March 29, 2024

Login to your account

Username *
Password *
Remember Me
വിനോദം

വിനോദം (394)

ബിനാലെയിൽ ദൃശ്യവിരുന്നൊരുക്കി ഇന്ത്യ-യു.കെ. കമ്യൂണിറ്റീസ് ഓഫ് ചോയ്‌സ്. ടി.കെ.എം. വെയർഹൗസിലെ പ്രദർശനത്തിൽ ഇന്ത്യയിൽനിന്നും വെയിൽസിൽനിന്നുമുള്ള വളർന്നുവരുന്ന കലാകാരന്മാരുടെ വീക്ഷണങ്ങളും അഭിപ്രായങ്ങളും പ്രകടമാക്കുന്ന കലാസൃഷ്ടികൾ കാഴ്ചക്കാരിലേക്കെത്തും. ഇന്ത്യയിൽനിന്നുള്ള കലാകാരന്മാരായ ദിപൻവിത സാഹ, കാശിഷ് കൊച്ചാർ, പരിബർതന മൊഹന്തി, പളനി കുമാർ, ഋഷി കൊച്ചാർ, തരുൺ ഭാരതിയ എന്നിവരുടെയും വെയിൽസിൽനിന്നുള്ള ഗാരെത് വിൻ ഓവൻ, ഹ്യൂ ആൽഡൻ ഡേവിസ്, സെബാസ്റ്റ്യൻ ബുസ്റ്റമാന്‍റെ, സൂസൻ മാത്യൂസ്, ടെസ്സ ഹോളി എന്നിവരുടെ കലാസൃഷ്ടികളും പ്രദർശനത്തിലുണ്ടാകും. ലിംഗഭേദം, വൈകല്യം, രാഷ്ട്രീയം, വംശം, ജാതി, വ്യക്തിത്വം, സുസ്ഥിര കമ്യൂണിറ്റി തുടങ്ങി പ്രമേയങ്ങൾ പ്രദർശനത്തിലൂടെ ചർച്ച ചെയ്യും. ഇമാജിനിങ് ദി നേഷൻ സ്റ്റേറ്റ് ഗ്രാൻഡ് മുഖേന ബ്രിട്ടീഷ് കൗൺസിലിന്റെ പിന്തുണയോടെയാണ് ഇന്ത്യ-വെയിൽസ് ബന്ധം 2018-ൽ തുടങ്ങുന്നത്. കലാകാരന്മാരെയും പ്രദർശനത്തെയും കുറിച്ചുള്ള വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://chennaiphotobiennale.foundation/cpbx/projects/communities-of-choice.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല കേരളോത്സവത്തിൽ കാഴ്ചക്കാർക്ക് കൗതുകമായി കളിമൺശില്പ നിർമ്മാണം, പുഷ്പാലാങ്കരം, മൈലാഞ്ചി ഇടൽ എന്നീ കലാമത്സരങ്ങൾ. 'അധ്വാനം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച കളിമൺ ശില്പനിർമാണത്തിൽ ആവേശത്തോടെയാണ് മത്സരാർഥികൾ ഭാഗമായത്.
സിറ്റി സർക്കുലറിലും ഹൗസ് ഫുൾ തിരുവനന്തപുരം; തലസ്ഥാനത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ തീയറ്ററുകൾക്ക് പുറമെ സിറ്റി സർക്കുലർ ബസുകളിലും ഹൗസ് ഫുൾ. കെ.എസ്.ആർ.ടി.സി. സിറ്റി സർക്കുലർ സർവ്വീസുകൾ നടത്തുന്ന റൂട്ടുകളിലാണ് ഫിലിം ഫെസ്റ്റിവലിന്റെ പ്രദർശനം നടക്കുന്ന പ്രധാന തീയറ്ററുകൾ സ്ഥിതി ചെയ്യുന്നതിനാൽ ഡെലിഗേറ്റുകൾ കൂടുതൽ ആശ്രയിക്കുന്നതും ഈ സർവ്വീസുകളെയാണ്.
വലപ്പാട്: വെല്ലുവിളികളേയും തുടര്‍ച്ചയായ പരാജയങ്ങളേയും കഠിന പരിശ്രമങ്ങളിലൂടെ മറികടന്ന സ്വന്തം ജീവിത കഥ പറഞ്ഞ് വിദ്യാര്‍ത്ഥികളെ കയ്യിലെടുത്ത് ആലപ്പുഴ ജില്ലാ കലക്ടര്‍ എം കൃഷ്ണതേജ.
