September 16, 2025

Login to your account

Username *
Password *
Remember Me

കായികം

തമിഴ്നാട്ടിലെ മാമല്ലപുരത്ത് നടക്കുന്ന 44-ാമത് ചെസ് ഒളിമ്പ്യാഡ് ഇന്ന് സമാപിക്കും. പതിനൊന്നാം റൗണ്ട് മത്സരങ്ങളിൽ ഓപ്പൺ വിഭാഗത്തിലെയും വനിതാ വിഭാഗത്തിലെയും ഇന്ത്യൻ എ ടീമുകൾ ഒന്നാം സീഡായ അമേരിയ്ക്കയുമായി മത്സരിയ്ക്കും.
നോർത്തീസ്റ്റ് യുണൈറ്റഡിന്റെ മലയാളി താരം വി.പി സുഹൈറിനെ സ്വന്തമാക്കാന്‍ ഈസ്റ്റ് ബംഗാൾ മുടക്കിയത് 70-75 ലക്ഷം രൂപ. കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ക്ലബുകളുടെ ശക്തമായ വെല്ലുവിളി മറികടന്നാണ് കൊൽക്കത്തൻ വമ്പന്മാർ സുഹൈറിനെ സ്വന്തമാക്കിയത്.
കോമൺവെൽത്ത് ഗെയിംസിന് ഇന്ന് തുടക്കം. 10 ഇനങ്ങളിലാണ് ഇന്ത്യക്ക് ഇന്ന് ഫൈനൽ മത്സരങ്ങളുള്ളത്.
കൊവിഡ് ബാധിച്ച് പുറത്തായ വിക്കറ്റ് കീപ്പർ ബാറ്റർ കെഎൽ രാഹുലിനു പകരക്കാരനായി മലയാളി താരം സഞ്ജു സാംസൺ ടി-20 ടീമിൽ ഇടംപിടിച്ചെന്ന് റിപ്പോർട്ട്. താരത്തിൻ്റെ പേര് ടി-20 പരമ്പരയ്ക്കുള്ള 18 അംഗ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയ്ക്കായി ഇന്ത്യൻ ടീം ട്രിനിഡാഡിലെത്തി. രോഹിതും ഋഷഭ് പന്തും അടങ്ങുന്ന സംഘം ഹോട്ടലിലെത്തുന്ന ദൃശ്യങ്ങൾ ബിസിസിഐ തന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചു.
കോമണ്‍വെല്‍ത്ത് ഗെയിംസിൽ നീരജ് ചോപ്ര മത്സരിക്കില്ല. കഴിഞ്ഞ ഒളിമ്പിക്സിലെ സ്വർണ്ണമെഡൽ ജേതാവാണ് നീരജ് ചോപ്ര. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ പരുക്കേറ്റതാണ് നീരജ് പിന്‍മാറാനുള്ള കാരണം.
കൊച്ചി: ഇന്ത്യന്‍ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഇനി വനിതാ ടീമും. സീനിയര്‍ വനിതാ ടീമിന്റെ അവതരണം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പോർട്ട് ഓഫ് സ്പെയിൻ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ.മൂന്ന് മത്സരങ്ങളുള്ള പരമ്പര 2-0 ഇന്ത്യ സ്വന്തമാക്കി.
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്ക്ക് ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍. ആവേശകരകമായ പോരാട്ടത്തില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്.