May 09, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. എ. ജയതിലക് ചുമതലയേറ്റ ശേഷം നിയമസഭയിലെ സ്പീക്കറുടെ ചേംമ്പറി ലെത്തി, സ്പീക്കർ എൻ ഷംസീറിനെ സന്ദർശിച്ചു.
എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് ഇന്നുമുതൽ (മെയ് 6ന് ) കനകക്കുന്ന് പാലസിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസ് മീഡിയ സെന്റർ പ്രവർത്തനമാരംഭിക്കും.
തിരുവനന്തപുരം: ഇന്ന് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മെയ് ആറിന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ദുബൈ: അത്യാധുനിക സംവിധാനങ്ങളോടെ ദുബൈയുടെ വികസന ചരിത്രത്തിലെ സുപ്രധാന നേട്ടമായി മാറാന്‍ പോകുന്ന അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലില്‍ ഭൂഗര്‍ഭ ട്രെയിന്‍ ഉൾപ്പെടെയുള്ള സംവിധാനങ്ങളും നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നു.
ഷാർജ: ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ യുവതലമുറയ്ക്ക് ഒരുമയുടെയും കൂട്ടായ്മയുടെയും സന്ദേശം നൽകുന്ന 'ഒറ്റനൂലിൽ ഒരുമ' (Threads of Unity) എന്ന കൈത്തൊഴിൽ ശിൽപ്പശാല ശ്രദ്ധേയമാകുന്നു.
ജയ്പൂർ:ഐപിഎൽ റൺവേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് മുംബൈ ഇന്ത്യൻസിന്‍റെ സൂര്യകുമാർ യാദവ്. ഇന്നലെ നടന്ന മത്സരത്തില്ർ രാജസ്ഥാന്‍ റോയല്‍സിനെതിരെ 23 പന്തില്‍ 48 റണ്‍സുമായി പുറത്താകാതെ നിന്ന് സൂര്യകുമാര്‍ യാദവ് 11 മത്സരങ്ങളിൽ നിന്ന് 475 റൺസുമായാണ് ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശനില്‍ നിന്ന് ഓറഞ്ച് ക്യാപ് തിരികെ പിടിച്ചത്.
ദില്ലി:ഇന്ത്യയിലേക്ക് കടന്നാല്‍ തകര്‍ത്തുകളയുമെന്ന് പാകിസ്ഥാന് നാവിക സേനയുടെ മുന്നറിയിപ്പ്.സേന അഭ്യാസ പ്രകടനം തുടരുന്നതിനിടെയാണ് നാവിക സേനയുടെ സന്ദേശം. വെടിനിര്‍ത്തല്‍ കരാര്‍ പാക് നിരന്തരം ലംഘിക്കുന്ന സാഹചര്യത്തില്‍ ഏത് സാഹചര്യവും നേരിടാന്‍ മൂന്ന് സേനകളും സജ്ജമായി. ശക്തമായ തിരിച്ചടി ഉടന്‍ നല്‍കണമെന്ന ആവശ്യം ബിജെപിയിലും ശക്തമാകുകയാണ്.
മുംബൈ: പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്ത് നടന്നത് 10 ലക്ഷത്തിലേറെ സൈബർ ആക്രമണങ്ങളെന്ന് റിപ്പോർട്ട്. പാകിസ്ഥാൻ അടക്കമുള്ള പല രാജ്യങ്ങളിൽ നിന്നായാണ് സൈബർ ആക്രമണങ്ങളുണ്ടായതായാണ് മഹാരാഷ്ട്ര സൈബർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
തിരുവനന്തപുരം: ഭൂതത്താൻകെട്ട് ജലവൈദ്യുത പദ്ധതിയുടെ നിർമാണം അനന്തമായി നീളുന്ന പശ്ചാത്തലത്തിൽ നിർമാണ കരാർ റദ്ദാക്കുമെന്ന് കെഎസ്ഇബി. കരാറുകാരായ ശ്രീ ശരവണ എഞ്ചിനീയറിംഗ് ഭവാനി പ്രൈവറ്റ് ലിമിറ്റഡും ചൈനയിലെ ഹ്യുനാൻ ഷായോങ് ജനറേറ്റിംഗ് എക്യുപ്മെന്‍റ് കമ്പനി ലിമിറ്റഡും ചേർന്ന കൺസോർഷ്യത്തിന് നൽകിയിരുന്ന ഇലക്ട്രോ മെക്കാനിക്കൽ നിർമാണ കരാർ റദ്ദാക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. വിഴിഞ്ഞം തുറമുഖത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി കമ്മീഷൻ ചെയ്‌തത്. മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ച്. പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയർത്തിക്കാട്ടിയാണ് പ്രധാനമന്ത്രി സംസാരിച്ചത്.
Page 1 of 416