May 09, 2025

Login to your account

Username *
Password *
Remember Me
സാങ്കേതികവിദ്യ

സാങ്കേതികവിദ്യ (310)

ന്യൂഡല്‍ഹി: ഭാരതി എയര്‍ടെല്‍ ഓരോ ഉപയോക്താവില്‍ നിന്നുമുള്ള ശരാശരി മൊബൈല്‍ വരുമാനം 200 രൂപയായും പരമാവധി 300 രൂപയായും എന്നും നിലനിര്‍ത്തിയിട്ടുണ്ട്. സാമ്പത്തികമായി ആരോഗ്യകരമായ ഒരു ബിസിനസ് മാതൃകയ്ക്ക് അനുവദിക്കുന്ന മൂലധനത്തിന് ന്യായമായ വരുമാനം നല്‍കുന്നതിനായാണിത്.
കൊച്ചി: പ്രമുഖ ടെലികോം ഓപറേറ്ററായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വിഐഎല്‍) സാങ്കേതിക സഹകാരിയായ നോക്കിയയുമായി ചേര്‍ന്ന് വിജയകരമായി 5ജി ട്രയല്‍ നടത്തി. 5ജി പരീക്ഷണത്തിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള 3.5 ജിഗാഹെര്‍ട്ട്സ് സ്പെക്ട്രത്തിലാണ് ട്രയല്‍ നടത്തിയത്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ഗ്രാമീണ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി ലഭ്യമാക്കുകയായിരുന്നു.
കൊച്ചി: ഇന്ത്യന് സ്മാര്ട്ട്ഫോണ് ബ്രാന്ഡായ ലാവ ഇന്റര്നാഷണല് ലിമിറ്റഡ്, ആദ്യ ഇന്ത്യന് 5ജി സ്മാര്ട്ട്ഫോണ് ആയ ലാവ അഗ്നി 5ജി അവതരിപ്പിച്ചു. ഫോണ് ഉപയോഗത്തിന് മിന്നല് വേഗത നല്കുകയും, ഒരേസമയം ഒന്നിലധികം ആപ്ലിക്കേഷനുകളെയും ഗെയിമുകളെയും പിന്തുണയ്ക്കുകയും ചെയ്യുന്ന മീഡിയടെക്കിന്റെ ഏറ്റവും പുതിയ ചിപ്സെറ്റ് ഡൈമെന്സിറ്റി 810 ആണ് സൂപ്പര് സ്മാര്ട്ട്ഫോണിന് കരുത്ത് പകരുന്നത്.
തിരുവനന്തപുരം; കുറഞ്ഞകാലയളവിനുള്ളിൽ അനവധി ഉപഭോക്താക്കളുള്ള മലയാളത്തിലെ ഏറ്റവും വലിയ OTT ആപ്ലിക്കേഷനായ മെയിൻ സ്ട്രീം ടി.വി. ജർമ്മൻ കമ്പനിയിയുമായി കൈകോർക്കുന്നു. ഇത്തരത്തിൽ ഒരു മലയാളം OTT ആപ്ലിക്കേഷന് ആദ്യമായാണ് ജർമ്മൻ സഹകരണം ലഭിക്കുന്നത്.
കൊച്ചി: വാണിജ്യ തലസ്ഥാനമായ കൊച്ചിയെ ഐടി ഹബ് ആക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കൊച്ചി ഇന്‍ഫോപാര്‍ക്ക് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് 17 വര്‍ഷം പൂര്‍ത്തിയാക്കി. വന്‍കിട ഐടി കമ്പനികളേയും സംരംഭകരേയും ആകര്‍ഷിക്കുന്നതിനും ഐടി വളര്‍ച്ചയുടെ പങ്കുപറ്റാനമായി 2004ലാണ് പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഇന്‍ഫോപാര്‍ക്കിന് തുടക്കമിട്ടത്.
കോഴിക്കോട്: മലബാറിന്റെ ഐടി ഹബായി മാറിയ കോഴിക്കോട്ടെ മൂന്നാമത്തെ ഏറ്റവും വലിയ വിവര സാങ്കേതികവിദ്യാ പാര്‍ക്കായി രാമനാട്ടുകരയിലെ കിന്‍ഫ്ര അഡ്വാന്‍സ്ഡ് ടെക്‌നോളജി പാര്‍ക്ക് ജനുവരിയോടെ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകും.
കോഴിക്കോട്: ദേശീയ സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ മാസാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് സൈബര്‍ഡോം കോഴിക്കോട് ഇന്റര്‍നെറ്റ് സുരക്ഷാ ശില്‍പ്പശാലയും സെമിനാറും സംഘടിപ്പിച്ചു. ഗവ. സൈബര്‍പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ വെബ് അപ്ലിക്കേഷന്‍ സുരക്ഷ, ആന്‍ഡ്രോയ്ഡ് പെന്‍ടെസ്റ്റിങ് എന്നീ വിഷയങ്ങളിലാണ് ശില്‍പ്പശാല നടന്നത്.
നാഷണൽ ജിയോഗ്രാഫിക് എക്സ്പ്ലോററായ ഇഷിക ഫൈസി ഗാലക്‌സി എസ് 21 അൾട്രാ 5ജിയിലെ സ്പേസ് സൂം ഉപയോഗിച്ച് കശ്മീരിലെ വ്യത്യസ്ത വൈൽഡ്‌ലൈഫ് പകർത്തിയെടുക്കുന്നു.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ നെറ്റ്വര്‍ക്കിനുള്ള ഊകല സ്പീഡ് ടെസ്റ്റ് അവാര്‍ഡുമായി വി സ്പീഡ് സേ ബഡോ കാമ്പെയിന്‍ ആരംഭിച്ചു. മൊബൈല്‍ നെറ്റ്വര്‍ക്ക്, ഫിക്സഡ് ബ്രോഡ്ബാന്‍ഡ് എന്നിവയുടെ ടെസ്റ്റിങ് രംഗത്തെ ആഗോള മുന്‍നിരക്കാരായ ഊകല ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ ശൃംഖലയ്ക്കുള്ള അവാര്‍ഡ് വിയ്ക്കു നല്‍കി.
കൊച്ചി: ഡിജിറ്റല്‍ സാങ്കേതികവിദ്യാ മാറ്റങ്ങളും ആരോഗ്യ മേഖല മുതല്‍ വിദ്യാഭ്യാസവും ബാങ്കിങും നിര്‍മാണവും അടക്കമുള്ള രംഗങ്ങളില്‍ ഭാവിയിലുണ്ടാകുന്നവയെ സ്വീകരിക്കുവാന്‍ ഇന്ത്യ തയ്യാറാണെന്ന് ഫെഡ്എക്സ് എക്സപ്രസ് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു.