May 09, 2025

Login to your account

Username *
Password *
Remember Me
സാങ്കേതികവിദ്യ

സാങ്കേതികവിദ്യ (310)

ദില്ലി : ഇലോൺ മസ്ക്കിന്റെ സ്പേസ് എക്സുമായി കരാർ ഒപ്പിട്ട് എയർടെൽ. സ്പേസ് എക്സുമായി ഇന്ത്യയിൽ‌ ഒപ്പുവയ്ക്കുന്ന ആദ്യ കരാറാണിത്.
ലഖ്നൗ: മൈക്രോസോഫ്റ്റ് ഇന്ത്യ ഡെവലപ്‌മെന്റ് സെന്ററിന് തറക്കല്ലിട്ട് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. നോയിഡയിലെ സെക്ടർ -145ലാണ് സെന്റർ ഉയരുന്നത്.
വാഷിംഗ്‌ടണ്‍: ഉപയോക്താക്കൾക്കായി മികച്ചതും വിലക്കുറവുള്ളതുമായ ഒരു സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ പുറത്തിറക്കി വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്. 'യൂട്യൂബ് പ്രീമിയം ലൈറ്റ്' എന്ന ഈ പ്ലാനിന്‍റെ വില യൂട്യൂബ് പ്രീമിയം പ്ലാനിന്‍റെ പകുതിയോളം മാത്രമേയുള്ളൂ. ഈ പ്ലാന്‍ നിലവിൽ യുഎസിൽ ആണ് ആരംഭിച്ചത്. വരും ആഴ്ചകളിൽ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ യൂട്യൂബ് പദ്ധതിയിടുന്നു.
കാലിഫോര്‍ണിയ: മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പില്‍ പുതിയ മെറ്റ എഐ ഇന്‍റര്‍ഫേസ് ഉടന്‍ ലഭിച്ചേക്കും. വാട്‌സ്ആപ്പിന്‍റെ ആന്‍ഡ്രോയ്‌ഡ് പതിപ്പിലായിരിക്കും പരിഷ്‌കരിച്ച ഈ മെറ്റ എഐ ഇന്‍റര്‍ഫേസ് ആദ്യം വരിക. വാട്‌സ്ആപ്പ് ഉപയോക്താക്കൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ചാറ്റ്ബോട്ടായ മെറ്റ എഐ ആക്‌സസ് ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്ന രീതികളില്‍ മെറ്റ നിരവധി മാറ്റങ്ങൾ വരുത്തുന്നതായാണ് റിപ്പോർട്ട്. പുത്തന്‍ മെറ്റ എഐ ഇന്‍റര്‍ഫേസ് ഒരു ഓട്ടോമാറ്റിക് വോയ്‌സ് മോഡ് വാഗ്ദാനം ചെയ്യുമെന്ന് പറയപ്പെടുന്നു.
ഹോണ്ട ഇന്ത്യ ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. കമ്പനിക്ക് ഇപ്പോൾ ഇന്ത്യൻ റോഡുകളിൽ 50,000 ഹോണ്ട സെൻസിംഗ് എഡിഎഎസ് ഫീച്ചർ സജ്ജീകരിച്ച കാറുകൾ ഉണ്ട്. 2022 മെയ് മാസത്തിലാണ് സിറ്റി e:HEV -യിലൂടെ ഹോണ്ട ആദ്യമായി ഹോണ്ട സെൻസിംഗ് എഡിഎഎസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. അതിനുശേഷം കമ്പനി എഡിഎഎസ് സാങ്കേതികവിദ്യ തുടർച്ചയായി വികസിപ്പിച്ചു. ഈ സാങ്കേതികവിദ്യ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഇപ്പോൾ വൻ ജനപ്രിയമായി മാറിയിരിക്കുകയാണ്.
