May 09, 2025

Login to your account

Username *
Password *
Remember Me
സാങ്കേതികവിദ്യ

സാങ്കേതികവിദ്യ (310)

രാജ്യത്തെ ഡിജിറ്റൽ വേതിരിവ് കുറയ്ക്കുന്നതിനും ആഘോഷങ്ങളുടെ ആവേശം എല്ലാവരിലേയ്കേകുമെത്തിക്കുന്നതിനും സംഭാവന ചെയ്യാൻ ഉപഭോക്താക്കളോടും ജീവനക്കാരോടും ഒരു പ്രവർത്തിക്കാൻ ആഹ്വാനം ചെയ്യുന്നു
കൊച്ചി : ഹയര്‍ ഇന്ത്യയില്‍ നിര്‍മിച്ച പുതിയ 2-3 ഡോര്‍ കണ്‍വെര്‍ട്ടബിള്‍ റെഫ്രിജറേറ്റര്‍ ശ്രേണി അവതരിപ്പിച്ചു. 1,27,000 രൂപയും 1,40,000 രൂപയുമാണ് പ്രാരംഭവിലകള്‍. വ്യത്യസ്തമായ ആഹാരപദാര്‍ത്ഥങ്ങള്‍ കൂടുതല്‍ സമയം സൂക്ഷിച്ചു വയ്ക്കുന്നതിനായി 83 % വരെ ഫ്രിഡ്ജ് ഇടം നല്‍കുന്നതാണ് പുതിയ കണ്‍വെര്‍ട്ടബിള്‍ സൈഡ് ബൈ സൈഡ് ശ്രേണിയുടെ പ്രത്യേകത. ഡിയോ-ഫ്രഷ് സാങ്കേതികവിദ്യ, മാജിക് കൂളിംഗ്, ഇന്‍വെര്‍ട്ടര്‍ ടെക്‌നോളജി, ശബ്ദ നിയന്ത്രണ സാങ്കേതികവിദ്യ, ഫ്രഷ് ബോക്‌സ്, ജംബോ ഐസ് മേക്കര്‍, അധിക ഡോര്‍ പോക്കറ്റുകള്‍ എന്നിവ സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററിലുണ്ട്. കൂടുതല്‍ പച്ചക്കറികള്‍, പാനീയങ്ങള്‍, തണുത്ത ആഹാരപദാര്‍ത്ഥങ്ങള്‍ എന്നിവ പുതുമ നഷ്ടമാകാതെ ദീര്‍ഘസമയം സൂക്ഷിക്കുന്നതിന് ഇതു സഹായിക്കും. സൗന്ദര്യസംവര്‍ദ്ധകവസ്തുക്കള്‍, മറ്റു യുട്ടിലിറ്റി വസ്തുക്കള്‍ എന്നിവ സൂക്ഷിക്കുന്നതിനുദ്ദേശിച്ചുള്ള ഒരു ഹാംഗിംഗ് ഫ്‌ലെക്‌സി ബോക്‌സും 683 ശ്രേണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. പരിസ്ഥിതിസൗഹൃദപരമായ റെഫ്രിജറന്റ് ഗ്യാസാണ് ഇരു കണ്‍വെര്‍ട്ടബിള്‍ ശ്രേണിയിലും ഉള്ളത്. വൈഫൈ കണക്ടിവിറ്റിയും കണ്‍ട്രോളും ഈ റെഫ്രിജേറേറ്ററുകള്‍ക്കുണ്ട്. ഇത് ഇവയുടെ ഉപയോഗം കൂടുതല്‍ എളുപ്പമുള്ളതും സുഗമവുമാക്കുന്നു. കംപ്രസ്സറിനും ഫാന്‍ മോേട്ടാറിനും 10 വര്‍ഷത്തെ അഷ്വേഡ് വാറന്റിയുണ്ട്. ''മെയ്ക് ഇന്‍ ഇന്ത്യ'' സംരംഭത്തോടുള്ള ഗാഢമായ സഖ്യത്തിന്റെയും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി നൂതനമായ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുകയെന്ന ഹയര്‍ ഇന്ത്യയുടെ പ്രതിബദ്ധതയുടെയും ഭാഗമായിട്ടാണ് ഇന്ത്യയുടെ ആദ്യത്തെ 'മെയ്ഡ് ഇന്‍ ഇന്ത്യ' 2 - 3 ഡോര്‍ കണ്‍വെര്‍ട്ടബിള്‍ എസ്ബിഎസ് റെഫ്രിജറേറ്ററുകള്‍ അവതരിപ്പിച്ചതെന്നു ഹയര്‍ അപ്ലയന്‍സസ് ഇന്ത്യയുടെ പ്രസിഡന്റ് എറിക് ബ്രഗാന്‍സ പറഞ്ഞു.
