May 09, 2025

Login to your account

Username *
Password *
Remember Me
സാങ്കേതികവിദ്യ

സാങ്കേതികവിദ്യ (310)

കൊച്ചി: ക്യാഷ് ഡിജിറ്റല്‍ പെയ്മെന്‍റ് സേവന രംഗത്തെ ഇന്ത്യയിലെ മുന്‍നിരക്കാരായ ഹിറ്റാച്ചി പെയ്മെന്‍റ് സര്‍വീസസ് ഇന്ത്യയിലെ 8000രാമത് ഹിറ്റാച്ചി മണി സ്പോട്ട് എടിഎം സ്ഥാപിച്ച് പുതിയ നാഴികക്കല്ല് പിന്നിട്ടു.
തിരുവനന്തപുരം: ബിസിനസ് കൺസൾട്ടൻസി രംഗത്ത് ചുരുങ്ങിയ സമയം കൊണ്ട് നിരവധി സംരംഭങ്ങളെ സഹായിക്കുകയും സൃഷ്ടിക്കുകയും ചെയ്‌ത അക്കോവെറ്റ് ബിസിനസ് കൺസൾട്ടൻസി മൂന്നാം വർഷത്തിലേക്ക് കടന്നു.
ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ ടെക്‌നോളജി യൂണികോണുകളിലൊന്നായ കാർദേഖോ ഗ്രൂപ്പ് 2050-ഓടെ കാർബൺ ന്യൂട്രൽ കമ്പനിയാകുമെന്ന് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി കമ്പനി UNFCC (United Nations Framework Convention on Climate Change) ഭാഗമായ CNN ൽ (Climate Neutral Now)-ൽ സൈൻ അപ്പ് ചെയ്തുകൊണ്ട് പ്രതിജ്ഞയെടുത്തു. UNFCCC -CNN പ്രതിജ്ഞയോടൊപ്പം നിർണായക നടപടിയെടുക്കുന്ന ആദ്യത്തെ ഇന്ത്യൻ യൂണികോൺ ആണ് കാർദേഖോ.
ഒപ്പം എകസംപ്ളാർസ് - മോസ്റ്റ് ഇൻക്ലൂസിവ് കമ്പനീസ് ഇൻ ഇന്ത്യ 2022 അംഗീകാരവും തുടർച്ചയായ നാലാം തവണയാണ് ഈ അംഗീകാരങ്ങൾ യു എസ് ടിയെ തേടിയെത്തുന്നത് . തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, അവതാറും സെറാമൗണ്ടും ഏർപ്പെടുത്തിയിട്ടുള്ള '100 ബെസ്റ്റ് കമ്പനീസ് ഫോർ വിമൻ ഇൻ ഇന്ത്യ 2022 (ബി സി ഡബ്ള്യു ഐ), എകസംപ്ളാർസ് - മോസ്റ്റ് ഇൻക്ലൂസിവ് കമ്പനീസ് ഇൻ ഇന്ത്യ 2022 (എം ഐ സി ഐ) എന്നീ പട്ടികകളിൽ സ്ഥാനം നേടി. ഇതോടെ ഈ അംഗീകാരങ്ങൾ തുടർച്ചയായ നാലാമത്തെ വർഷവും യു എസ് ടിയെ തേടിയെത്തിയിരിക്കുകയാണ്.
തിരുവനന്തപുരം: ടെക്കികള്‍ക്കിടയിലുള്ള മികച്ച എഴുത്തുകാരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരളത്തിലെ ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി നടത്തുന്ന സാഹിത്യോത്സവം സൃഷ്ടിയുടെ 9-ാം പതിപ്പായ സൃഷ്ടി - 2022 ലേയ്ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കേരളത്തിലെ ടെക്കികളുടെ ഏറ്റവും വലിയ സാഹിത്യോത്സവമായ സൃഷ്ടിയിലേയ്ക്ക് കഥ, കവിത, ഉപന്യാസം എന്നീ വിഭാഗങ്ങളില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായാണ് മത്സരം. പ്രഗത്ഭ എഴുത്തുകാര്‍ ഉള്‍പ്പെട്ട ജഡ്ജിങ് പാനല്‍ തിരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ക്ക് നല്‍കുന്ന അവാര്‍ഡിനു പുറമേ റീഡേഴ്‌സ് ചോയിസ് അവാര്‍ഡുകളും എല്ലാ വിഭാഗത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2022 നവംബര്‍ 30 ആണ് രചനകള്‍ അയയ്‌ക്കേണ്ട അവസാന തീയതി. മലയാളത്തിന്റെ പ്രിയ കവികളായ മധുസൂദനന്‍ നായര്‍, സച്ചിദാനന്ദന്‍, ഏഴാച്ചേരി രാമചന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍ പ്രമുഖ എഴുത്തുകാരായ ബന്യാമിന്‍, സുഭാഷ് ചന്ദ്രന്‍, സന്തോഷ് ഏച്ചിക്കാനം, സാറാ ജോസഫ് എന്നിവരാണ് മുന്‍വര്‍ഷങ്ങളില്‍ സൃഷ്ടി വിജയികള്‍ക്കായി അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചത്. പ്രശസ്ത സാഹിത്യകാരായ കുരീപ്പുഴ ശ്രീകുമാര്‍, ചന്ദ്രമതി ടീച്ചര്‍, സക്കറിയ, ഗോപി കോട്ടൂര്‍, ഡോ. പി.