March 16, 2025

Login to your account

Username *
Password *
Remember Me
സിബിൽ സ്കോർ അഥവാ ക്രെഡിറ്റ് സ്കോറിനെ കുറിച്ച് ഇന്നത്തെ കാലത്ത് എല്ലാവർക്കും നല്ല ധാരണയുണ്ട്. വായപ എടുക്കാൻ നേരത്താണ് സിബിൽ സ്കോർ വില്ലനാകുന്നത്. മികച്ച സ്കോർ ഇല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങൾ ലോൺ നല്കണമെന്നില്ല. കാരണം ഒരു വ്യക്തിയുടെ സാമ്പത്തിക ആരോഗ്യം മനസ്സിലാക്കുന്നതിനുള്ള ആദ്യപടിയാണ് സിബിൽ സ്കോർ പരിശോധിക്കുന്നത്. സാദാരണയായി സിബിൽ സ്കോർ പരിശോധിക്കുന്നതിന് ഒടിപി ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ പാൻ കാർഡ് ഉപയോഗിച്ച് സിബിൽ സ്കോർ അറിയാനാകും.
വിമാനയാത്ര താരതമ്യേന ചെലവേറിയത് ആണെങ്കിലും ഇപ്പോൾ സമയലാഭവറും കൂടുതൽ സൗകര്യപ്രദമായതും കാരണം സമീപകാലത്ത് വിമാന യാത്രികരുടെ എണ്ണം കൂടുകയാണ്. ഇങ്ങനെ ഫ്ലൈറ്റ് യാത്ര ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ എത്ര രൂപ വരെ നിങ്ങൾക്ക് കയ്യിൽ കരുതാം എന്ന് അറിഞ്ഞിരിക്കണം. ആഭ്യന്തര യാത്രയോ അന്തർദേശീയ യാത്രയോ നടത്തുകയാണെങ്കിലും വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധന ഉണ്ടാകും. ആ സമയങ്ങളിലെ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ പണം കൊണ്ടുപോകുന്ന പരിധികൾ അറിയേണ്ടത് അത്യാവശ്യമാണ്.
അഞ്ച് ദിവസം മുൻപ് ആയിരുന്നു സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2 റിലീസ് ചെയ്തത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ നിറഞ്ഞാടിയ ചിത്രത്തിന് മികച്ച ബുക്കിങ്ങും കളക്ഷനുമാണ് ഓരോ ദിവസം കഴിയുന്തോറും ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലും അഭിനയിച്ച ചിത്രം നിലവിൽ 1000 കോടി കളക്ഷൻ എന്ന സ്വപ്നനേട്ടത്തിലേക്ക് എത്താൻ ഒരുങ്ങുകയാണ്.
ദുബൈ: ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച ലോകത്തിലെ അതിസമ്പന്നരുടെ ഏറ്റവും പുതിയ പട്ടികയില്‍ ഇടം നേടി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. പട്ടികയിലെ ഏക മലയാളിയും ജിസിസിയില്‍ നിന്നുള്ള ഏക ഇന്ത്യന്‍ വ്യവസായിയുമാണ് യൂസഫലി. 500 പേരുടെ ലിസ്റ്റാണ് ബ്ലൂംബര്‍ഗ് പുറത്തുവിട്ടത്.
