സ്ബണ്‍: 2026 ഓടെ ലോകകപ്പ് ഫുട്‌ബോളിനോട് വിടപറയുമെന്ന് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായി വേദിയാവുന്ന ടൂര്‍ണമെന്റ് റൊണാള്‍ഡോയുടെ ആറാമത്തെ ലോകകപ്പായിരിക്കും. എന്നാല്‍ ലോകകപ്പിന് ശേഷം ഒരു വര്‍ഷം കൂടി ഫുട്‌ബോളില്‍ തുടരുമെന്നുള്ള സൂചനയും ക്രിസ്റ്റിയാന നല്‍കുന്നുണ്ട്. അടുത്ത വര്‍ഷം എനിക്ക് 41 വയസാവുമെന്നും ഒന്നോ രണ്ടോ വര്‍ഷം കൂടി ഫുട്‌ബോളില്‍ തുടരുമെന്നും ക്രിസ്റ്റിയാനോ പറയുന്നു.
യോഗ്യതാ റൗണ്ടിലെ അടുത്ത മത്സരത്തില്‍ അയര്‍ലന്‍ഡിനെ തോല്‍പിച്ചാല്‍ പോര്‍ച്ചുഗല്‍ ലോകകപ്പിന് യോഗ്യത നേടും. കഴിഞ്ഞ ദിവമാണ് വിരമിക്കലിനെ കുറിച്ച് ക്രിസ്റ്റ്യാനോ ആദ്യമായി സൂചന നല്‍കിയത്. ഫുട്ബാളിനുശേഷമുള്ള ജീവിതത്തെ കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയെന്നും റൊണാള്‍ഡോ പറഞ്ഞു. പോര്‍ച്ചുഗലിനായി 143 ഗോള്‍ നേടിയിട്ടുള്ള ക്രിസ്റ്റ്യാനോ പ്രൊഫഷണല്‍ കരിയറില്‍ ആകെ 950 ഗോള്‍ നേടിയിട്ടുണ്ട്. ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനാണ് ക്രിസ്റ്റ്യാനോ. പണം തന്നെ മോഹിപ്പിക്കുന്നില്ലെന്നും. കളിക്കളത്തില്‍ നിന്ന് പടിയിറങ്ങിയാല്‍ കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് റൊണാള്‍ഡോയുടെ തീരുമാനം.