എസ് ശ്രീകല, വിനോദ് വെള്ളായണി, വിനോദ് വൈശാഖി, കെ.എ ബീന, വി.എസ് ബിന്ദു, ഡോണ മയൂര, കെ.വി മണികണ്ഠന്‍, ആയിഷ ശശിധരന്‍, പി.വി ഷാജികുമാര്‍ എന്നിവര്‍ സൃഷ്ടിയുടെ മുന്‍ പതിപ്പുകളുടെ ജൂറിയുടെ ഭാഗമായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും കേരളത്തിലെ ഐ.ടി ജീവനക്കാരുടെ സൃഷ്ടികളില്‍ നിന്നും മലയാളത്തിലെ മികച്ചഎഴുത്തുകാരുള്‍പ്പെട്ട ജഡ്ജിംഗ് പാനല്‍ വഴി തിരഞ്ഞെടുക്കുന്ന ആദ്യ മൂന്നു സ്ഥാനങ്ങളിലെ സൃഷ്ടികളുടെ രചയിതാക്കള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിക്കും. ഇതിനു പുറമേ പ്രതിധ്വനിയുടെ ഫേസ്ബുക്ക് പേജുകളില്‍ (തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പേജുകളില്‍) മത്സരാര്‍ത്ഥികളുടെ രചനകള്‍ പ്രസിദ്ധീകരിക്കുകയും ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ നേടുന്ന രചനയ്ക്ക് റീഡേഴ്‌സ് ചോയിസ് അവാര്‍ഡും നല്‍കും. മത്സരങ്ങളുടെ നിയമാവലിയും അനുബന്ധ വിവരങ്ങളും https://prathidhwani.org/guidelines-srishti-2022 എന്ന പേജില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: മീര എം.എസ് (ജനറല്‍ കണ്‍വീനര്‍): 9562293685.
കൊച്ചി: വലിയ സ്വപ്നങ്ങള്‍ കാണാന്‍ കുട്ടികളെ വളര്‍ത്തിയെടുക്കുന്നതില്‍ വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന ഡിജിറ്റല്‍ വീഡിയോ പുറത്തിറക്കി എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്.
തിരുവനന്തപുരം: ഇന്റല്‍ പെന്റിയം ചിപ്പിന്റെ പിതാവ് എന്നറിയപ്പെടുന്ന വിനോദ് ധാം ഹാര്‍ഡ്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് രംഗത്തെ സാധ്യതകളും വെല്ലുവിളികളും സംബന്ധിച്ച് ടെക്‌നോപാര്‍ക്കില്‍ സംവദിച്ചു.
തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്യുബിറ്റ്സ് ടെക്നോളജീസ് പ്രശസ്തമായ 2022ലെ 'റെഡ് ഹെറിങ് ടോപ്പ് ഗ്ലോബൽ 100' പട്ടികയിൽ സ്ഥാനം നേടി.
കോഴിക്കോട്: നവംബര്‍ 8, 2022: സ്റ്റീല്‍ നിര്‍മാണ വ്യവസായത്തിലെ പ്രമുഖ സ്റ്റീല്‍ ഡീറ്റൈലിങ് സ്ഥാപനമായ ക്രോണസ് സ്റ്റീല്‍ ഡീറ്റൈലിങ് പ്രൈവറ്റ് ലിമിറ്റഡ് സൈബര്‍പാര്‍ക്കില്‍ ഓഫീസ് ആരംഭിച്ചു. കോഴിക്കോട് നഗരത്തിന്റെ വികസന സാധ്യതകളും മലബാറിന്റെ ഐ.ടി കുതിപ്പും പ്രതിഭകളുടെ ലഭ്യതയും കണ്ടറിഞ്ഞാണ് സൈബര്‍പാര്‍ക്കില്‍ ഓഫീസ് തുടങ്ങാന്‍ ക്രോണസ് സ്റ്റീല്‍ തീരുമാനിച്ചത്. സൈബര്‍പാര്‍ക്കിലെ സഹ്യ ബില്‍ഡിങ്ങില്‍ ആരംഭിച്ച ഓഫീസ് ക്രോണസ് സ്റ്റീല്‍ സ്ഥാപകരായ ജയഘോഷ് രാജേന്ദ്രനും വിനയദാസ് വിജയനും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍, അഡ്വ. ശ്രീകുമാര്‍, പ്രൊഫ. സജീവ് പി.എസ് എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
കൊച്ചി: സംഗീത പ്രേമികളായ ഉപഭോക്താക്കള്‍ക്കായി വോഡഫോണ്‍ ഐഡിയ (വി) ഇന്ത്യയിലെ മികച്ച കലാകാരന്മാരുടെ ലൈവ് മ്യൂസിക് കണ്‍സര്‍ട്ട് എല്ലാ ആഴ്ചയും വി ആപ്പില്‍ അവതരിപ്പിക്കും.