷ്യന്‍ പങ്കാളികളായ ബോഡിഫസ്റ്റുമായുള്ള കരാര്‍ വിപുലീകരിച്ചതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അറിയിച്ചു.
കാര്യവട്ടം ട്വന്റി-20 മത്സരത്തിനായി ഇന്ത്യൻ ടീം ഇന്ന് എത്തും. വൈകിട്ട് 4.30നാണ് രോഹിത് ശർമയും സംഘവും തിരുവനന്തപുരത്ത് എത്തുക. ഇന്നലെ എത്തിയ ദക്ഷിണാഫ്രിക്കൻ ടീം വൈകിട്ട് 5 മണിക്ക് പരിശീലനത്തിന് ഇറങ്ങും.