April 19, 2024

Login to your account

Username *
Password *
Remember Me

ഇന്ത്യന്‍ ഓയിലുമായി സഹകരിച്ച് ഇന്ധന ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി കൊടാക്ക്

Kodak has launched a fuel credit card in collaboration with Indian Oil Kodak has launched a fuel credit card in collaboration with Indian Oil
കൊച്ചി: കൊടാക്ക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് (“കെഎംബിഎല്‍''/കൊടാക്ക്) ഇന്ത്യന്‍ ഓയിലുമായി ചേര്‍ന്ന് സഹ-ബ്രാന്‍ഡഡ് ഇന്ധന ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. മികച്ച ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന ഇന്ത്യന്‍ഓയില്‍ കൊടാക്ക് ക്രെഡിറ്റ് കാര്‍ഡ്, റുപേ നെറ്റ് വര്‍ക്കിലൂടേയാണ് എത്തുന്നത്.
രാജ്യത്തെ ഏത് ഇന്ത്യന്‍ഓയില്‍ ഇന്ധന സ്‌റ്റേഷനുകളില്‍ നിന്നും തങ്ങളുടെ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്ന ഇന്ത്യന്‍ഓയില്‍ കൊടാക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് റിവാര്‍ഡ് പോയന്റുകള്‍ ലഭിക്കും. ഈ റിവാര്‍ഡ് പോയന്റുകള്‍ ഇന്ത്യന്‍ ഓയിലിന്റെ ഇന്ധന സ്‌റ്റേഷനുകളില്‍ നിന്നും സൗജന്യമായി ഇന്ധനം നിറയ്ക്കുവാന്‍ വേണ്ടി പണമാക്കി മാറ്റി ഉപയോഗിക്കാവുന്നതാണ്. രാജ്യത്ത് 34000-ത്തിലധികം ഇന്ധന സ്‌റ്റേഷനുകളുടെ ശൃംഖലയുള്ള ഏറ്റവും വലിയ എണ്ണ വിപണന കമ്പനിയാണ് ഇന്ത്യന്‍ഓയില്‍.
ഇന്ത്യന്‍ ഓയില്‍ കൊടാക്ക് ക്രെഡിറ്റ് കാര്‍ഡിന്റെ മുഖ്യ സവിശേഷതകള്‍:
* ഇന്ത്യന്‍ഓയില്‍ ഇന്ധന സ്‌റ്റേഷനുകളില്‍ നിന്നും ഇന്ധനം നിറയ്ക്കുന്നവര്‍ക്ക് 4% റിവാര്‍ഡ് പോയന്റുകളായി തിരികെ ലഭിക്കും - പ്രതിമാസം 300 രൂപ വരെ.
* ഡൈനിങ്ങ്, ഗ്രോസറി തുടങ്ങിയ ചെലവാക്കലുകള്‍ക്ക് 2% വരെ റിവാര്‍ഡ് പോയന്റുകള്‍ തിരികെ ലഭിക്കും - പ്രതിമാസം 200 രൂപ വരെ
* 1% വരെ ഇന്ധന സര്‍ചാര്‍ജ്ജ് ഒഴിവാക്കി കൊടുക്കും - പ്രതിമാസം 100 രൂപ വരെ.
* 48 ദിവസം വരെയുള്ള പലിശ രഹിത ക്രെഡിറ്റ് കാലയളവ്.
* സ്മാര്‍ട്ട്-ഇ എം ഐ.
* കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ബാധ്യതകളൊന്നുമില്ല.
* കോണ്ടാക്റ്റ് ആവശ്യമില്ലാത്ത കാര്‍ഡ് - ടാപ്പ് ചെയ്ത് പണം നല്‍കാം.
കൊടാക്ക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡിന്റെ കണ്‍സ്യൂമര്‍ അസറ്റ്‌സ് പ്രസിഡണ്ട് ശ്രീ അംബുജ് ചാന്ദ്‌ന, കൊടാക്ക് മഹിന്ദ്ര ബാങ്ക് ലിമിറ്റഡിന്റെ ക്രെഡിറ്റ് കാര്‍ഡ്‌സ് ബിസിനസ് ഹെഡ്ഡായ ശ്രീ ഫ്രെഡറിക് ഡിസൂസ, ഇന്ത്യന്‍ ഓയിലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ (റീട്ടെയ് ല്‍ സെയിത്സ്-നോര്‍ത്ത്, ഈസ്റ്റ്) ശ്രീ വിഗ്യാന്‍ കുമാര്‍, നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറായ ശ്രീമതി പ്രവീണ റായ് എന്നിവർ ചേർന്നാണ് കാര്‍ഡ് പുറത്തിറക്കിയത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.