October 16, 2024

Login to your account

Username *
Password *
Remember Me

തൃശൂർ ആസഥാനമായ സ്റ്റാർട്ടപ്പ് കമ്പനി ഇൻകർ റോബോട്ടിക്‌സ് 1.2 മില്യൺ ഡോളറിന്റെ നിക്ഷേപം നേടി

Thrissur-based startup Inker Robotics secures $1.2 million in funding Thrissur-based startup Inker Robotics secures $1.2 million in funding
തൃശൂർ ആസഥാനമായ സ്റ്റാർട്ടപ്പ് കമ്പനി ഇൻകർ റോബോട്ടിക്‌സ് 1.2 മില്യൺ ഡോളറിന്റെ നിക്ഷേപം നേടി
 
തൃശൂർ, 9 മാർച്ച് 2023: തൃശൂർ ആസഥാനമായ സ്റ്റാർട്ടപ്പ് കമ്പനി ഇൻകർ റോബോട്ടിക്‌സ് പ്രാരംഭ ഘട്ട വെഞ്ച്വർ ക്യാപിറ്റൽ ആയ AHK വെഞ്ചേഴ്‌സിന്റെ നേതൃത്വത്തിലുള്ള പ്രീ-സീരീസ് ധനസമാഹരണ റൗണ്ടിൽ 1.2 ദശലക്ഷം ഡോളർ നിക്ഷേപം നേടി. കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ (KSUM) കീഴിൽ 2018- ൽ തൃശൂർ ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട കമ്പനി റോബോട്ടിക്‌സ് ഗവേക്ഷണം, ഫ്യൂച്ചറിസ്റ്റിക് ടെക്‌നോളജി എജ്യുക്കേഷൻ എന്നീ മേഖലകളിലാണ് ശ്രദ്ധയൂന്നുന്നത്. 
 
വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ വിദ്യാഭ്യാസം നൽകിക്കൊണ്ട് അടുത്ത തലമുറയിൽ സ്വാധീനം ചെലുത്തുക എന്ന ലക്ഷ്യത്തോടെ റോബോട്ടിക്‌സ്, എമർജിംഗ് ടെക്‌നോളജി വിദ്യാഭ്യാസം എന്നിവയിൽ കൂടുതൽ ആകർഷകമായ ഉള്ളടക്കം വികസിപ്പിക്കുന്നതിനായ് പരിശീലന- ഡെലിവറി പ്ലാറ്റ്‌ഫോം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഈ ഫണ്ടിംഗ് ഇൻകറിനെ പ്രാപ്തമാക്കും.
 
“ഞങ്ങളുടെ പ്ലാറ്റ്‌ഫോം അതിന്റെ ആഴത്തിലുള്ളതും ആകർഷകവുമായ സമീപനം യുവതലമുറയെ ഫ്യൂച്ചറിസ്റ്റിക് ടെക്‌നോളജി കഴിവുകൾ പഠിപ്പിക്കുന്നതിനുള്ള ഫലപ്രദമായ മാർഗമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. വരും തലമുറയെ ഭാവി വെല്ലുവിളികൾ നേരിടുന്നതിനാവശ്യമായ കഴിവുകൾ നൽകി അവരെ ശാക്തീകരിക്കാനുള്ള ശ്രമങ്ങളിൽ നിക്ഷേപകരുടെ പിന്തുണ ലഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” ഇങ്കർ റോബോട്ടിക്‌സിന്റെ സ്ഥാപകനും എംഡിയുമായ രാഹുൽ ബാലചന്ദ്രൻ പറഞ്ഞു.
 
