December 07, 2024

Login to your account

Username *
Password *
Remember Me
ഇന്ത്യാബുള്‍സ് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് കടപ്പത്ര വില്‍പ്പനയിലൂടെ 1000 കോടി സമാഹരിക്കുന്നു. രണ്ടാം ഘട്ട കടപ്പത്ര (എന്‍സിഡി) വില്‍പ്പന ആരംഭിച്ചു. സെപ്തംബര്‍ 22 വരെ വാങ്ങാം. ആയിരം രൂപ മുഖവിലയുള്ള ഈ കടപ്പത്ര നിക്ഷേപത്തിലൂടെ പ്രതിവര്‍ഷം 8.33 ശതമാനം മുതല്‍ 9.55 ശതമാനം വരെ വാര്‍ഷിക ആദായം നേടാം.
കൊച്ചി: ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വൈവിധ്യമാർന്ന സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്തുകൊണ്ട് കെസി മഹീന്ദ്ര എജ്യുക്കേഷൻ ട്രസ്റ്റ് മഹീന്ദ്ര ഓൾ ഇന്ത്യ ടാലന്റ് സ്കോളർഷിപ്പ് 2022ന് അപേക്ഷ ക്ഷണിച്ചു.
കൊച്ചി: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച സി5 എയര്‍ക്രോസ് എസ്‌യുവിയുടെ പുതിയ പതിപ്പ് എത്തി.
തിരുവനന്തപുരം: പ്രമുഖ ഡിടിഎച്ച് ബ്രാന്‍ഡായ ഡിഷ് ടിവി ഇന്ത്യ ഡിമിറ്റഡിന്റെ ഡി2എച്ച് കേരളത്തില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ചു.
കൊച്ചി: രാജ്യത്തിന്‍റെ ഏതു ഭാഗത്തും റീട്ടെയിലര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും സേവിംഗ്സ്, കറന്‍റ് ബാങ്ക് അക്കൗണ്ടുകള്‍ തടസ്സങ്ങളില്ലാതെ തുറക്കാനായി ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യമേഖലാ ബാങ്കായ ആക്സിസ് ബാങ്കും ശാഖകളില്ലാത്ത ബാങ്കിങ്, ഡിജിറ്റല്‍ സേവന ശൃംഖലയായ പേനിയര്‍ബൈയും സഹകരിക്കുന്നു.
നിരക്ഷരരും അശരണരും ആലംബഹീനരുമായി ജീവിതത്തിൻ്റെ പിന്നാമ്പുറങ്ങളിലേക്ക് മാറ്റി നിർത്തപ്പെട്ട ഒരു ജനതയെ അറിവിന്റെയും, വിജ്ഞാനത്തിന്റെയും, ആത്മീയതയുടേയും ഉന്നതിയിലേക്ക് കൈ പിടിച്ചുയര്‍ത്തിയ ഭഗവാൻ ശ്രീ നാരായണ ഗുരുദേവന്റെ ജന്മദിനമാണ് ചിങ്ങമാസത്തിലെ ചതയം നക്ഷത്രം. 2022 സെപ്തംബർ 10 ന് ഭഗവാൻ്റെ 168 മത് ജയന്തിദിനം ആഘോഷിക്കുകയാണ്. ഗുരു ദര്‍ശനത്തിന്‌ ഏറെ പ്രാധാന്യവും പ്രശസ്‌തിയും വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത്‌ ശ്രീ നാരായണ ഗുരുദേവന്റെ സ്‌മരണ പോലും നമ്മെ ഹര്‍ഷ പുളകിതരാക്കും. നവോത്ഥാന പ്രസ്ഥാനത്തിന്റെ ദീപ്‌ത നക്ഷത്രമായ ഗുരു അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊണ്ട്‌ മലിനമായ മലയാളി മനസ്സിനെ പവിത്രമാക്കുവാന്‍ നിശ്ബ്ദമായ സാമൂഹ്യവിപ്ലവം ആത്മീയതയിലൂന്നി നടപ്പിലാക്കുകയായിരുന്നു. സ്വാതന്ത്ര്യത്തിൻ്റെ ജീവവായു നുകരുന്ന ഏതൊരുവനും ഹൃദയത്തിൽ ചേർത്തു വയ്ക്കുന്ന നന്മയുടെ രൂപമാണ് ' ഭഗവാൻ ശ്രീ നാരായണ ഗുരു ' ആ മഹാഗുരുവിൻ്റെ ഏറ്റവും വലിയ സ്മരണ എന്നത് സ്നേഹവും നന്മയും സാഹോദര്യവും നിറഞ്ഞു നിൽക്കുന്ന നമ്മുടെ സാമൂഹ്യ ചുറ്റുപാടുകൾ തന്നെയാണ് മഹത്തായ ഈ പാരമ്പര്യത്തെ അതേ നിലയിൽ നിലനിർത്തുവാനുള്ള ദൃഢപ്രതിജ്ഞയാവട്ടെ ഈ ചതയ നാളിലെ നമ്മുടെ ഗുരുപൂജ.
തിരു: ഓണം വാരാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് ക്യാപിറ്റൽ ലെൻസ് വ്യൂവിൻ്റെ സഹകരണത്തോടെ ജവഹർ ബാലഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ന്യൂസ് ഫോട്ടോ എക്സിബിഷൻ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: തിരുവോണത്തിനു മുന്നോടിയായി പ്രമുഖ ഫാഷൻ ബ്രാൻഡായ ഇന്ത്യൻ ടെറൈൻ വമ്പിച്ച ആഘോഷപരിപാടികൾ ഒരുക്കുകയാണ്.
കൊച്ചി: മാക്‌സ് ലൈഫ് പെന്‍ഷന്‍ ഫണ്ട് മാനേജ്‌മെന്റ് ലിമിറ്റഡിന് പെന്‍ഷന്‍ ഫണ്ട് ആരംഭിക്കാനുള്ള പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.
കൊച്ചി: വിവാഹഭരണങ്ങളുടെ സവിശേഷ ശേഖരമായ പരിണയ വെഡിങ് കലക്ഷനുമായി ഭീമ ജുവല്‍സ്.