കൊച്ചി: ഗതാഗത മന്ത്രി തന്നെ ഒരു പരിഹാസമായി മാറിയെന്ന് പറഞ്ഞ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പൊളിക്കുന്നു. നിയമസഭയിലായിരുന്നു ഒരിക്കൽ മന്ത്രിയുടെ പരാമർശം. എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റ് ആധുനികീകരിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള കെട്ടിടം ഉടനെ പൊളിക്കും. ഇതിനുള്ള ഉത്തരവ് അടുത്തയാഴ്ച പുറപ്പെടുവിക്കും. ടെണ്ടർ നടപടികൾ പൂർത്തിയാക്കി പൊളിക്കൽ ആരംഭിക്കും. കെ.എസ്.ആർ.ടി.സി യുടേയും വൈറ്റില മൊബിലിറ്റി ഹബ്ബിൻ്റേയും ഉടമസ്ഥതയിലുള്ള ഭൂമി പരസ്പരം വച്ചുമാറാനുള്ള ആലോചന ഉപേക്ഷിച്ചു. ഇതനുസരിച്ച് ധാരണാപത്രത്തിലും മാറ്റം വരുത്തും. തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പി.രാജീവ്, ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗമാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.