July 05, 2025

Login to your account

Username *
Password *
Remember Me
കേരളം

കേരളം (2096)

ലോക ഹൃദയദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 29നു രാവിലെ 9.30ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും.
മരുന്നുകളുടെ നിർമ്മാണ, മൊത്ത/ചില്ലറ വിൽപ്പന സംബന്ധിച്ച് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ നിന്ന് ലഭ്യമാകുന്ന എല്ലാ സേവനങ്ങളും ഇനി ഓൺലൈൻ നാഷണൽ ഡ്രഗ്സ് ലൈസൻസിംഗ് പോർട്ടൽ (ഒഎൻഡിഎൽഎസ്) വഴി മാത്രമാകും ലഭിക്കുക.
ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ 16 വരെ പട്ടികജാതി-പട്ടികവർഗ-പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം വിവിധ പരിപാടികളോടെ നടത്തും.
വിദ്യാർത്ഥികളിൽ റോഡ് നിയമങ്ങളെ കുറിച്ചും റോഡ് മര്യാദകളെ കുറിച്ചും അവബോധം വളർത്താൻ മോട്ടോർ വാഹനവകുപ്പ് തയ്യാറാക്കിയ ‘റോഡ് സുരക്ഷ’ എന്ന പുസ്തകം ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് കൈമാറി.
കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമാ പ്രൊമോഷനെത്തിയ യുവനടിമാർ ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റവാളികൾക്കെതിരേ പൊലിസ് കർശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ പി സതീദേവി.
സംസ്ഥാനത്തെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്‌ടോബര്‍ മൂന്നിന് അവധി നല്‍കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോ​ഗം തീരുമാനിച്ചു.
മഹാനവമി, വിജയദശമി, ദസറ ഉത്സവങ്ങളോട് അനുബന്ധിച്ച് ഇന്ന് മുതൽ ഒക്ടോബർ 12 വരെ കെ.എസ്.ആർ.ടി.സിയും, സ്വിഫ്റ്റും കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ നടത്തും.
യാത്രയെഴുത്തിന്റെ രാഷ്ട്രീയ പാഠങ്ങള്‍ എന്ന വിഷയത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സര്‍വകലാശാല മലയാളം വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാര്യവട്ടം കാമ്പസില്‍ നടന്ന സെമിനാര്‍ പ്രമുഖ സാഹിത്യകാരന്‍ ബെന്യാമിന്‍ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന സിനിമാ പ്രമോഷനിടെ ലൈംഗികാതിക്രമം നേരിട്ടുവെന്ന് യുവനടി. സമൂഹ മാധ്യമങ്ങളിൽ കൂടിയാണ് നടി ദുരനുഭവം പങ്കുവെച്ചത്. കൂടെ ഉണ്ടായിരുന്ന മറ്റൊരു താരത്തിനു നേരെയും ഇത്തരത്തിൽ ദുരനുഭവം ഉണ്ടായതായി കുറിപ്പിൽ പറയുന്നു.
പോപ്പുലര്‍ ഫ്രണ്ടിനേയും എട്ട് അനുബന്ധ സംഘടനകളേയും നിരോധിച്ചതോടെ ഓഫീസുകൾ സീൽ ചെയ്യാൻ നടപടി തുടങ്ങി സംസ്ഥാന പൊലീസ്. കേന്ദ്രസര്‍ക്കാരിൻ്റെ ഉത്തരവ് സംസ്ഥാന പൊലീസിന് ലഭിച്ചു. പിഎഫ്ഐ അക്കൗണ്ടുകൾ മരവിപ്പിക്കും