October 01, 2023

Login to your account

Username *
Password *
Remember Me
ഇന്ത്യയിലെ ഏറ്റവും പ്രിയങ്കരവും വിശ്വസനീയവുമായ പിസ്സ ബ്രാന്‍ഡായ പിസ്സ ഹട്ട് 12 പുതിയ ഫ്‌ലേവറില്‍ പിസ പുറത്തിറക്കി. 79 രൂപയാണ് തുടക്കം. തന്തൂരി, ഷെസ്വാന്‍, ഇറ്റാലിയന്‍, ചീസി, ക്ലാസിക് എന്നിങ്ങനെ 5 സോസ് ഫ്‌ലേവറുകളിലാണ് ഈ ശ്രേണി വരുന്നത്.
ഹോണ്ട മോട്ടോര്‍സൈക്കിള്‍ 2025 ഓടെ ആഗോള തലത്തില്‍ പത്തോ അതിലേറെയോ വൈദ്യത മോഡലുകള്‍ പുറത്തിറക്കും. അടുത്ത അഞ്ചു വര്‍ഷങ്ങളില്‍ വൈദ്യുത മോഡലുകളുടെ വാര്‍ഷിക വില്‍പന പത്തു ലക്ഷം വാഹനങ്ങളാക്കാനും 2030-ഓടെ ആകെ വില്‍പനയുടെ 15 ശതമാനം വരുന്ന 35 ലക്ഷം വാഹനങ്ങളായി വില്‍പന ഉയര്‍ത്താനും കമ്പനി ലക്ഷ്യമിടുന്നു.
കാർവന്റെ മികച്ച വിജയത്തിന് ശേഷം പ്രീ-ലോഡ് ചെയ്ത പാട്ടുകളെന്ന കിടിലന്‍ സവിശേഷതയുള്ള ആദ്യ കീപാഡ് ഫോണ്‍ പുറത്തിറക്കി പ്രമുഖ ഫോണ്‍ കമ്പനിയായ സരിഗമ. അനായാസം തിരഞ്ഞെടുക്കാവുന്ന 1500 പാട്ടുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന 'കാര്‍വാന്‍ മൊബൈല്‍' സംഗീതപ്രേമികളുടെ മനസറിഞ്ഞാണ് ഒരുക്കിയിരിക്കുന്നത്.
രാജ്യത്തെ പ്രമുഖ ടുവീലര്‍, ത്രീവീലര്‍ വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ യൂത്ത്ഫുള്‍ മറൈന്‍ ബ്ലൂ നിറത്തില്‍ ടിവിഎസ് എന്‍ടോര്‍ക്ക് 125 റേസ് എഡിഷന്‍ അവതരിപ്പിച്ചു. നിലവിലുള്ള റേസ് എഡിഷന്‍ റെഡ് നിറത്തിനൊപ്പം പുതിയ കളറും ലഭ്യമാകും.
ടൈറ്റന്‍ കമ്പനി ഹരിത ഇന്ത്യയിലേക്കുള്ള പ്രയാണത്തിന്‍റെ ഭാഗമായി ഒരു ലക്ഷത്തിലേറെ ചെടികള്‍ നടാനുള്ള ഗോ ഗ്രീന്‍ നീക്കത്തിനു തുടക്കം കുറിച്ചു. സുസ്ഥിരതയിലേക്കുള്ള ഈ നീക്കത്തിന്‍റെ ഭാഗമായി മാരത്തോണ്‍ റിലേയിലൂടെയാണ് ടൈറ്റന്‍റെ ഗോ ഗ്രീന്‍ നീക്കങ്ങള്‍ക്കു തുടക്കംകുറിച്ചത്.
ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ, ടൈഗൂണ്‍ ഒന്നാം വാര്‍ഷിക പതിപ്പ് അവതരിപ്പിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ടൈഗൂണ്‍, 2021 - 2022 ലെ ഏറ്റവും കൂടുതല്‍ അവാര്‍ഡ് നേടിയ എസ്യുവിഡബ്ല്യു ആയി മാറിയിരുന്നു. 40,000-ലധികം ഓര്‍ഡറുകളുമായി ടൈഗൂണിന് മികച്ച പ്രതികരണം ലഭിച്ചു.
ഇന്ത്യാബുള്‍സ് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് കടപ്പത്ര വില്‍പ്പനയിലൂടെ 1000 കോടി സമാഹരിക്കുന്നു. രണ്ടാം ഘട്ട കടപ്പത്ര (എന്‍സിഡി) വില്‍പ്പന ആരംഭിച്ചു. സെപ്തംബര്‍ 22 വരെ വാങ്ങാം. ആയിരം രൂപ മുഖവിലയുള്ള ഈ കടപ്പത്ര നിക്ഷേപത്തിലൂടെ പ്രതിവര്‍ഷം 8.33 ശതമാനം മുതല്‍ 9.55 ശതമാനം വരെ വാര്‍ഷിക ആദായം നേടാം.
കൊച്ചി: ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വൈവിധ്യമാർന്ന സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്തുകൊണ്ട് കെസി മഹീന്ദ്ര എജ്യുക്കേഷൻ ട്രസ്റ്റ് മഹീന്ദ്ര ഓൾ ഇന്ത്യ ടാലന്റ് സ്കോളർഷിപ്പ് 2022ന് അപേക്ഷ ക്ഷണിച്ചു.
കൊച്ചി: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച സി5 എയര്‍ക്രോസ് എസ്‌യുവിയുടെ പുതിയ പതിപ്പ് എത്തി.
തിരുവനന്തപുരം: പ്രമുഖ ഡിടിഎച്ച് ബ്രാന്‍ഡായ ഡിഷ് ടിവി ഇന്ത്യ ഡിമിറ്റഡിന്റെ ഡി2എച്ച് കേരളത്തില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ചു.