November 03, 2024

Login to your account

Username *
Password *
Remember Me
സാങ്കേതികവിദ്യ

സാങ്കേതികവിദ്യ (279)

ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്‌കോപ്പായ, നാസയുടെ ജെയിംസ് വെബ്ബ് പകര്‍ത്തിയ വ്യാഴം ഗ്രഹത്തിന്റെ ചിത്രം ഏറ്റെടുത്ത് ശാസ്ത്രലോകം. അമാല്‍തിയ, അദ്രാസ്റ്റിയ എന്നീ പേരുകളുള്ള രണ്ട് കുഞ്ഞന്‍ ഉപഗ്രഹങ്ങളും നീല പ്രകാശ വലയങ്ങളും സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തോടൊപ്പം ചിത്രത്തില്‍ കാണാം.
ഉപഭോക്താക്കളുടെ മൊബൈല്‍ അനുഭവം വിലയിരുത്തുന്ന സ്വതന്ത്ര ആഗോള സംവിധാനമായ ഓപ്പണ്‍സിഗ്നലിന്‍റെ 'ഇന്ത്യ മൊബൈല്‍ നെറ്റ്വര്‍ക്ക് അനുഭവ റിപ്പോര്‍ട്ട് - ഏപ്രില്‍ 2022' പ്രകാരം ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 4ജി നെറ്റ്വര്‍ക്കായി വിയെ തെരഞ്ഞെടുത്തു.
കൊച്ചി സാങ്കേതികവിദ്യകളുടെ സഹായത്തോടെ അപരിചിതരായ ആളുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ലോകത്ത് കുടുംബങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ സോഷ്യല്‍ പ്ലാറ്റ്ഫോം ഒരുക്കി കിന്‍ട്രീ.
തിരുവനന്തപുരം: ലാഭേച്ഛയില്ലാത്ത സ്വകാര്യ സ്ഥാപനമായ ടിആര്‍എല്‍ യുകെയും (നേരത്തെ, യുകെയിലെ റോഡ് ഗവേഷണ ലാബോറട്ടറി) സംരംഭങ്ങള്‍ക്ക് ഭാവിയിലേക്കുള്ള ഡിജിറ്റല്‍ പരിഹാരങ്ങള്‍ നല്‍കുന്ന ആഗോള ഐടി സൊലൂഷന്‍സ് കമ്പനിയായ എക്‌സ്പീരിയന്‍ ടെക്‌നോളജീസും സംയുക്തമായി ടിആര്‍എല്‍ ടെക്‌നോളജീസ് ഇന്ത്യ എന്ന സംയുക്ത പ്രൊജക്റ്റ് പ്രഖ്യാപിച്ചു.
ജൂലൈ 29, 2022: ഐ.ടി മേഖലയിലെ വികസനക്കുതിപ്പിന് ആക്കം കൂട്ടാന്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളുമായി കൊച്ചി ഇന്‍ഫോപാര്‍ക്കും തൃശൂര്‍ ഇന്‍ഫോപാര്‍ക്കും. കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫെയ്സ് 2വിലെ ജ്യോതിര്‍മയ ബില്‍ഡിങ്ങിലെ ഒമ്പതാം നിലയും തൃശൂര്‍ ഇന്‍ഫോപാര്‍ക്കിലെ ഇന്ദീവരം ബില്‍ഡിങ്ങിലെ രണ്ടാം നിലയും പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായി.
കേരളം ഒരു നവവൈജ്ഞാനിക കേന്ദ്രമായി മാറുകയാണെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരത്തെ പൂജപ്പുര എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൺ സെന്ററിന്റെ നിയന്ത്രണത്തിൽ ആരംഭിച്ച വൈകല്യപഠന ഗവേഷണകേന്ദ്രമായ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കോവിഡ് കാലത്തെ വര്‍ക്ക് ഫ്രം ഹോം കരിയര്‍ വളര്‍ച്ചയെ സ്വാധീനിച്ചോ എന്ന വിഷയത്തില്‍ വെബിനാറുമായി കേരളാ സ്‌റ്റേറ്റ് ഐ.ടി പാര്‍ക്ക്‌സ്.
തിരുവനന്തപുരം: ജൂലൈ 19, 2022: സംസ്ഥാനത്തെ തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ പരിശീലനമൊരുക്കി കേരള ഐ.ടി പാര്‍ക്ക്‌സ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് ഐ.ടി പാര്‍ക്കുകളായ തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലെ കമ്പനികളുമായി ചേര്‍ന്ന് നടപ്പാക്കാനൊരുങ്ങുന്ന ഇഗ്നൈറ്റ് ഇന്റേണ്‍ഷിപ്പ് പരിശീലന പരിപാടി ഓഗസ്റ്റ് മാസം ആരംഭിക്കും.
തിരുവനന്തപുരം: ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കാവശ്യമായ സോഫ്റ്റുവെയര്‍ സേവനങ്ങളുമായി ടെക്‌നോപാര്‍ക്കില്‍ പുതിയ ഓഫീസ് ആരംഭിച്ച് സെക്വാറ്റോ.
വാഷിങ്ടൺ: ഇതുവരെ കണ്ടിട്ടില്ലാത്ത വിദൂര പ്രപഞ്ചത്തിന്റെ ഏറ്റവും ആഴമേറിയതും തീവ്രവുമായ ഇൻഫ്രാറെഡ് ചിത്ര പുറത്തുവിട്ടിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ.