May 09, 2025

Login to your account

Username *
Password *
Remember Me
സാങ്കേതികവിദ്യ

സാങ്കേതികവിദ്യ (310)

കൊച്ചി: സപ്ലൈകോ വിൽപനശാലകൾ ഡിജിറ്റൽ പേയ്‌മെൻ്റിലേക്കു മാറുന്നു. അതിനായി സേവനദാതാക്കളിൽനിന്ന് താത്പര്യപത്രം ക്ഷണിച്ചു. supplycokerala.com വെബ് സൈറ്റ് ൽ വിശദാംശങ്ങൾ ലഭ്യമാണ്. . അഞ്ഞൂറിലേറെയുള്ളസപ്ലൈകോ ഔട്ട്ലെറ്റുകളിലാണ് ആദ്യഘട്ടത്തിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം വരുന്നത്. പൊതുജനങ്ങളുടെ പ്രതികരണമറിഞ്ഞതിന് ശേഷം രണ്ടാം ഘട്ടം മറ്റ് ഔട്ട്ലെറ്റുകളിലേക്ക് സംവിധാനം
മുംബൈ: പുതിയ കോഡിയാക്കിന്റെ ഉൽപാദനം സ്കോഡയുടെ ഔറംഗാബാദിലെ ഫാക്റ്ററിയിൽ തിങ്കളാഴ്ച(13-12-21) ആരംഭിച്ചു. കുഷാഖിന് പിന്നാലെ സ്കോഡ ഇന്ത്യ ഈ വർഷം അവതരിപ്പിക്കുന്ന രണ്ടാമത്ത എസ് യു വി യാണ് പുതിയ കോഡിയാക്. ഇന്ത്യയിലും ഇതര രാജ്യങ്ങളിലും 2017 ൽ വിപണിയിലെത്തിച്ച കോഡിയാക്കിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച പ്രതികൂല വിപണി സാഹചര്യങ്ങളിലും തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന് സോഫ്റ്റ്‌വെയര്‍ കയറ്റുമതിയില്‍ മികച്ച മുന്നേറ്റം. 2020-21 സാമ്പത്തിക വര്‍ഷം 8,501 കോടി രൂപ കയറ്റുമതി വരുമാനം നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7.7 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
കൊച്ചി : ഉന്നതവിദ്യാഭ്യാസരംഗത്ത് ബിസിനസ്സ്, മാര്‍ക്കറ്റിംഗ് സൊല്യൂഷനുകള്‍ വാഗ്ദാനം ചെയ്യുന്ന മണിപ്പാല്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ സര്‍വീസസ്, ഇന്ത്യയിലെ ബിരുദ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കായി ആദ്യത്തെ ഡിജിറ്റല്‍ ലേണിംഗ് ആന്‍ഡ് അസസ്മെന്റ് റിസോഴ്സായ മണിപ്പാല്‍ മെഡ്എയ്സ് ആരംഭിച്ചു.
ഈ സംരംഭങ്ങളിൽ 46% ഹൈബ്രിഡ് ക്ലൗഡ് നയമാണ് സ്വീകരിക്കുന്നതെന്ന് SAP ഇന്ത്യയുടെ ഒരു സമീപകാല ഇൻഫോബ്രീഫ് വെളിപ്പെടുത്തുന്നു.
കൊച്ചി: മെഡിക്കല്‍ ഉപകരണങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പന, വിതരണ രംഗത്ത് ചുരുങ്ങിയ കാലയളവില്‍ ഇന്ത്യയിലെ മുന്‍നിര ഇ-മാര്‍ക്കറ്റ്‌പ്ലേസ് ആയി മാറിയ കൊച്ചി ആസ്ഥാനമായ ബി ടു ബി സ്റ്റാര്‍ട്ടപ്പ് കോഗ്‌ലാന്‍ഡ് കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് ഒരു വര്‍ഷത്തിനിടെ പത്തിരട്ടിയിലേറെ വരുമാന വര്‍ധന.
നാഷണൽ ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷനും (NBA) Viacom18-നും ചേർന്ന് ഇന്ത്യയിലെ ആരാധകർക്കായി ടെലിവിഷൻ, ഓവർ-ദി-ടോപ്പ് സ്ട്രീമിംഗ് എന്നിവയിലുടനീളം തത്സമയ NBA ഗെയിമുകളും പ്രോഗ്രാമിംഗും അവതരിപ്പിക്കുന്നതിന് മൾട്ടിഇയർ പാർട്ണർഷിപ് പ്രഖ്യാപിച്ചു.
കൊച്ചി: ഓപ്പോയുടെ ഏറ്റവും പുതിയ കളര്‍ഒഎസ് 12 ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് ഏറ്റവും മികച്ച സവിശേഷതകള്‍. സുരക്ഷയും സ്വകാര്യതാ സവിശേഷതകളും വര്‍ധിപ്പിക്കുന്നതിന് സ്റ്റോക്ക് ആന്‍ഡ്രോയ്ഡ് 12മായുള്ള സമ്പൂര്‍ണ സംയോജനമാണ് കളര്‍ഒഎസ് 12ന്റെ ഏറ്റവും പ്രധാന പ്രത്യേകത. ക്യാമറ, മൈക്രോഫോണ്‍, ലൊക്കേഷന്‍ ഡാറ്റ എന്നിവ ഉപയോഗിക്കുന്നതിന് ആപ്പുകള്‍ക്കുള്ള അനുമതികള്‍ പ്രൈവസി ഡാഷ്ബോര്‍ഡിലൂടെ ഉപയോക്താക്കള്‍ക്ക് വ്യക്തമായി പ്രദര്‍ശിപ്പിക്കും.
കൊച്ചി: സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ സഹായിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നിക്ഷേപകരുടേയും സംരംഭകരുടേയും പുതിയ കൂട്ടായ്മ കേരള സ്റ്റാര്‍ട്ടപ്പ് നെറ്റ്വര്‍ക്ക് ആരംഭിച്ചു.
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രമുഖ ഡിജിറ്റല്‍ ധനകാര്യ പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ ഉപ സ്ഥാപനമായ പേടിഎം പേയ്‌മെന്റ്‌സ് സ്‌വീസ് ലിമിറ്റഡ് അതിന്റെ കാര്‍ഡ്-ഓണ്‍-ഫയല്‍ ടോക്കണൈസേഷന്‍ അല്ലെങ്കില്‍ ''പേടിഎം ടോക്കണ്‍ ഗേറ്റ്‌വേ'' ഉപയോഗിച്ച് മുന്നേറ്റം നടത്തി.