October 01, 2023

Login to your account

Username *
Password *
Remember Me
ഹിന്‍ഡാല്‍കോ കമ്പനിയിലെ നാലാമത് ദീര്‍ഘകാല ശമ്പള കരാറിന് അംഗീകാരം. തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ശമ്പള കരാറിന് അംഗീകാരം.
ഇന്ത്യയിലെ മുന്‍നിര പിയു പാദരക്ഷാ നിര്‍മാതാക്കളായ വികെസി പ്രൈഡിന് ഏറ്റവും മികച്ച ഫൂട്ട്‌വെയര്‍ ബ്രാന്‍ഡ് പുരസ്‌കാരം ലഭിച്ചു. പ്രമുഖ ദേശീയ മാധ്യമ സ്ഥാപനം ഏര്‍പ്പെടുത്തിയ പുരസ്‌കാരം എറണാകുളത്ത് നടന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്ന് വികെസി ചെയര്‍മാന്‍ വികെസി മമ്മദ് കോയ ഏറ്റുവാങ്ങി.
കോവിഡ് മഹാമാരി വ്യോമയാന മേഖലയിൽ സൃഷ്ടിച്ച ആഘാതത്തിൽ നിന്നും കൊച്ചി വിമാനത്താള ലിമിറ്റഡ് (സിയാൽ) ശക്തമായ തിരിച്ചു വരവിലേക്ക്. 2021-22 സാമ്പത്തിക വർഷത്തിൽ സിയാൽ 37.68 കോടി രൂപ (നികുതിക്ക് മുമ്പുള്ള) ലാഭം നേടി. 418.69 കോടി രൂപയാണ് മൊത്തവരുമാനം.
ഐസിഐസിഐ ബാങ്ക് റുപേ ക്രെഡിറ്റ് കാര്‍ഡുകളുടെ ശ്രേണി പുറത്തിറക്കാന്‍ നാഷണല്‍ പെയ്മെന്‍റ് കോര്‍പ്പറേഷ (എന്‍പിസിഐ) നുമായി സഹകരിക്കുന്നു. തുടക്കത്തില്‍ ഐസിഐസിഐ ബാങ്ക് റുപേ ക്രെഡിറ്റ് കാര്‍ഡ് ബാങ്കിന്‍റെ ജെംസ്റ്റോണ്‍ സീരീസില്‍ കോറല്‍ വകഭേദത്തില്‍ ലഭ്യമാകും.
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നബാർഡുമായി സഹകരിച്ച് നടത്തുന്ന 'കൈത്തറിക്കൊരു കൈത്താങ്ങ്' പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ഓണം വിപണി ലക്ഷ്യമിട്ട് ഇസാഫ് ഫൗണ്ടേഷൻ നടപ്പിലാക്കുന്ന പദ്ധതി പി ബാലചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ എന്‍ബിഎഫ്സി ആയ മുത്തൂറ്റ് ഫിനാന്‍സ് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി മില്ലീഗ്രാം ഗോൾഡ് പ്രോഗ്രാം ആവിഷ്കരിച്ചിരിക്കുന്നു. ഇത്തരത്തിൽ ഒരു പദ്ധതി നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ എന്‍ബിഎഫ്സി ആയി ഇതോടെ മുത്തൂറ്റ് ഫിനാൻസ് മാറി.
ആസാദി കാ അമൃത് മഹോത്സവത്തിൽ പങ്കു ചേരുന്നതിന്റെ ഭാഗമായി, ടാറ്റ പവറിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ടിപി റിന്യൂവബിൾ മൈക്രോഗ്രിഡ് (TPRMG) സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയു (SIDBI)മായി 1,000 ഹരിത ഊർജ സംരംഭങ്ങൾ സ്ഥാപിക്കുന്ന ഒരു നൂതന സംയുക്ത പദ്ധതിക്ക് വേണ്ടി കൈകോർക്കുന്നു.
കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന്റെ ഐക്കണിക് ഇവന്റ് ഡെസ്റ്റിനേഷനായി മാറി ഹയാത്ത് റീജന്‍സി തൃശൂരിന്റെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍. സംസ്ഥാനത്തെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററുകളിലൊന്നാണ് ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍.
പരീക്ഷയുമായി സഹകരിച്ച് ആഗസ്റ്റ് 17-ന് ആരംഭിക്കുന്ന ഇന്ത്യന്‍ റെയില്‍വേ ഗ്രൂപ്പ് ഡി പരീക്ഷയ്ക്കു പരിശീലനം നടത്താന്‍ വി അവസരം ഒരുക്കി. ഇതിന്‍റെ ഭാഗമായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് വി ആപ്പിലൂടെ പരിശീലന പരീക്ഷാ സാമഗ്രികള്‍ ലഭ്യമാക്കും.
ഇന്ത്യയിലെ അതിവേഗം വളരുന്ന ഇന്‍റര്‍നെറ്റ് കൊമേഴ്സ് കമ്പനിയായ മീഷോ മലയാളം ഉള്‍പ്പെടെ എട്ട് ഭാഷകളില്‍ കൂടി സേവനം ലഭ്യമാക്കി. ഇ-കൊമേഴ്സ് രംഗം എല്ലാവര്‍ക്കുമാക്കുക എന്ന കമ്പനിയുടെ ദൗത്യത്തിന് ഭാഗമായാണ് എട്ട് പുതിയ പ്രാദേശിക ഭാഷകള്‍ കൂടി മീഷോ പ്ലാറ്റ്ഫോമില്‍ ഉള്‍ക്കൊള്ളിച്ചത്.