കൊച്ചി: ബിനാലെ ടിക്കറ്റുകൾ കൗണ്ടറിനു പുറമെ ബുക്ക് മൈ ഷോ ആപ്പിലൂടെയും ലഭ്യമാകും. ടിക്കറ്റിനുള്ള തിരക്ക് ഒഴിവാക്കാൻ ഇതിലൂടെ കഴിയുമെന്ന് ബിനാലെ ഫൗണ്ടേഷൻ അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: പ്രശസ്ത സംവിധായിക നന്ദിതാ ദാസിന്റെ 'സ്വിഗാറ്റോ' 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നു. മേളയുടെ കലിഡോസ്‌കോപ്പ് വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായാണ് സ്വിഗാറ്റോ എത്തുന്നത്. നേരത്തെ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ വേള്‍ഡ് പ്രീമിയര്‍, ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ ഏഷ്യന്‍ പ്രീമിയര്‍ എന്നീ വിഭാഗങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഡിസംബര്‍ 10, 13 തീയതികളിലാണ് പ്രദര്‍ശനങ്ങള്‍. നന്ദിത ദാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച സ്വിഗാറ്റോ അപ്ലാസ് എന്റര്‍ടൈന്‍മെന്റാണ് നിര്‍മ്മിച്ചത്. ലോകമാസകലം കൊവിഡ് ഭീതി തുടരുന്നതിനിടയില്‍ ഒരു ഫുഡ് ഡെലിവറി റൈഡറായി എത്തുന്നയാളുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. കപില്‍ ശര്‍മ്മ, ഷഹാന ഗോസ്വാമി, തുഷാര്‍ ആചാര്യ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. കപില്‍ ശര്‍മ്മയുടെ മാനസ് എന്ന കഥാപാത്രവും, തന്റെ വരുമാനം നിലനിര്‍ത്താന്‍ ജോലി ചെയ്യാന്‍ തുടങ്ങുന്ന ഒരു വീട്ടമ്മയായ ഭാര്യയായി ഷഹാന ഗോസ്വാമിയും ഒഡീഷയിലെ ഭുവനേശ്വറിനെ പശ്ചാത്തലമാക്കിയ സ്വിഗാറ്റോയില്‍ എത്തുന്നു. കണ്ണില്‍ മറഞ്ഞിരിക്കുന്ന അദൃശ്യരായ 'സാധാരണ' ആളുകളുടെ ജീവിതമാണ് ചിത്രം പകര്‍ത്തുന്നത്. തികച്ചും പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥപറയുന്ന ചിത്രമാണ് സ്വിഗാറ്റോ.
തിരുവനന്തപുരം: കേരള റോസ് സൊസൈറ്റിയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്‌പോത്സവത്തിൽ കുട്ടികൾക്കും പങ്കെടുക്കാം.
നോയിഡ: മാഡം തുസാഡ്സ് ഇന്ത്യ ബോളിവുഡ് താരം വരുൺ ധവാന്റെ മെഴുക് രൂപം അനാച്ഛാദനം ചെയ്തു. DLF മാൾ ഓഫ് ഇന്ത്യയുടെ നാലാം നിലയിൽ സ്ഥിതി ചെയ്യുന്ന മ്യൂസിയത്തിലാണ് മെഴുക് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
IMDb-യിലെ ഏറ്റവും ജനപ്രിയരായ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ആഗോള സൂപ്പർ താരം ധനുഷ് ഒന്നാമത്, ആലിയ ഭട്ടും ഐശ്വര്യ റായ് ബച്ചനും തൊട്ടുപിന്നിൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് IMDb ഉപഭോക്താക്കളുടെ യഥാർത്ഥ പേജ് കാഴ്ചകൾക്ക് അനുസരിച്ചാണ് റാങ്കിംഗുകൾ നിർണ്ണയിക്കുന്നത്.
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാമത് എഡിഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച്ച ഉത്ഘാടനം ചെയ്യും. വൈകീട്ട് 6 മണിക്ക് ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് ഉത്ഘാടന ചടങ്ങ്. ഡിസംബര്‍ 12ന് ആരംഭിച്ച് പതിനാല് വേദികളിലായി നടക്കുന്ന കൊച്ചി- മുസിരിസ് ബിനാലെ 2022, ഏപ്രില്‍ 10 വരെ നീണ്ടു നില്‍ക്കും.