കൊച്ചി: വലിയ ഇടിവില്‍ നിന്ന് തിരിച്ചുകയറി കുതിച്ച സ്വര്‍ണം ഇന്ന് വില കുറഞ്ഞു. ആഭരണം വാങ്ങാന്‍ കൊതിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് കേരള വിപണിയിലും കാണുന്നത്. അതേസമയം, ഈ ട്രെന്‍ഡ് തുടരുമെന്ന് പറയാന്‍ സാധിക്കില്ല. എണ്ണവിലയും വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവാസികള്‍ക്ക് അവസരമാണ്. ഇറക്കുമതി നികുതി കേന്ദ്ര സര്‍ക്കാര്‍ കുറച്ചതിനാല്‍ സ്വര്‍ണവിലയ്ക്ക് വലിയ ഇടിവ് വന്നിരുന്നു. പവന് 50400 രൂപ വരെ താഴുന്ന സാഹചര്യമുണ്ടായി. എന്നാല്‍ ആഗോള വിപണിയില്‍ വില ഉയര്‍ന്നതോടെ ഇന്ത്യയിലും വില കൂടി. 51840 രൂപ വരെ പവന്‍വില എത്തി. അതിനിടെയാണ് ഇന്ന് വലിയ ഇടിവ് വന്നിട്ടുള്ളത്. അറിയാം ഇന്നത്തെ പവന്‍ വില സംബന്ധിച്ച്.. 22 കാരറ്റ് സ്വര്‍ണം ഒരു പവന് 51120 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 640 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 80 രൂപ കുറഞ്ഞ് 6390 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 70 രൂപ കുറഞ്ഞ് 5285 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ മൂന്ന് രൂപ കുറഞ്ഞ് ഗ്രാമിന് 87 ആണ് ഇന്നത്തെ വില. അന്തര്‍ദേശീയ വിപണിയില്‍ ഇന്നലെ ഔണ്‍സ് സ്വര്‍ണത്തിന് 2458 ഡോളര്‍ വരെ ഉയര്‍ന്ന ശേഷം 2360 ഡോളറിലേക്ക് താഴ്ന്നു. ഇന്ന് 2410 ഡോളറിലാണ് വില നില്‍ക്കുന്നത്. എണ്ണ വില കഴിഞ്ഞ ദിവസം വലിയ ഇടിവ് നേരിട്ടിരുന്നു എങ്കിലും ഇന്ന് നേരിയ മുന്നേറ്റം പ്രകടമാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 77.22 ഡോളര്‍ ആണ് പുതിയ വില. യുഎഇയുടെ മര്‍ബണ്‍ ക്രൂഡ് ബാരലിന് 75.86 ഡോളര്‍ ആണ് വില. അമേരിക്കയുടെ ഡബ്ല്യുടിഐ ബാരലിന് 74.05 ഡോളര്‍ ആണ് വില. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം എണ്ണ വില വര്‍ധിക്കാന്‍ ഇടയാക്കുന്നതാണ്. വരും ദിവസങ്ങളില്‍ എണ്ണവിലയില്‍ കാതലായ മാറ്റം സംഭവിക്കുമെന്നാണ് പ്രതീക്ഷ.
ആറ് ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് ഇന്നും സ്വർണവില വർധനവ്‌.
ഭൂമി പ്ലോട്ട് വികസനം കെ-റെറ (കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി) യിൽ രജിസ്റ്റർ ചെയ്യിപ്പിക്കുന്നതിനായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികളെക്കുറിച്ച് സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു.
രാജ്യത്തെ ഏറ്റവും വലിയ പാൽ ഉൽപാദക കമ്പനിയായ അമുൽ ഇന്ത്യക്ക് പുറത്ത് ആദ്യമായി പാൽ വിൽക്കുന്നു.
'പ്യുവർ വെജിറ്റേറിയൻ' ഡെലിവറി വിഭാഗം പച്ചയ്ക്ക് പകരം സൊമാറ്റോയുടെ ട്രേഡ് മാർക്ക് നിറമായ ചുവപ്പ് ധരിക്കുന്നത് തുടരുമെന്ന് സിഇഒ ദീപീന്ദർ ഗോയൽ അറിയിച്ചു.
അതിസമ്പന്നരുടെ പ്രിയപ്പെട്ട വിവാഹ വേദിയായി മാറുകയാണ് ബാന്ദ്ര കുർള കോംപ്ലക്‌സിൽ സ്ഥിതി ചെയ്യുന്ന ജിയോ ഗാർഡൻ.