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ തങ്ങളുടെ ഭീമൻ ഓഫീസ് തുറന്ന് ഗൂഗിൾ. ഗൂഗിളിന്‍റെ ഏറ്റവും വലിയ ഓഫീസുകളിലൊന്നാണ് കിഴക്കൻ ബെംഗളൂരുവിലെ മഹാദേവപുരയിൽ തുറന്ന 'അനന്ത'. പരിധിയില്ലാത്തത് എന്ന് അർത്ഥം വരുന്ന 'അനന്ത' സംസ്കൃത വാക്കിൽ നിന്നാണ് ഗൂഗിൾ തങ്ങളുടെ പുതിയ ഭീമൻ ഓഫീസിന് പേരിടുന്നത്.
'കോൾ മെർജിംഗ് തട്ടിപ്പ്' എന്ന് കേട്ടിട്ടുണ്ടോ? ഈയൊരു ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് നാഷണല്‍ പെയ്‌മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. നിങ്ങളുടെ പണമേറെ നഷ്ടപ്പെടാന്‍ സാധ്യതയുള്ള കോള്‍ മെര്‍ജിംഗ് തട്ടിപ്പിനെ കുറിച്ച് വിശദമായി അറിയാന്‍ ശ്രമിക്കാം. കോൾ മെർജിംഗ് തട്ടിപ്പ് എങ്ങനെയാണ് സംഭവിക്കുന്നത്? നിങ്ങൾക്ക് ഒരു പരിപാടിക്കുള്ള ക്ഷണമോ ജോലിക്കുള്ള കോളോ ലഭിക്കുന്നതിലായിരിക്കും തട്ടിപ്പിന്‍റെ തുടക്കം. നിങ്ങളുടെ ഏതെങ്കിലുമൊരു സുഹൃത്തിൽ നിന്നാണ് ഫോണ്‍ നമ്പർ ലഭിച്ചത് എന്ന അവകാശവാദത്തോടെയായിരിക്കും വിളിക്കുന്നയാള്‍ സംസാരിക്കുക.
ക്വലാലംപൂര്‍: ലോകത്തിലെ ആദ്യ ട്രൈ-ഫോള്‍ഡ് സ്മാര്‍ട്ട്‌ഫോണായ മേറ്റ് എക്‌സ്‌ടി അള്‍ട്ടിമേറ്റ് ഡിസൈന്‍ (Huawei Mate XT Ultimate Design) വാവെയ് ആഗോളതലത്തില്‍ പുറത്തിറക്കി. ക്വലാലംപൂരില്‍ വച്ചാണ് വാവെയ് മേറ്റ് എക്സ്ടി പുറത്തിറക്കിയത്. യുഎസ് ഉപരോധം ഭീഷണിയായതിന് ശേഷം വാവെയുടെ ആഗോള തിരിച്ചുവരവ് കൂടി അടയാളപ്പെടുത്തുകയാണ് ഈ ലോഞ്ച്. ഇതുവരെ വാവെയ് മേറ്റ് എക്സ്‌ടി ചൈനയില്‍ മാത്രമാണ് ലഭ്യമായിരുന്നത്.
ദില്ലി: നൂതന ചിപ്പ് സാങ്കേതികവിദ്യയിൽ രാജ്യത്തിന്‍റെ സ്വാശ്രയത്വത്തിനുള്ള ചരിത്ര നിമിഷം ഉടൻ പിറക്കും. ആദ്യ 'മെയ്‌ഡ്-ഇൻ-ഇന്ത്യ' സെമികണ്ടക്ടർ ചിപ്പ് 2025 സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബറിൽ പുറത്തിറക്കുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്‍ണവ് അറിയിച്ചു. ബെംഗളൂരുവിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അദേഹം ഈ പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്‍റെ സെമികണ്ടക്ടർ വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള കേന്ദ്ര സർക്കാരിന്‍റെ പ്രതിബദ്ധത വൈഷ്ണവ് എടുത്തുപറഞ്ഞു.
ദില്ലി: ദക്ഷിണ കൊറിയൻ സ്‍മാർട്ട്‌ഫോൺ ബ്രാൻഡായ സാംസങിന്‍റെ ഗാലക്‌സി എഫ്16 ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്നു. അതേസമയം കമ്പനി ഇതുവരെ ഔദ്യോഗിക ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ നിരവധി റിപ്പോർട്ടുകൾ ഈ ഫോണിന്‍റെ സവിശേഷതകളും പ്രതീക്ഷിക്കാവുന്ന വില വിവരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.