Login to your account

Username *
Password *
Remember Me

എംവൈകെ ലാറ്റിക്രീറ്റ് എംഎസ് ധോണിയെ ദേശീയ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു

കൊച്ചി: ഇന്ത്യന്‍ ടൈല്‍ ആന്‍ഡ് സ്റ്റോണ്‍ ഇന്‍സ്റ്റലേഷന്‍ ഉല്‍പ്പന്ന വിഭാഗത്തിലെ ലീഡറും ഏറ്റവും മികച്ച പ്രീമിയം ബ്രാന്‍ഡുമായ എംവൈകെ ലാറ്റിക്രീറ്റ് , ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വിജയപ്രദനായ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ എംഎസ് ധോണിയെ തങ്ങളുടെ ദേശീയ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഈ വ്യവസായ രംഗത്ത് സ്വാധീനം ചെലുത്തുന്നവരെയും ഉപഭോക്താക്കളെയും നൂതനമായ ടൈല്‍ ആന്‍ഡ് സ്റ്റോണ്‍ ഇന്‍സ്റ്റാളേഷന്‍ മാര്‍ഗ്ഗങ്ങളെ കുറിച്ച് ബോധവത്കരിക്കാനും മികച്ച ഗുണനിലവാരമുള്ളതും ഈടുനില്‍ക്കുന്നതുമായ ഉല്‍പ്പന്നങ്ങളിലൂടെ ലക്ഷ്യബോധം ഉണര്‍ത്താനും ധോണിയുടെ ആധികാരിക ശൈലി പ്രതിഫലിപ്പിക്കുന്ന ഒരു ആധുനികത ഉള്‍ക്കൊള്ളിക്കാനുമുള്ള ബ്രാന്‍ഡിന്റെ ശ്രമത്തിന്റെ ഭാഗമായാണ് എംഎസ് ധോണിയെ ദേശീയ ബ്രാന്‍ഡ് അംബാസഡറായി അവതരിപ്പിച്ചുകൊണ്ടുള്ള ഈ പ്രഖ്യാപനം നടത്തിയത്.
എംവൈകെ ലാറ്റിക്രീറ്റ് ഉയര്‍ന്ന നിലവാരമുള്ള ടൈല്‍ ആന്‍ഡ് സ്റ്റോണ്‍ ഇന്‍സ്റ്റാളേഷന്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാവാണ്. 5 നിര്‍മ്മാണ പ്ലാന്റുകള്‍, 28 റീജിയണല്‍ ഓഫീസുകള്‍, അത്യാധുനിക ആര്‍&ഡി പ്ലസ് പരിശീലന കേന്ദ്രം, ഇന്ത്യയില്‍ ഉടനീളമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന 1000-ലധികം ജീവനക്കാര്‍ എന്നിവ ഉള്‍പ്പെടുന്ന ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ എങ്ങും പടര്‍ന്നു പന്തലിച്ചിരിക്കുന്നു. ടൈല്‍ പശകള്‍, ടൈല്‍ ഗ്രൗട്ടുകള്‍, സ്റ്റോണ്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍, വാട്ടര്‍പ്രൂഫിംഗ് എന്നിവ ഞങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു. സ്റ്റാച്യു ഓഫ് യൂണിറ്റി, വാര്‍ മെമ്മോറിയല്‍, ജിഎംആര്‍ ഷംഷാബാദ് എയര്‍പോര്‍ട്ട്, ബാംഗ്ലൂര്‍ ടി2 എയര്‍പോര്‍ട്ട്, ഹൈദരാബാദ് മെട്രോ, ഹോട്ടല്‍ ഐടിസി കോഹനൂര്‍, കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് തുടങ്ങി നിരവധി പ്രോജക്ടുകളില്‍ ഞങ്ങളുടെ ഉന്നത ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ വിജയകരമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ഒരു നാഴികക്കല്ലായ ഈ സംരംഭത്തെ കുറിച്ച് എംവൈകെ ലാറ്റിക്രീറ്റ് മാനേജിംഗ് ഡയറക്ടര്‍ മുരളി യാദാമ ഇങ്ങനെ പറഞ്ഞു: 'എംഎസ് ധോണിയെപ്പോലെ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടുന്ന ആദരണീയനായ ഒരു കായികതാരം എംവൈകെ ലാറ്റിക്രീറ്റ് കുടുംബത്തിന്റെ ഭാഗമാകുന്നത് തികച്ചും ആവേശകരമായ ഒരു അനുഭവമാണ്. ഉപഭോക്താക്കളുമായുള്ള ഭാവിയിലെ ഞങ്ങളുടെ എല്ലാ ഇടപഴകലുകളിലും അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള ആളുകളുമായി ഞങ്ങളെ ബന്ധിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ്, മുമ്പെന്നത്തേക്കാളും ആളുകളുമായി ഞങ്ങളുടെ കാഴ്ചപ്പാട് പങ്കുവയ്ക്കാന്‍ എംവൈകെ ലാറ്റിക്രീറ്റ്‌നെ വളരെയേറെ സഹായിക്കും. 