September 18, 2025

Login to your account

Username *
Password *
Remember Me

കായികം

കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഗോൾരഹിത സമനില. കൊച്ചിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചത്. 30- മിനുട്ടിൽ ബ്ലാസ്റ്റേഴ്സ് താരം ഐബാൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതാണ് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായത്. ഗോളി സച്ചിൻ സുരേഷിന്‍റെ സേവുകൾ ബ്ലാസ്റ്റേഴ്സിനെ തോൽവിയിൽ നിന്ന് രക്ഷിച്ചു. ഗോളെന്നുറച്ച നിരവധി ഷോട്ടുകളാണ് സച്ചിന്‍ സുരേഷ് രക്ഷപ്പെടുത്തിയത്.
തിരുവനന്തപുരം: കായികമേളയിൽ രണ്ട് സ്കൂളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. കായികമേള സമാപന ചടങ്ങിലെ പ്രതിഷേധത്തെ തുടർന്ന് നാവമുകുന്ദ, മാർ ബേസിലിൽ സ്കൂളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കാണ് പിൻവലിച്ചത്. പ്രതിഷേധത്തിൽ ഖേദം പ്രകടപ്പിച്ച് സ്കൂളുകൾ നൽകിയ കത്ത് അംഗീകരിച്ചുകൊണ്ടാണ് വിലക്ക് പിൻവലിച്ചതായി മന്ത്രി നിയമസഭയെ അറിയിച്ചത്. എന്നാൽ അധ്യാപകർക്ക് എതിരായ നടപടി തുടരുമെന്നും ആന്റണി ജോൺ എം എൽ എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
നവി മുംബൈ: വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യന്‍ വനിതകള്‍ക്ക്. മൂന്നാമത്തേയും അവസാനത്തേയും ടി20യില്‍ 60 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 217 റണ്‍സാണ് നേടിയത്. സ്മൃതി മന്ദാന (47 പന്തില്‍ 77), റിച്ചാ ഘോഷ് (54) എന്നിവരുടെ അര്‍ധ സെഞ്ചുറികാണ് ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ജമീമ റോഡ്രിഗസ് (39), രാഘ്വി ബിഷ്ട് (30) എന്നിവര്‍ നിര്‍ണായക പിന്തുണ നല്‍കി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനാണ് സാധിച്ചത്. നാല് വിക്കറ്റ് നേടിയ രാധ യാദവാണ് സന്ദര്‍ശകരെ തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.
ബ്രിസ്ബേൻ: അഡ്‌ലെ്യ്ഡലെ ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയെ മൂന്ന് ദിവസം കൊണ്ട് എറിഞ്ഞിട്ട ഓസ്ട്രേലിയ അതേ മാതൃകയില്‍ പേസും ബൗണ്‍സുമുള്ള വിക്കറ്റ് തന്നെയാണ് മൂന്നാം ടെസ്റ്റിനായി ബ്രിസ്ബേനിലും തയാറാക്കുന്നതെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ പര്യടനത്തില്‍ ഗാബയിലെ ഓസ്ട്രേലിയന്‍ അപ്രമാദിത്വം ഇന്ത്യ അവസനാപ്പിച്ചിരുന്നെങ്കിലും ഇത്തവണ കളി മാറുമെന്നാണ ണ് റിപ്പോര്‍ട്ട്. 1988നുശേഷം ഗാബയില്‍ തോറ്റിട്ടില്ലെന്ന ഓസീസ് വമ്പ് അവസാനിപ്പിച്ചാണ് ഇന്ത്യ 2-2020-21 പരമ്പരയില്‍ ഐതിഹാസിക വിജയം സ്വന്താക്കിയത്. എന്നാല്‍ ഇത്തവണ കളി മാറുമെന്ന് പറയുന്നത് ബ്രിസ്ബേനിലെ ക്യൂറേറ്റര്‍ തന്നെയാണ്.
കൊച്ചി: സ്വന്തം മൈതാനത്ത് ആരാധകരുടെ മുന്നിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. ഐ എസ് എൽ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് എഫ്‌ സി ഗോവ, ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയത്. ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് വരുത്തിയ പിഴവില്‍ നിന്നാണ് ഗോവ സ്‌കോര്‍ ചെയ്തത്. ആദ്യ പകുതിക്ക് മുന്നേയായിരുന്നു മഞ്ഞപ്പടയുടെ ആരാധകരുടെ ഹൃദയം തകർത്ത ഗോൾ പിറന്നത്. 40 -ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിൻ സുരേഷിന്‍റെ പിഴവ് മുതലെടുത്ത ബോറിസ് ആണ് വലകുലുക്കിയത്.
