May 09, 2025

Login to your account

Username *
Password *
Remember Me

കായികം

ദേശീയം: രാജ്യത്തെ ബധിര ക്രിക്കറ്റ് കായികരംഗത്ത് വിജയസാദ്ധ്യതയും വളർച്ചയും വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യൻ ബധിര ക്രിക്കറ്റ് അസോസിയേഷനുമായി (IDCA) ചേർന്ന് പ്രവർത്തിക്കുന്നതായി കെഎഫ്സി ഇന്ത്യ പ്രഖ്യാപിച്ചു.
കൊച്ചി: ഇന്ത്യയിലെ പ്രമുഖ പൗള്‍ട്രി കമ്പനിയായ സുഗുണ ഫുഡ്‌സിന്റെ പുതുതായി അവതരിപ്പിച്ച ഡെല്‍ഫ്രെസ് ബ്രാന്‍ഡുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐഎസ്എല്‍ 2021-22 സീസണില്‍ ടീമിന്റെ അസോസിയേറ്റ് പങ്കാളികളായിരിക്കും ഡെല്‍ഫ്രെസ്.
കറാച്ചി: ട്വന്റി 20 ക്രിക്കറ്റില്‍ ആദ്യമായി ഒരു ചരിത്ര നേട്ടം സ്വന്തമാക്കി പാകിസ്താന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ട്വന്റി 20 യില്‍ 2000 റണ്‍സ് നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് റിസ്വാന്‍ സ്വന്തമാക്കിയത്.വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 മത്സരത്തിനിടെയാണ് റിസ്വാന്‍ ഈ അപൂര്‍വ നേട്ടം സ്വന്തം പേരില്‍ കുറിച്ചത്. 2021-ല്‍ ആകെ 2036 റണ്‍സാണ് റിസ്വാന്‍ നേടിയത്. 18 അര്‍ധശതകങ്ങള്‍ ഉള്‍പ്പെടെയാണിത്.
കൊച്ചി: സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന കേരള സ്റ്റേറ്റ് ഒളിംപിക് ഗെയിംസിന് മുന്നോടിയായി ജില്ലാ തല മത്സരങ്ങള്‍ ജനുവരി 8 മുതല്‍ 16 വരെ നടക്കും. ജില്ലയിലെ വിവിധ വേദികളില്‍ 24 കായിക ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. 8ന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് ജില്ലാ തല മത്സരങ്ങളുടെ ഉത്ഘാടനം നടക്കും.
അവസാന ലാപ്പ് ഷൂട്ട് ഔട്ടില്‍ പുത്തന്‍ ടയറുകളുടെ കരുത്തില്‍ ഹാമില്‍ട്ടനെ ഞെട്ടിച്ച് വെര്‍സ്റ്റപ്പന്റെ വിജയം. പതിനേഴാം വയസ്സില്‍ ഫോര്‍മുല വണ്ണിലെത്തിയ വെര്‍സ്റ്റാപ്പന്റെ ആദ്യ ചാംപ്യന്‍ഷിപ്പാണിത്. അബുദാബി ഗ്രാന്‍പ്രീയുടെ അവസാനലാപ്പിൽ ലൂയിസ് ഹാമില്‍ട്ടനെ പിന്തള്ളിയാണ് മാക്‌സ് വെര്‍സ്റ്റപ്പന്‍ കിരീടം ഉറപ്പിച്ചത്.
തിരുവനന്തപുരം: മന്ത്രി ചിഞ്ചുറാണിയുടെ ഓട്ട ചിത്രത്തിന് സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതികരണം .
കോഴിക്കോട് നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനൽ നാളെ (ഡിസംബർ 9 ). ഫൈനലില്‍ റെയില്‍വേസും മണിപ്പൂരും ഏറ്റുമുട്ടും. ചൊവ്വാഴ്ച നടന്ന സെമിഫനലുകളില്‍ റെയില്‍വേസ് മിസോറമിനെയും മണിപ്പൂര്‍ ഒഡീഷയെയുമാണ് പരാജയപ്പെടുത്തിയത്. ഫൈനല്‍ മത്സരം നാളെ (ഡിസംബർ ഒമ്പതിന് ) വൈകീട്ട് മൂന്നു മണിക്ക് കോര്‍പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കും.
ലോക കായിക ഭൂപടത്തില്‍ ഇടുക്കിയെ അടയാളപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് കായിക രംഗത്ത് നടപ്പാക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (കെബിഎഫ്സി), മൗറി ടെക്കിനെ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) 2021-22 സീസണിനുള്ള ഔദ്യോഗിക പങ്കാളികളായി പ്രഖ്യാപിച്ചു.