July 05, 2025

Login to your account

Username *
Password *
Remember Me
കേരളം

കേരളം (2096)

പരിശോധനയ്ക്ക് അയച്ച ഇമ്മുണോഗ്ലോബുലിന്‍ ഗുണനിലവാരമുള്ളതെന്ന് കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലാബ്. പേവിഷബാധ പ്രതിരോധ വാക്‌സിന്‍ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കത്തെഴുതിയിരുന്നു.
ആയുഷ് മേഖലയില്‍ റെക്കോര്‍ഡ് വികസനം അട്ടപ്പാടിയില്‍ 15 കോടിയുടെ ആയുഷ് ഇന്റര്‍ഗ്രേറ്റഡ് ആശുപത്രി തിരുവനന്തപുരം: സംസ്ഥാനത്തെ ആയുഷ് മേഖലയില്‍ 97.77 കോടി രൂപയുടെ വികസന പദ്ധതികള്‍ ഈ വര്‍ഷം നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ആയുര്‍വേദം, ഹോമിയോപതി ഉള്‍പ്പെടെയുള്ള ആയുഷ് മേഖലയില്‍ മൂന്നിരട്ടിയോളം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.
തിരുവനന്തപുരം : ലഹരിക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി പോലീസ് സംഘടിപ്പിക്കുന്ന കൂട്ടയോട്ടം ഞായറാഴ്ച രാവിലെ നടക്കും.
തൃശൂര്‍: ഷാജിയുടെ ലോകത്ത് ശബ്ദങ്ങള്‍ക്കു പരിമിതിയുണ്ടായിരുന്നു. ശബ്ദസൗകുമാര്യം കൊണ്ട് വിസ്മയം തീര്‍ക്കുന്ന പലതും തിരുപ്പഴഞ്ചേരി കോളനിയിലെ ഷാജിക്ക് അവ്യക്തമായിരുന്നു.
ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളായ ജീവനക്കാരെ പൊതുസ്ഥലംമാറ്റത്തിൽനിന്ന്‌ ഒഴിവാക്കി സംസ്ഥാന സർക്കാർ ഉത്തരവ്‌.
സർക്കാരിന്റെ ലഹരിമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി തൊഴിലാളി മേഖലയിൽ മയക്കുമരുന്നു ഉപയോഗവും വ്യാപനവും പൂർണമായും ഇല്ലാതാക്കുക ലക്ഷ്യമിട്ട് വിപുലമായ ലഹരിവിരുദ്ധ പ്രചാരണ ബോധവത്കരണ പരിപാടികൾ നടപ്പിലാക്കുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി.
യുക്തിവാദികൾക്കിടയിലും സംഘ്പരിവാർ അനുകൂല ആശയ പ്രചാരണം ശക്തിപ്പെടുന്നു. സമൂഹമാധ്യമങ്ങൾ വഴിയാണ് യുക്തിവാദനിലപാടുള്ള യുവാക്കളെയും വിദ്യാർഥികളെയും ഇവർ ആകർഷിക്കുന്നത്. ശാസ്ത്ര-സ്വതന്ത്ര ചിന്താ പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന എസൻസ് ഗ്ലോബൽ എന്ന സംഘടനയാണ് ഇതിൽ മുന്നിൽ.
വിവിധ വകുപ്പുകളിലെ ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴില്‍ ജെന്‍ഡര്‍ കൗണ്‍സില്‍ രൂപീകരിച്ച് ഉത്തരവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
സാമൂഹ്യ സേവനത്തോടൊപ്പം അവരവരുടെ മേഖലകളിൽ മികവ് തെളിയിച്ച് സമൂഹ നൻമയ്ക്കായി വെളിച്ചം പകർന്നവർക്കായി ജനനൻമ ചാരിറ്റബിൾ ട്രസ്റ്റ് ആൻഡ് മഹാത്മ ഗാന്ധി കൾച്ചറൾ ഫോറം ഏർപ്പെടുത്തിയ പുരസ്കാരം മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർക്ക്.
ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികാസത്തിന് ഊന്നൽ നൽകുന്ന വിവിധ പദ്ധതി കളുമായി യൂണിവേഴ്സൽ എംപവർമെന്റ് സെന്റർ (യു.ഇ.സി) എന്ന പുതിയൊരു സംരംഭത്തിന് ഗോപി നാഥ് മുതുകാടിന്റെ നേതൃത്വത്തിൽ തുടക്കം കുറിക്കുന്നു.