April 27, 2025

Login to your account

Username *
Password *
Remember Me
സാങ്കേതികവിദ്യ

സാങ്കേതികവിദ്യ (309)

തിരുവനന്തപുരം: ഉപയോക്താക്കളുടെ സ്വകാര്യത മെച്ചപ്പെടുത്തുന്നതിനായി വാട്‌സ്ആപ്പ് തുടർച്ചയായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. അത്തരമൊരു പുതിയ അപ്‌ഡേറ്റ് കൂടി വാട്‌സ്ആപ്പ് അവതരിപ്പിക്കാൻ പോകുകയാണ്. വാട്‌സ്ആപ്പ് ആൻഡ്രോയ്‌ഡ് ബീറ്റ പതിപ്പിലാണ് ഈ പ്രത്യേക ഫീച്ചർ പരീക്ഷിക്കുന്നത്.
ദില്ലി: രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ മൊബൈല്‍ റീച്ചാർജ് പ്ലാനുകൾക്ക് വില കൂട്ടിയത് മുതൽ ആളുകൾ പൊതുമേഖല കമ്പനിയായ ബി‌എസ്‌എൻ‌എല്ലിനോട് വീണ്ടും അടുക്കാന്‍ തുടങ്ങിയിരുന്നു. ഇപ്പോൾ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ബിഎസ്എൻഎൽ ഒന്നിനുപുറകെ ഒന്നായി ആകര്‍ഷകമായ പ്ലാനുകൾ അവതരിപ്പിക്കുകയാണ്. അടുത്തിടെ ബി‌എസ്‌എൻ‌എൽ ഇന്ത്യയിലെ പ്രീപെയ്‌ഡ് മൊബൈൽ ഉപയോക്താക്കൾക്കായി ഒരു പുതിയ റീച്ചാർജ് പ്ലാൻ പ്രഖ്യാപിച്ചു. 251 രൂപ വിലയുള്ള ഈ പുതിയ പ്ലാൻ ഒരു പ്രത്യേക താരിഫ് വൗച്ചർ (എസ്‍ടിവി) ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ പുതിയ പ്രീപെയ്ഡ് റീച്ചാർജ് വൗച്ചർ, ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2025-ന്‍റെ കാഴ്ചക്കാരെ ലക്ഷ്യമിടുന്നു. ഇതിനായി ഏറെ ഡാറ്റ ആനുകൂല്യങ്ങള്‍ 251 രൂപ റീച്ചാര്‍ജില്‍ ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിൽ നിങ്ങൾക്ക് 60 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഇത് മാത്രമല്ല, ഈ പ്ലാൻ ഉപയോക്താക്കൾക്ക് 251 ജിബി അതിവേഗ ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. അതുവഴി നിങ്ങൾക്ക് ഐപിഎൽ 2025 തടസമില്ലാതെ തത്സമയം ആസ്വദിക്കാൻ സാധിക്കും. എങ്കിലും, ഈ ഓഫർ പരിമിതമായ സമയത്തേക്ക് മാത്രമേ ലഭ്യമാകൂ, അതിനാൽ നിങ്ങൾക്ക് ഈ ഓഫർ ലഭിക്കണമെങ്കിൽ ബി‌എസ്‌എൻ‌എൽ ആപ്പ് വഴിയോ ഓൺ‌ലൈൻ വഴിയോ ഉടൻ റീച്ചാർജ് ചെയ്യുക. ഇതൊരു പ്രത്യേക ഡാറ്റ പ്ലാനാണ്. ഈ പ്ലാനിൽ നിങ്ങൾക്ക് പരിധിയില്ലാത്ത കോളിംഗ് അല്ലെങ്കിൽ എസ്എംഎസ് സൗകര്യം ലഭിക്കില്ല. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾക്ക് കോൾ വിളിക്കാനോ എസ്എംഎസ് ചെയ്യാനോ ഉള്ള സൗകര്യം വേണമെങ്കിൽ, ഇതിനായി നിങ്ങൾ ഒരു അധിക റീചാർജ് പ്ലാൻ എടുക്കേണ്ടിവരും. ബിഎസ്എൻഎല്ലിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നോ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ നിന്നോ നിങ്ങൾക്ക് ഈ പുതിയ 251 രൂപ ഡാറ്റ പ്ലാൻ റീച്ചാർജ് ചെയ്യാം. ബി‌എസ്‌എൻ‌എൽ എക്‌സിൽ ഔദ്യോഗിക ഹാന്‍ഡില്‍ വഴി ഈ പ്ലാനിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്. 251 രൂപയ്ക്ക് 60 ദിവസത്തേക്ക് 251 ജിബി ഹൈ-സ്പീഡ് ഡാറ്റ നേടാമെന്നും തടസമില്ലാതെ ക്രിക്കറ്റ് ആസ്വദിക്കാമെന്നും കമ്പനി പോസ്റ്റിൽ വ്യക്തമാക്കുന്നു. ഐപിഎല്‍ സ്ട്രീമിങ് ഉള്‍പ്പടെ ഇന്‍റര്‍നെറ്റ് കൂടുതലായി ഉപയോഗിക്കുന്നവർക്ക് ഈ പ്ലാനിൽ ചേരാം. ഭോപ്പാൽ, ചണ്ഡീഗഡ്, ചെന്നൈ, ജയ്പൂർ, ലഖ്‌നൗ, പട്‌ന തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിൽ ബി‌എസ്‌എൻ‌എൽ 5ജി ഇൻഫ്രാസ്ട്രക്ചർ പരീക്ഷിച്ചു തുടങ്ങിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ പുതിയ വാർത്തയും എത്തുന്നത്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഡൽഹിയിൽ നെറ്റ്‌വർക്ക്-ആസ്-എ-സർവീസ് (NaaS) മോഡൽ വാഗ്ദാനം ചെയ്തുകൊണ്ട് 5ജി സേവനങ്ങൾ അവതരിപ്പിക്കാനും ബിഎസ്എൻഎൽ പദ്ധതിയിടുന്നു.
ദില്ലി: കഴിഞ്ഞ വർഷം ചൈനയിൽ അവതരിപ്പിച്ചതിന് ശേഷം ഷവോമി തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഷവോമി 15 അൾട്രയും സ്റ്റാൻഡേർഡ് ഷവോമി 15 ഉം ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു.
ദില്ലി: ഇന്ത്യയിലെ മുൻനിര ഡിജിറ്റൽ പേയ്‌മെന്‍റ് പ്ലാറ്റ്‌ഫോമായ പേടിഎം (വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്) സബ്‌സ്‌ക്രിപ്‌ഷൻ അധിഷ്‍ഠിത സേവനമായ പേടിഎം ട്രാവൽ പാസ് അവതരിപ്പിച്ചു. സൗജന്യ ക്യാൻസലേഷൻ, യാത്രാ ഇൻഷുറൻസ്, 15,200 രൂപ വരെ വിലയുള്ള കിഴിവുകൾ തുടങ്ങിയവ ഈ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ ലോകം തന്നെ ജിബ്ലി-സ്റ്റൈൽ ട്രെൻഡിന് പിന്നാലെയാണ്. ഈ ദിവസങ്ങളിൽ ഏറ്റവും ചുരുങ്ങിയത് ഒരു ഫോട്ടോയെങ്കിലും ഗിബ്ലി-സ്റ്റൈലിലേക്ക് മാറ്റാത്തവർ ചുരുക്കമായിരിക്കും. ഓപ്പൺ എഐയുടെ ഏറ്റവും പുതിയ ഇമേജ് - ജനറേഷൻ അപ്‌ഡേറ്റ് ആയ ജിബ്ലി - സ്റ്റൈൽ ഇന്‍റർനെറ്റ് ലോകത്തെ വലിയ ആവേശത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.
ദില്ലി: മോട്ടോറോളയുടെ പുതിയ എഡ്‍ജ് 60 ഫ്യൂഷൻ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുകയാണ്. പുതിയ ഫോൺ വരുന്നതിന് മുന്നോടിയായി നിലവിലെ മോട്ടറോള എഡ്‍ജ് 50 ഫ്യൂഷൻ വളരെ വിലക്കുറവിൽ ലഭ്യമാണ്. 19,000 രൂപയിൽ താഴെ വിലയുള്ള നല്ല ഡിസ്‌പ്ലേയും മികച്ച ക്യാമറയുമുള്ള ഒരു മിഡ്-റേഞ്ച് സ്മാർട്ട്‌ഫോൺ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ആമസോണിലെ ഈ മോട്ടോ എഡ്ജ് 50 ഫ്യൂഷൻ ഡീൽ നിങ്ങൾക്ക് വളരെ മികച്ച ഒരു ഓഫർ ആയിരിക്കും.
ഫ്ലോറിഡ: ലോകത്തിന്റെ കാത്തിരിപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം, ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കമുള്ള നാല് ബഹിരാകാശ യാത്രികരെയും വഹിച്ചുകൊണ്ട് സ്പേസ് എക്സിന്റെ ഫ്രീഡം ഡ്രാ​ഗൺ പേടകം ഇന്ന് ലാൻഡ് ചെയ്യും.
കാലിഫോര്‍ണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസണിനെയും ബുച്ച് വിൽമോറിനെയും തിരികെയെത്തിക്കുന്നതിന്‍റെ ഭാഗമായ സ്പേസ് എക്സ് പേടകം ഡ്രാഗൺ ക്രൂ 10 വിക്ഷേപിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 4.33 ന് കുതിച്ചുയർന്ന പേടകത്തിൽ നാല് ബഹിരാകാശ യാത്രികരാണുള്ളത്.
കാലിഫോര്‍ണിയ: സ്വകാര്യ ചാന്ദ്ര പര്യവേഷണ കമ്പനിയായ ഫയർഫ്ലൈ എയ്‌റോസ്‌പേസിന്‍റെ ബ്ലൂ ഗോസ്റ്റ് ലാൻഡർ ചന്ദ്രന്‍റെ ഉപരിതലം അരിച്ചുപെറുക്കുകയാണ്. മാർച്ച് 2നാണ് ബ്ലൂ ഗോസ്റ്റിന്‍റെ ചാന്ദ്ര ലാൻഡിംഗ് വിജയകരമായി നടന്നത്. ചന്ദ്രന്‍റെ വടക്കുകിഴക്കൻ മേഖലയിലെ വിശാലമായ തടമായ മേര്‍ ക്രിസിയത്തിലെ കൊടുമുടിയായ മോൺസ് ലാട്രെയ്‌ലിന് സമീപമാണ് ബ്ലൂ ഗോസ്റ്റ് നിലംതൊട്ടത്.
ദില്ലി: ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സിലെ ഇരട്ട ഉപഗ്രഹങ്ങള്‍ വിജയകരമായി വേര്‍പെടുത്തിയ ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. 'ഇസ്രൊ ടീമിന് അഭിനന്ദനങ്ങള്‍, എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാന നിമിഷമാണിത്.
Page 1 of 23