April 26, 2024

Login to your account

Username *
Password *
Remember Me

ആമസോണ്‍ ഫ്രെഷ് ഇപ്പോള്‍ തിരുവനന്തപുരത്ത്

Amazon Fresh now in Thiruvananthapuram Amazon Fresh now in Thiruvananthapuram
തിരുവനന്തപുരത്തുള്ള ഉപഭോക്താക്കള്‍ക്ക് 3 മണിക്കൂര്‍ ഡെലിവറി ഉറപ്പോടെ ഫ്രൂട്ട്, വെജിറ്റബിള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയിലെ 3000-ലധികം ഉല്‍പ്പന്നങ്ങളുടെ ഗ്രോസറി സെലക്ഷന്‍ ആസ്വദിക്കാം; പ്രൈം മെംബേഴ്‌സിന് ഫ്രീ ഡെലിവറി ലഭിക്കും.
തിരുവനന്തപുരം: ആമസോണ്‍ ഇന്ത്യ അതിന്റെ ഫുള്‍ ബാസ്‌ക്കറ്റ് ഗ്രോസറി സര്‍വ്വീസായ ആമസോണ്‍ ഫ്രെഷ് തിരുവനന്തപുരത്തിലേക്ക് വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു. ആമസോണ്‍ ഫ്രെഷ് ആപ്പ്-ഇന്‍-ആപ്പ് അനുഭവം നിത്യോപയോഗ ഗ്രോസറി സാധനങ്ങളോടൊപ്പം പഴങ്ങള്‍, പച്ചക്കറികള്‍, ശീതീകരിച്ച ഉല്‍പ്പന്നങ്ങള്‍, ബ്യൂട്ടി, ബേബി, പേഴ്സണല്‍ കെയര്‍, പെറ്റ് പ്രോഡക്ടുകള്‍ എന്നിവ ഉള്‍പ്പെടെ 4000 ല്‍ പരം ഗ്രോസറി ഉല്‍പ്പന്നങ്ങളുടെ വിപുലമായ സെലക്ഷന്‍ വാഗ്ദാനം ചെയ്യുന്നു. തിരുവനന്തപുരത്തിലെ ഉപഭോക്താക്കള്‍ക്ക് രാവിലെ 9 മുതല്‍ രാത്രി 9 വരെ സൂപ്പര്‍ വാല്യൂ സേവിംഗ്‌സും 3 മണിക്കൂര്‍ ഡെലിവറി സ്ലോട്ടുകളും ആസ്വദിക്കാം.
ആമസോണ്‍ ഫ്രെഷിന്റെ മേധാവി ശ്രീകാന്ത് ശ്രീറാം പറഞ്ഞു, ''ഉപഭോക്താക്കള്‍ക്ക് വിപുലമായ സെലക്ഷനും മികച്ച മൂല്യവും സൗകര്യവും പ്രദാനം ചെയ്യുന്ന ഒരു വണ്‍-സ്റ്റോപ്പ് ഓണ്‍ലൈന്‍ ഡെസ്റ്റിനേഷനാണ് ആമസോണ്‍ ഫ്രെഷ്. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സേവനമെത്തിക്കാന്‍ ഞങ്ങള്‍ക്ക് പ്രതിബദ്ധതയുണ്ട്. മാത്രമല്ല, 'എല്ലാ സാധനങ്ങളും', 'എല്ലാ ദിവസവും' ലഭിക്കുന്ന സ്റ്റോര്‍ ആകാന്‍ ഈ പ്രതിബദ്ധതയാണ് ഞങ്ങളെ നയിക്കുന്നത്. ഈ ലോഞ്ചിലൂടെ, തിരുവനന്തപുരത്തിലെ ഉപഭോക്താക്കള്‍ക്ക് ഹൈ-ക്വാളിറ്റി ഫ്രെഷ് ഫ്രൂട്ട്‌സും വെജിറ്റബിള്‍സും വാങ്ങാം, അവ സുരക്ഷിതമായി വരുടെ വീട്ടില്‍ എത്തിച്ചു കൊടുക്കുകയും ചെയ്യും.
മാത്രമല്ല, എല്ലാ മേഖലയിലുമുള്ള പ്രാദേശിക കര്‍ഷകര്‍ക്ക് മികച്ച വിപണി ലഭ്യമാക്കാനും ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ ഭാഗമാകാന്‍ പ്രാപ്തമാക്കാനുമുള്ള ഞങ്ങളുടെ ഉദ്യമത്തില്‍, അവരില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ അപ്പപ്പോള്‍ ഞങ്ങള്‍ നേരിട്ട് ശേഖരിക്കുന്നു. ഉപഭോക്താക്കള്‍ക്ക് മികച്ച ഗുണമേന്മയുള്ള പഴങ്ങളും പച്ചക്കറികളും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ കഴിയുന്ന തരത്തില്‍ കാര്‍ഷിക വിള മെച്ചപ്പെടുത്തുന്നതിന് ഞങ്ങള്‍ അവര്‍ക്ക് കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുടെ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നു.''
പ്രൈം മെംബേഴ്സിന് Amazon.in ഫ്രീ ഷിപ്പിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്, അതായത്, 199 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഓര്‍ഡറുകള്‍ക്കും *ഫ്രീ ഡെലിവറി.'Amazon.in ഒരു ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസ് ആണ്, സ്റ്റോര്‍ എന്ന വാക്ക് സെല്ലേഴ്‌സ് നല്‍കുന്ന സെലക്ഷനുള്ള ഒരു സ്റ്റോര്‍ഫ്രണ്ടിനെ സൂചിപ്പിക്കുന്നു. '
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.