July 17, 2025

Login to your account

Username *
Password *
Remember Me

ഒറ്റ ചാർജിൽ 490 കിമീ യാത്ര! കിയ കാരൻസ് ക്ലാവിസ് ഇവി ഇന്ത്യയിൽ അവതരിച്ചു

490 km range on a single charge! Kia Carens Clavis EV launched in India 490 km range on a single charge! Kia Carens Clavis EV launched in India
ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ ഇലക്ട്രിക് എംപിവി ആയ കാരൻസ് ക്ലാവിസ് ഇ വി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കിയ കാരൻസ് ക്ലാവിസ് ഇവിയിൽ മികച്ച സുഖസൗകര്യങ്ങൾക്കൊപ്പം ധാരാളം നൂതന ഫീച്ചറുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. ഒറ്റ ചാർജിൽ 490 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന ഈ ഇലക്ട്രിക് എംപിവി, 17.99 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിലാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. വാഹനത്തിന്‍റെ ടോപ്പ് മോഡലിൽ 24.49 ലക്ഷം രൂപ വരെ വിലവരും.
പ്രകടനത്തെക്കുറിച്ച് പറയുകയാണെങ്കിൽ, കാറിൽ രണ്ട് ബാറ്ററി പായ്ക്കുകൾ എന്ന ഓപ്ഷൻ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു. ഇതിൽ 42kWh ഉം 51.4kWh ഉം ബാറ്ററികൾ ഉൾപ്പെടുന്നു. 42kWh ന്റെ ചെറിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് ഒറ്റ ചാർജിൽ 404 കിലോമീറ്റർ സഞ്ചരിക്കാനും 51.4kWh ന്റെ വലിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് 490 കിലോമീറ്റർ സഞ്ചരിക്കാനും കഴിയുമെന്ന് കമ്പനി പറയുന്നു. ഈ ഇലക്ട്രിക് കാറിന് വെറും 8.4 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും സാധിക്കും.
കിയ കാരെൻസ് ക്ലാവിസ് ഇവിയുടെ ഡിസൈൻ പരിശോധിക്കുകയാണെങ്കിൽ ക്ലാവിസ് ഇവിയുടെ മൊത്തത്തിലുള്ള സിലൗറ്റും അളവുകളും നിലിവെല ഐസിഇയിൽ പ്രവർത്തിക്കുന്ന കാരൻസ് ക്ലാവിസിനോട് കൃത്യമായി സമാനമാണ്. എങ്കിലും, വ്യത്യസ്തമായ ഇലക്ട്രിക് വാഹന ഘടകങ്ങൾ ഇതിനെ വേറിട്ടു നിർത്തുന്നു. ഫ്രണ്ട് ഗ്രിൽ, എയറോഡൈനാമിക് അലോയ് വീലുകൾ, എൽഇഡി ലൈറ്റ് ബാർ എന്നിവയുൾപ്പെടെ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇന്റീരിയറിൽ ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീനുകൾ, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജിംഗ്, പനോരമിക് സൺറൂഫ്, ബോസ് സൗണ്ട് സിസ്റ്റം തുടങ്ങിയ സവിശേഷതകൾ ലഭിക്കും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad