April 18, 2024

Login to your account

Username *
Password *
Remember Me

ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജീസ് (GEX KERALA) - സന്ദർശക രജിസ്ട്രേഷനുള്ള അവസാന തീയതി നീട്ടി

തദ്ദേശസ്വയംഭരണ വകുപ്പിന് വേണ്ടി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി 4 മുതൽ 6 വരെ എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജീസ് (GEx Kerala 23)ന്റെ രജിസ്ട്രേഷനുള്ള അവസാന തീയതി ഫെബ്രവരി രണ്ട് വരെ നീട്ടി. എക്സ്പോയിൽ പങ്കെടുക്കാൻ താൽപര്യപ്പെടുന്നവർക്ക് https://gex.suchitwamission.org യിലൂടെ രജിസ്റ്റർ ചെയ്യാം. പൊതുജനങ്ങൾക്ക് ഒരു ദിവസത്തേക്ക് 250 രൂപയും വിദ്യാർഥികൾക്ക് ഒരാൾക്ക് ഒരു ദിവസത്തേക്ക് 100 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. എൺവയോണ്മെന്റെൽ എൻജിനീയറിങ്, എൺവയോണ്മെന്റെൽ സയൻസ് എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്.


ഇന്ത്യക്കകത്തും, വിദേശത്തും നിന്നുമുള്ള മാലിന്യ പരിപാലന മേഖലയിലെ ആധുനിക സാങ്കേതിക വിദ്യകളും, യന്ത്രോപകരണങ്ങളും, ആശയങ്ങളും അവതരിപ്പിക്കുന്നതിനും, മാലിന്യ പരിപാലന സംവിധാനങ്ങളെ കുറിച്ചുള്ള ആശങ്കകൾ ദൂരീകരിച്ച് പൊതു അവബോധം വളർത്തുന്നതിനും അവസരമൊരുക്കുന്ന കോൺക്ലേവിൽ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലെയും, മുൻസിപ്പാലിറ്റികളിലെയും, കോർപ്പറേഷനുകളിലെയും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും പ്രതിനിധികൾ പങ്കെടുക്കും.


മാലിന്യ സംസ്‌കരണ രംഗത്ത് പ്രവർത്തിക്കുന്ന ഹരിത കേരള മിഷൻ ക്ലീൻ കേരള കമ്പനി, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട്, അമൃത് പദ്ധതി, ഇംപാക്ട് കേരള ലിമിറ്റഡ്, കേരള ജല അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയവയുടെ പങ്കാളിത്തവും GEx Kerala '23ലുണ്ടാകും. വലിയ തോതിൽ മാലിന്യം ഉൽപ്പാദിപ്പിക്കുന്ന ഓഡിറ്റോറിയങ്ങൾ, ഷോപ്പിങ് മാളുകൾ, വ്യവസായങ്ങൾ, ഹോട്ടലുകൾ, ആശുപത്രികൾ, കെട്ടിട നിർമ്മാണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഉടമസ്ഥർ, അവയുടെ സംഘടനാ പ്രതിനിധികൾ എന്നിവർക്ക് കോൺക്ലേവിൽ പങ്കെടുക്കുന്നതിന് അവസരമൊരുക്കിയിട്ടുണ്ട്. വ്യവസായ സംരഭകർക്കും, സ്റ്റാർട്ട് അപ്പ് സ്ഥാപനങ്ങൾക്കും പങ്കെടുക്കാൻ അവസരം നൽകും.


മറൈൻ ഡ്രൈവിൽ ഫെബ്രുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഗ്ലോബൽ എക്സ്പോയുടെ ഉദ്ഘാടനം നിർവഹിക്കും. തദ്ദേശ സ്വയംഭരണ- എക്സൈസ് മന്ത്രി എം.ബി.രാജേഷ്, വ്യവസായ മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരും പങ്കെടുക്കും. അതിവിശാലമായ ശീതീകരിച്ച പവലിയനിൽ അന്താരാഷ്ട്ര സാങ്കേതിക വിദ്യകളും, യന്ത്രസംവിധാനങ്ങളും, സ്വദേശത്തും വിദേശത്തും അംഗീകാരം ലഭിച്ച മികച്ച മാതൃകകൾ പരിചയപ്പെടുത്തുന്ന നൂറോളം സ്റ്റാളുകൾ, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലൂന്നിയുള്ള സെമിനാറുകൾ, വിദേശത്തും സ്വദേശത്തും നിന്നുമുള്ള വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പാനൽ ചർച്ചകൾ, സംരഭക സമ്മേളനങ്ങൾ, ഓപ്പൺ ഫോറങ്ങൾ, ടെക്നിക്കൽ സെഷനുകൾ, ഹാക്കത്തോൺ, കലാ സാംസ്‌കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.