June 22, 2024

Login to your account

Username *
Password *
Remember Me
സ്റ്റേഡിയം ബൈപാസ് റോഡില്‍ വിപുലമായ ഇലക്ട്രോണിക്സ് റീട്ടെയില്‍ സ്റ്റോര്‍ ക്രോമ കേരളത്തിലെ സാന്നിധ്യം വിപുലമാക്കുന്നു പാലക്കാട്: ടാറ്റാ ഗ്രൂപ്പില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യ ഓമ്നി ചാനല്‍ ഇലക്ട്രോണിക് റീട്ടെയിലറായ ക്രോമ പാലക്കാട് സ്റ്റേഡിയം ബൈപാസില്‍ (ലഫ്റ്റനന്‍റ് കേണല്‍ നിരഞ്ജന്‍ റോഡ്) പുതിയ സ്റ്റോര്‍ തുറന്നു. പാലക്കാട് ക്രോമ സ്റ്റോറില്‍ 550-ല്‍ ഏറെ ബ്രാന്‍ഡുകളിലായി 16,000-ത്തില്‍ ഏറെ ഉത്പന്നങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്.
തിരുവനന്തപുരം: ജീവനക്കാരെ ടെക്‌നോപാര്‍ക്കിലേക്ക് തിരികെ വരവേല്‍ക്കുന്നതിന്റ ഭാഗമായുള്ള ബാക്ക് ടു ക്യാമ്പസ് ക്യാമ്പയിനില്‍ കൈകോര്‍ത്ത് ഹില്‍ട്ടന്‍ ഗാര്‍ഡന്‍ ഇന്‍.
കൊച്ചി: ഗുരുവായൂരിൽ, റാഡിസണിന്‍റെ പാർക്ക് ഇൻ ആൻഡ് സ്യൂട്ടിന്‍റെ ഇന്ത്യയിലെ അരങ്ങേറ്റം പ്രഖ്യാപിക്കുന്നതിൽ റാഡിസൺ ഹോട്ടൽ ഗ്രൂപ്പ് അഭിമാനിക്കുന്നു. ബ്രാൻഡ് രാജ്യത്ത് ആരംഭിച്ച് ഒരു മാസത്തിനുള്ളിലാണ് ഈ അരങ്ങേറ്റം, ഇത് 60+ സ്ഥലങ്ങളിലായി 100-ലധികം ഹോട്ടലുകൾ പ്രവർത്തിപ്പിക്കുന്ന ദക്ഷിണേഷ്യയിലെ ഗ്രൂപ്പിന്‍റെ മുൻനിര സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നു.
കൊച്ചി: അഡ്വർട്ടിസിംഗ് രംഗത്ത് നല്‍കി വരുന്ന പ്രശസ്തമായ പെപ്പര്‍ ക്രിയേറ്റിവ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. അഡ്വെട്ടിസർ ഓഫ് ദ ഇയർ പുരസ്കാരം മാതൃഭൂമി ക്ലബ് എഫ് എം കരസ്ഥമാക്കി. ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടന്ന അവാർഡുദാന ചടങ്ങിൽ മാഡിസണ്‍ ബിഎംബി സിഇഒയും സിസിഒയുമായ രാജ് നായര്‍ മുഖ്യാതിഥിയായിരുന്നു.
കൊച്ചി: കുട്ടികളുടെ വാച്ച് ബ്രാന്‍ഡായ ടൈറ്റന്‍ സൂപിന്‍റെ ആദ്യ അനലോഗ്-ഡിജിറ്റല്‍ വാച്ച് ശേഖരമായ സൂപ് അന-ഡിജി വിപണിയിലെത്തി. ഏറ്റവും ആധുനീകമായ ഭാവനകളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ക്രിയാത്മകമായി ചിന്തിക്കുവാനും ആകര്‍ഷകമായ രീതികളില്‍ തങ്ങളെ ആവിഷ്ക്കരിക്കുവാനും കുട്ടികള്‍ക്ക് അവസരം നല്‍കുന്ന രീതിയിലാണ് സൂപ് അന-ഡിജിയുടെ ഡിസൈനുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
കൊച്ചി: പ്രമുഖ ലക്ഷ്വറി കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോയുടെ ഫുള്‍ ഇലക്ട്രിക്കല്‍ എസ്‌യുവി എക്‌സ് സി റിചാര്‍ജിന്റെ വിതരണം ആരംഭിച്ചു. കേരളത്തിലെ ആദ്യ വില്‍പന ഇന്‍ഡല്‍ ഗ്രൂപ്പിന് കീഴിലുള്ള കൊച്ചിയിലെ കേരള വോള്‍വോ ഷോറൂമില്‍ വെച്ച് ഡോ. അഭിലാഷ് ഏറ്റുവാങ്ങി.
കൊച്ചി : ഇസുസു മോട്ടേഴ്‌സ് ഇന്ത്യ ഇസുസു ഡി-മാക്‌സ് പിക്ക് അപ്പുകള്‍ക്കും എസ് യുവികള്‍ക്കുമായി രാജ്യവ്യാപകമായി വിന്റര്‍ ക്യാമ്പ് നടത്തുന്നു. 2022 ഡിസംബര്‍ 16 മുതല്‍ 31 വരെയാണ് ക്യാമ്പ്.
കൊച്ചി : സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ് വെയര്‍ ബ്രാന്‍ഡായ അണ്ടര്‍ ആമറിന്റെ കേരളത്തിലെ ആദ്യ ബ്രാന്‍ഡ് ഹൗസ് തിരുവനന്തപുരം ലുലു മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു.
കൊച്ചി: സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്കായും വീടുകളിലേക്കുമുള്ള ഉപയോഗത്തിനായി സ്മാര്‍ട്ട് ടാങ്ക് പ്രിന്ററുകളുടെ പുതിയ ശ്രേണി അവതരിപ്പിച്ച് എച്ച്പി. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയിലും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമായ സ്മാര്‍ട്ട് പ്രിന്റിംഗ് ആണെന്നതാണ് പുതിയ ശ്രേണിയുടെ പ്രത്യേകത.
വ്യവസായ വകുപ്പിന്റെ 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം' എന്ന പദ്ധതി പ്രകാരം സംസ്ഥാന തലത്തില്‍ 5.130 കോടിയുടെ ആഭ്യന്തര നിക്ഷേപവും 2,16,000 തൊഴിലവസരങ്ങളും സൃഷ്ടിക്കാനായതായി ജില്ലാ വ്യവസായ കേന്ദ്രം അറിയിച്ചു.