September 18, 2025

Login to your account

Username *
Password *
Remember Me

രാഹുലിനു പകരക്കാരനായി ടി-20 ടീമിൽ സഞ്ജു

ട്രിനിഡാഡ്: കൊവിഡ് ബാധിച്ച് പുറത്തായ വിക്കറ്റ് കീപ്പർ ബാറ്റർ കെഎൽ രാഹുലിനു പകരക്കാരനായി മലയാളി താരം സഞ്ജു സാംസൺ ടി-20 ടീമിൽ ഇടംപിടിച്ചെന്ന് റിപ്പോർട്ട്. താരത്തിൻ്റെ പേര് ടി-20 പരമ്പരയ്ക്കുള്ള 18 അംഗ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. സഞ്ജു ട്രിനിഡാഡിൽ തന്നെ തുടരുകയാണ്. ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഒന്നിലധികം പേർ സെലക്ഷന് ലഭ്യമാകാത്ത സാഹചര്യം ഉണ്ടായെങ്കിലേ താരം കളിക്കാനിടയുള്ളൂ. ഇന്ന് മുതലാണ് ടി-20 പരമ്പര ആരംഭിക്കുക.

അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ ആകെ ഉള്ളത്. ആദ്യ മൂന്ന് മത്സരങ്ങൾ വെസ്റ്റ് ഇൻഡീസിലും അവസാന രണ്ട് മത്സരങ്ങൾ അമേരിക്കയിലെ ഫ്ലോറിഡയിലും നടക്കും. നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിൽ ശിഖർ ധവാനാണ് ഇന്ത്യൻ ടീമിനെ നയിച്ചത്. പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

ഓണക്കാഴ്ചകൾ കണ്ട് ശുചിത്വപാഠം പഠിക്കാം

ഓണക്കാഴ്ചകൾ കണ്ട് ശുചിത്വപാഠം പഠിക്കാം

Sep 11, 2025 54 വിദ്യാഭ്യാസം Pothujanam

മാലിന്യം വലിച്ചെറിയുന്നത് തടയാൻ പ്ലാസ്റ്റിക് അറസ്റ്റ് നടത്തി ശുചിത്വ മിഷൻ.ആഘോഷങ്ങളുടെ രസച്ചരട് മുറിയാതെ ശ്രദ്ധിക്കേണ്ട ചില ശുചിത്വപാഠങ്ങൾ കൂടി ഈ ഓണക്...