July 05, 2025

Login to your account

Username *
Password *
Remember Me
കേരളം

കേരളം (2096)

തിരു : വഞ്ചിയൂർ ജില്ലാ കോടതി പരിസരം കോടതി ജീവനക്കാരും അഭിഭാഷകരും ചേർന്ന്‌ ശുചീകരിക്കുന്നതാണ്.
അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പോലീസ് ശ്രദ്ധ ചെലുത്തും.
ആധാര്‍-വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.
പശ്ചാത്തല ഭൗതിക സാഹചര്യങ്ങളിൽ ഉറിയാക്കോട് ഗവ: എല്‍ പി എസ്സ് ഒരു പടി മുന്നിലേക്ക്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2021- 22 പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി 20 ലക്ഷം രൂപ ചെലവഴിച്ച് സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവർത്തനങ്ങൾ ജി. സ്റ്റീഫന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ചെമ്മരുതി ഗ്രാമ പഞ്ചായത്തിലെ ഉച്ച ഭക്ഷണ പദ്ധതി വി.ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു
സർവം ചലിതം പദ്ധതി ഒ.എസ്. അംബിക എം എൽ എ ഉദ്ഘാടനം ചെയ്തു
വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ ചീഫ് സെക്രട്ടറി അടക്കം ഉദ്യോഗസ്ഥര്‍ക്കെതിരെയും, സമരം നയിക്കുന്ന വൈദികര്‍ക്കെതിരെയും കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസ് സുരക്ഷ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പായില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ ആരോപണം.
കാട്ടാക്കടയിൽ കൺസഷനെ ചൊല്ലിയുള്ള തർക്കത്തിനിടെ അച്ഛനെയും മകളെയും മര്‍ദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. പ്രതികൾക്കെതിരെ ഒരു വകുപ്പ് കൂടി ചേർത്തു. സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പ് കൂടിയാണ് ചേർത്തത്.
കിള്ളിയാറിന്റെ കരകളിൽ സംരക്ഷണഭിത്തി നിർമ്മിക്കാൻ 1.26 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ഗതാഗത മന്ത്രി ആന്റണി രാജു. തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും കിള്ളിയാറിലെ പാങ്ങോട് പാലത്തിന് സമീപം വലതു കരയിൽ 56 ലക്ഷം രൂപയും പാറച്ചിറ പാലത്തിന് സമീപം ഇടതു കരയിൽ 70 ലക്ഷം രൂപയുമാണ് സംരക്ഷണഭിത്തി നിർമ്മിക്കുവാൻ അനുവദിച്ചത്.
യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെനേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽ സഭയ്ക്ക് കണ്ണൂർ പിണറായിയിൽ ഉജ്വല തുടക്കം. ആദ്യ തൊഴിൽ സഭയിൽ കെ ഡിസ്‌കിൻറെ നേതൃത്വത്തിൽ നടന്ന കൗൺസിലിംഗിൽ 29 തൊഴിൽ അന്വേഷകർ ആദ്യഘട്ട തൊഴിൽ അഭിമുഖത്തിൽ പങ്കെടുത്തു.