December 04, 2025

Login to your account

Username *
Password *
Remember Me

കായികം

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ടോസ് ജയിച്ച് ഡൽഹി ക്യാപിറ്റൽസ്. പ്ലേ ഓഫ് ഉറപ്പിക്കാനുള്ള ജീവൻമരണ പോരാട്ടത്തിൽ ഡൽഹി ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു.
ദോഹ: സ്വര്‍ണ പ്രതീക്ഷയുമായി നീരജ് ചോപ്ര നാളെ ദോഹ ഡമയമണ്ട് ലീഗിന് ഇറങ്ങും. രാത്രി 10.15നാണ് മത്സരം. കഴിഞ്ഞ വര്‍ഷം 88.67 മീറ്റര്‍ ദൂരത്തോടെ നീരജ് വെള്ളി നേടിയിരുന്നു. 84. 52 മീറ്ററാണ് സീസണില്‍ നീരജിന്റെ പ്രകച്ച പ്രകടനം. നീരജിനൊപ്പം ഇന്ത്യയുടെ കിഷോര്‍ ജെനയും ദോഹയില്‍ മത്സരിക്കുന്നുണ്ട്.
തിരുവനന്തപുരം: ലിയോണൽ മെസി കേരള സന്ദർശനം ഒഴിവാക്കിയതിൽ നിയമ നടപടിക്കൊരുങ്ങി അർജന്റീന ഫുട്ബോൾ അസോസിയേഷനും സംസ്ഥാന സർക്കാരും.
പോ‍ര്‍ച്ചുഗല്‍ അണ്ട‍ര്‍ 15 ടീമിനായി ഗോള്‍ നേടി ഇതിഹാസ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ മകൻ ക്രിസ്റ്റ്യാനൊ ജൂനിയര്‍. വ്ലാറ്റ്കോ മാർക്കോവിച്ച് ഇൻവിറ്റേഷണൽ ടൂർണമെന്റിന്റെ ഫൈനലില്‍ ക്രൊയേഷ്യക്കെതിരെയായിരുന്നു ഇരട്ടഗോള്‍ നേട്ടം.
ആലപ്പുഴ: കേരളത്തിൽ അർജൻ്റീന ഫുട്ബോൾ വരുന്ന ഒക്ടോബർ-നവംബർ മാസങ്ങളിൽ ഒരു ദിവസം കളിക്കാനെത്തുമെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്മാൻ. നിലവിൽ അർജന്റീനയുമായി സംസ്ഥാന സർക്കാർ നല്ല ബന്ധത്തിലാണ്. ടീം എത്തില്ല എന്നൊന്നും പറയാൻ കഴിയില്ല. ഇത് ഫിഫ മാച്ചല്ല.
ദുബായ്: 800 മീറ്റര്‍ ദേശീയ റെക്കോര്‍ഡ് തിരുത്തി മലയാളി താരം മുഹമ്മദ് അഫ്‌സല്‍. ഏഴ് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് പാലക്കാട്, ഒറ്റപ്പാലം സ്വദേശിയായ അഫ്‌സല്‍ സ്വന്തം പേരിലാക്കിയത്. ദുബായ് പൊലീസ് സ്റ്റേഡിയത്തില്‍ നടന്ന അത്ലറ്റിക്സ് ഗ്രാന്‍ഡ് പ്രിക്‌സില്‍ രണ്ടാം സ്ഥാനം നേടിയാണ് അഫ്‌സല്‍ നേട്ടം കൊയ്തത്.
ജയ്പൂർ:ഐപിഎൽ റൺവേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് മുംബൈ ഇന്ത്യൻസിന്‍റെ സൂര്യകുമാർ യാദവ്. ഇന്നലെ നടന്ന മത്സരത്തില്ർ രാജസ്ഥാന്‍ റോയല്‍സിനെതിരെ 23 പന്തില്‍ 48 റണ്‍സുമായി പുറത്താകാതെ നിന്ന് സൂര്യകുമാര്‍ യാദവ് 11 മത്സരങ്ങളിൽ നിന്ന് 475 റൺസുമായാണ് ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശനില്‍ നിന്ന് ഓറഞ്ച് ക്യാപ് തിരികെ പിടിച്ചത്.
ദില്ലി: ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആവേശപ്പോരാട്ടം. പോയിന്റ് പട്ടികയില്‍ മുന്നേറാന്‍ ഡല്‍ഹിക്ക് ജയം അനിവാര്യം. തുടര്‍തോല്‍വികളില്‍ നിന്ന് കരകയറാനാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്. 9 കളിയില്‍ നിന്ന് 12 പോയിന്റാണ് ഡല്‍ഹി ക്യാപിറ്റല്‍സിനുള്ളത്.
ജയ്‌പൂര്‍: ആ പതിനാലുകാരന്‍ ഐപിഎല്ലില്‍ ചരിത്രമെഴുതിയിരിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച ടി20 ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലിന്‍റെ 18 വര്‍ഷത്തെ ചരിത്രത്തിനിടയിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറിക്കാരന്‍, ഐപിഎല്ലിലെ വേഗമേറിയ രണ്ടാം ശതകത്തിനുടമയും. ഐപിഎല്ലിലെ വേഗതയേറിയ ഇന്ത്യന്‍ സെഞ്ചുറിക്കുടമ.