ഡെലിവറി പ്ലാറ്റ്‌ഫോമായ Inkerlearn, ഹാർഡ്‌വെയറും ഉള്ളടക്കവും സംയോജിപ്പിച്ച് ആകർഷകമായ ഒരു കമ്മ്യൂണിറ്റി സൃഷ്ടിക്കുന്ന ഒരു ഇക്കോസിസ്റ്റം സൃഷ്ടിക്കാൻ സജ്ജീകരിച്ചിരിക്കുന്നു, ഈ പ്ലാറ്റ്‌ഫോമിൽ നിന്നുള്ള ആദ്യത്തെ ഉൽപ്പന്നം Inker Robomaker ആണ്. യുവമനസ്സുകളിൽ  ശാസ്ത്രാവബോധം ഉണർത്തുക, പഠനം  ആഴ്ന്നിറങ്ങുന്നതും അനുഭവപരവും പ്രയോഗത്തിൽ അധിഷ്ഠിതവുമാക്കുക എന്നതാണ് റോബോമേക്കറിന് പിന്നിലെ ആശയം.
 
നിക്ഷേപത്തെക്കുറിച്ച് അഭിപ്രായപ്പെട്ട എഎച്ച്‌കെ വെഞ്ച്വേഴ്‌സിൽ നിന്നുള്ള ഹരികൃഷ്ണൻ സി എ പറഞ്ഞു, “പ്രതിദിനം സംഭവിക്കുന്ന വലിയ സാങ്കേതിക മാറ്റങ്ങൾക്ക് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു. ആഗോളതലത്തിൽ യുവാക്കളിൽ സർഗ്ഗാത്മകതയുടെയും നവീകരണത്തിന്റെയും സംരംഭകത്വത്തിന്റെയും ആവശ്യകതയുണ്ട്, ഈ കാര്യങ്ങളിൽ ഇൻകറിന് കാര്യമായ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് ഞങ്ങൾ ശക്തമായി വിശ്വസിക്കുന്നു. ഇൻകറിന്റെ യാത്രയുടെ ഭാഗമാകുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്, ഒപ്പം ഇൻകറിനെ വളരാനും പുതിയ ഉയരങ്ങളിലെത്താനും സഹായിക്കുന്നതിന് ഞങ്ങളുടെ വിഭവങ്ങളും നെറ്റ്‌വർക്കുകളും പ്രയോജനപ്പെടുത്താനും കഴിയുമെന്ന്  ഞങ്ങൾ പ്രതീക്ഷിക്കുന്നു."
 
പുതിയ പ്ലാറ്റ്‌ഫോമിലൂടെയും ഉൽപ്പന്നത്തിലൂടെയും ഫിസിക്കൽ, ഡിജിറ്റൽ തലങ്ങളിൽ പഠിതാക്കളുമായി ഇൻകർ ആശയവിനിമയം പ്രോത്സാഹിപ്പിക്കും. നൂതന സാങ്കേതികവിദ്യയിലൂടെ റോബോട്ടിക്‌സിനെ താഴെത്തട്ടിൽ എത്തിച്ച് സാമൂഹിക സ്വാധീനം സൃഷ്ടിക്കാൻ സ്റ്റാർട്ടപ്പ് ശ്രമിക്കുന്നതിനാൽ, പൊതുജനങ്ങളിൽ റോബോട്ടിക് സാക്ഷരതയും അവബോധവും വർദ്ധിപ്പിക്കുന്നതിനും ഫണ്ട് ഉപയോഗിക്കും.
 
“പരീക്ഷണാത്മക പഠനം ഉപയോഗിച്ച് ശാസ്ത്രീയ മനോഭാവം വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പഠനാനുഭവത്തിലൂടെയും സവിശേഷമായ ഒരു ലോകോത്തര ഉപഭോക്തൃ അനുഭവം പ്രദാനം ചെയ്യുന്നതിലൂടെയും സാങ്കേതിക പ്രേമികൾക്കായി ഒരു ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിനുള്ള പ്രാരംഭ നടപടികളിലേക്കു ഇൻകർ കടക്കുകയാണ്. മുന്നോട്ടുള്ള യാത്രയിൽ എഎച്ച്‌കെ വെഞ്ച്വേഴ്സുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” ഇൻകർ റോബോട്ടിക്‌സിന്റെ സഹസ്ഥാപകനും സിഇഒയുമായ അമിത് രാമൻ കൂട്ടിച്ചേർത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.