ചെന്നൈ: ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് വ്യവസായി വെങ്കട ദത്ത സായി വരൻ. ഈ മാസം 22നാണ് വിവാഹം. പോസിഡെക്സ് ടെക്നോളജീസ് (Posidex Technologies) എക്സിക്യൂട്ടീവ് ഡയറക്ടർ ആണ് വെങ്കട ദത്ത സായി. രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചായിരിക്കും വിവാഹം. ഡിസംബർ 20 മുതൽ 3 ദിവസം നീളുന്ന വിവാഹ ചടങ്ങുകളാണ് ഉണ്ടാവുക. ഡിസംബർ 24ന് ഹൈദരാബാദിലും വിവാഹസത്കാരം. കഴിഞ്ഞ ദിവസമാണ് പി വി സിന്ധു സയിദ് മോദി ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. ജനുവരിയോടെയാകും താരം ഇനി കോര്‍ട്ടിലേക്ക് മടങ്ങിയെത്തുകയെന്നാണ് സൂചന.
മുംബൈ: പാരാലിംപയന്മാരെ ആദരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മുംബൈയിൽ നടന്ന ചടങ്ങിലാണ് പാരിസ് പാരാലിംപിക്സിൽ മെഡൽ നേടിയ 29 പേരെ ബാങ്ക് ആദരിച്ചത്. സ്വർണമെഡൽ നേടിയ ഹർവിന്ദർ സിംഗ്, സുമിത് അന്റിൽ, ധാരാംബിർ, പ്രവീൺ കുമാർ, നവ്ദീപ് സിംഗ്, നിതേഷ് കുമാർ, അവനി ലേഖാര തുടങ്ങിയവരും ഒമ്പത് വെള്ളി മെഡൽ ജേതാക്കളും 13 വെങ്കല മെഡൽ ജേതാക്കളും പങ്കെടുത്തു. എസ്ബിഐ ചെയർമാൻ സി എസ്‌ ഷെട്ടി ചെക്കുകൾ കൈമാറി.
മസ്‌കറ്റ്: ജൂനിയര്‍ ഹോക്കി ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക്. പാകിസ്ഥാനെ മൂന്നിനെതിരെ അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ഇന്ത്യയുടെ മുന്‍ ഗോള്‍ കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷാണ് ജൂനിയര്‍ ടീമിന്റെ പരിശീലകന്‍. അരയ്ജീത് സിംഗ് ഹുണ്ടാല്‍ നാല് ഗോളുകള്‍ നേടി. ഇന്ത്യയുടെ അഞ്ചാം കിരീടമാണിത്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ ഇന്ത്യ 2-1ന് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. രണ്ട് തവണ ഒളിംപിക് വെങ്കല മെഡല്‍ ജേതാവായ ശ്രീജേഷ്, വിരമിച്ചതിന് ശേഷമാണ് ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തത്.
ദുബായ്: വനിതാ ടി20 ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചെങ്കിലും സെമിയിലെത്തുക ഇന്ത്യക്ക് എളുപ്പമാവില്ല. പാകിസ്ഥനെതിരെ ആറ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഏഴ് പന്തുകള്‍ മാത്രം ബാക്കിനില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. വിജയത്തിലും നെറ്റ് റണ്‍റേറ്റില്‍ വലിയ മാറ്റമൊന്നും ഉണ്ടാക്കിയില്ല. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. രണ്ട് മത്സരങ്ങളില്‍ രണ്ട് പോയിന്റാണുള്ളത്.
Ad - book cover
sthreedhanam ad

Popular News

ഓണക്കാഴ്ചകൾ കണ്ട് ശുചിത്വപാഠം പഠിക്കാം

ഓണക്കാഴ്ചകൾ കണ്ട് ശുചിത്വപാഠം പഠിക്കാം

Sep 11, 2025 54 വിദ്യാഭ്യാസം Pothujanam

മാലിന്യം വലിച്ചെറിയുന്നത് തടയാൻ പ്ലാസ്റ്റിക് അറസ്റ്റ് നടത്തി ശുചിത്വ മിഷൻ.ആഘോഷങ്ങളുടെ രസച്ചരട് മുറിയാതെ ശ്രദ്ധിക്കേണ്ട ചില ശുചിത്വപാഠങ്ങൾ കൂടി ഈ ഓണക്...