കൊച്ചി: കോവിഡ് മഹാമാരി പ്രതികൂലമായി ബാധിച്ച കേരളത്തിലെ ഐ.ടി മേഖല തിരിച്ചുവരവിന്‍റെ പാതയില്‍. കോവിഡ് വ്യാപനത്തെ മുന്‍നിര്‍ത്തി പൂര്‍ണ്ണമായും വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറിയ വിവിധ ഐ.ടി കമ്പനികളിലെ ജീവനക്കാര്‍ തിരികെ ഓഫീസില്‍ എത്തി തുടങ്ങി.
തിരുവനന്തപുരം: ടെക്‌നോപാര്‍ക് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രമുഖ ആനിമേഷന്‍ കമ്പനിയായ ടൂണ്‍സ് മീഡിയ ഗ്രൂപ്പും ബ്ലോക്ക് ചെയിന്‍ കമ്പനിയായ ഗാര്‍ഡിയന്‍ ലിങ്കും ചേര്‍ന്ന് ലോകത്തിലെ ആദ്യ സംയോജിത എന്‍.എഫ്.ടി ലാബ് സ്ഥാപിക്കുന്നു.
ഇന്ത്യ – ഇന്ത്യയില്‍ ഏറ്റവും വിശ്വസ്തവും പ്രിയങ്കരവുമായ ബ്രാന്‍ഡ് ആയ സാംസങ് അതിന്‍റെ നാഷണല്‍ ക്യാമ്പസ് പ്രോഗ്രാമായ സാംസങ് E.D.G.E. ന്‍റെ ആറാമത് എഡിഷന് സമാരംഭം കുറിച്ചു.
കൊച്ചി : സ്വദേശി ക്ലൗഡ് സ്‌റ്റോറേജ് പ്ലാറ്റ്‌ഫോമായ ഡിജിബോക്‌സ് വലിയ ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള ഇന്‍സ്റ്റഷെയര്‍ പോര്‍ട്ടല്‍ അവതരിപ്പിച്ചു. ഞൊടിയിടകൊണ്ട് 2 ജി.ബി. വരെയുള്ള ഫയലുകള്‍ ഇതുവഴി ഷെയര്‍ ചെയ്യാനാകും.
കൊച്ചി: ഓപ്പോ ഏറ്റവും പുതിയ എ55 ഇന്ത്യയില്‍ അവതരിപ്പിച്ചു. മികച്ച ട്രൂ 50എംപി എഐ ട്രിപ്പിള്‍ ക്യാമറയും 3ഡി കര്‍വ്ഡ് മികച്ച രൂപകല്‍പ്പനയമായി ഓപ്പോ എ55 ആകര്‍ഷണീയമായ രൂപവും ശക്തമായ ക്യാമറമായാണ് എത്തുന്നത്.
കൊച്ചി: ഇന്‍സ്റ്റാഗ്രാം ക്രിയേറ്റര്‍മാര്‍ക്കായി ഫേസ്ബുക്ക് ഇന്ത്യ പുതിയ എഡ്യുക്കേഷന്‍ പ്രോഗ്രാമിന് തുടക്കം കുറിച്ചു. ബോണ്‍ ഓണ്‍ ഇന്‍സ്റ്റാഗ്രാം ക്രിയേറ്റര്‍മാര്‍ക്ക് അവര്‍ തെരഞ്ഞെടുക്കുന്ന സമയത്ത് പഠിക്കാവുന്ന ഒരു ഇ- ലേണിങ്ങ് കോഴ്‌സാണ്.
തിരുവനന്തപുരം: ഇക്കണോമിക് ടൈമിസിന്റെ സ്റ്റാർട്ട്‌ അപ്പ്‌ അവാർഡ് 2021 ലെ സോഷ്യൽ എന്റർപ്രൈസ് പുരസ്‌ക്കാരത്തിനു തിരുവനന്തപുരം ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ ജൻറോബോട്ടിക് ഇന്നോവഷൻസ് അർഹരായി.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ വായ്പാ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ് നിര്‍മിത ബുദ്ധി (എഐ) സാങ്കേതിക വിദ്യയില്‍ പ്രമുഖരായ സെന്‍സ്ഫോര്‍ത്ത് ഡോട്ട് എഐയുമായി ചേര്‍ന്ന് 'മട്ടു' എന്ന പേരില്‍ വിര്‍ച്ച്വല്‍ അസിസ്റ്റന്റ് സൗകര്യം അവതരിപ്പിച്ചു.