കാടിൻ്റെയും ഇരുട്ടിൻ്റെയും പശ്ചാത്തലത്തിൽ എംസി സംവിധാനം ചെയ്ത്, യൂണികോൺ മൂവീസ് നിർമിച്ച മീശ പ്രേക്ഷക മനസ്സുകളെ വിസ്മയിപ്പിക്കുന്ന ഒരു ചിത്രമായി മാറുന്നു. പുരുഷ സൗഹൃദം, അഹങ്കാരം, അധികരത്തിനായുള്ള പോരാട്ടം, എന്നീ സങ്കീർണമായ വൈകാരിക മേഖല ചിത്രം നല്ല രീതിയിൽക്കൈകാര്യം ചെയ്തിരുന്നതായി പ്രേക്ഷകർ പറയുന്നു.
ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതവും, ഗാനങ്ങളും, വിഷ്വൽസും എടുത്ത് പറയേണ്ടിയിരിക്കുന്നു. അതോടൊപ്പം കതിർ, ഹക്കീം, ഉണ്ണി ലാലു, ഷൈൻ ടോം ചാക്കോ എന്നിവർ എടുത്ത് പറയേണ്ട പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. കൂടാതെ സുധി കോപ്പ, ശ്രീകാന്ത് മുരളി, ജിയോ ബേബി,ഹസ്‌ലി എന്നിവർ മറ്റു വേഷങ്ങളിൽ എത്തുന്നു. മീശയുടെ ഛായാഗ്രഹണം സൂരേഷ് രാജൻ കൈകാര്യം ചെയ്യുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുരേഷ് രാജനും, എഡിറ്റിംഗ് മനോജുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ‘മീശ’യുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സൂരജ് എസ് കുറുപ്പാണ്. ‘സരിഗമ മലയാള’ത്തിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. കലാസംവിധാനം മകേഷ് മോഹനനും, സ്റ്റിൽ ഫോട്ടോഗ്രഫി ബിജിത്ത് ധർമ്മടവുമാണ്.