20 വര്‍ഷത്തിലേറെയായി, ഞങ്ങളുടെ ലോകോത്തര നിര്‍മ്മാണ കേന്ദ്രങ്ങളില്‍ നിന്നുള്ള നൂതന കണ്ടുപിടുത്തങ്ങള്‍ നിര്‍മ്മാണ വ്യവസായത്തില്‍ സ്വാധീനം ചെലുത്തുന്നവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബ്രാന്‍ഡായി മാറാന്‍ ഞങ്ങളെ സഹായിച്ചു. ഇപ്പോള്‍ ഉപഭോക്തൃ വിഭാഗത്തിലും അതേ സ്ഥിതിവിശേഷം സൃഷ്ടിക്കാനുള്ള ദൗത്യത്തിലാണ് ഞങ്ങള്‍. ധോണിയുടെ പങ്കാളിത്തം ഞങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ആദ്യപടിയാണ്.'
ബ്രാന്‍ഡ് അംബാസഡര്‍ എംഎസ് ധോണി ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: ''നിര്‍മ്മാണ രംഗത്തും നിര്‍മ്മാണ സാമഗ്രികളുടെ വ്യവസായത്തിലും കമ്പനിക്ക് സമ്പന്നമായ ഒരു പാരമ്പര്യമുണ്ട്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച നൂതന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ഈ വ്യവസായ രംഗത്ത് നിലവാരത്തിന്റെ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നതില്‍ അവര്‍ മുന്നിലാണ്. അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഒരുമിച്ചുനിന്ന് കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.''
വിവിധ അംഗീകാരങ്ങളിലും സംരംഭങ്ങളിലും എംഎസ് ധോണിയെ ഉള്‍പ്പെടുത്തിക്കൊണ്ട് വിവിധ മാര്‍ഗ്ഗങ്ങളിലൂടെ കമ്പനി ഒരു സംയോജിത മാര്‍ക്കറ്റിംഗ് പ്രചരണപരിപാടി ആരംഭിച്ചിരിക്കുകയാണ്. *ടൈല്‍ പശയുടെയും ടൈല്‍ ഗ്രൗട്ടുകളുടെയും പ്രയോജനങ്ങള്‍ ബോധ്യപ്പെടുത്തുന്നു* എന്ന അടിസ്ഥാന തീമില്‍ രാജ്യത്തുടനീളം നിരവധി ഭാഷകളില്‍ അവതരിപ്പിക്കുന്ന ടിവി വാണിജ്യ പരസ്യങ്ങള്‍, ഡിജിറ്റല്‍ കാമ്പെയ്‌നുകള്‍, പ്രിന്റ് ചെയ്ത പരസ്യങ്ങള്‍ എന്നിവയുടെ ഒരു പരമ്പരതന്നെ ഈ സമഗ്ര പ്രചരണപരിപാടിയില്‍ ഉള്‍പ്പെടുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Latest Tweets

According to Google’s web accessibility test, Eventin has scored nearly 100%. What this means is that if any of yo… https://t.co/R7JFsiiw2n
Hello there, We are proud to share an update about our annual recognition and profit bonus program of our hardwork… https://t.co/mt0tC5zLyi
Growing your business can be much easier if you you adapt loyalty programs to it, especially if it is a… https://t.co/aw8cncT8jx
Follow Themewinter on Twitter