May 13, 2025

Login to your account

Username *
Password *
Remember Me
ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിന്റെ 40 വർഷങ്ങളുടെ ആഘോഷത്തിന്റെയും ഭാഗമായി മികച്ച ഭരണനിർവഹണ മാതൃകളെക്കുറിച്ചുള്ള ദേശീയ സെമിനാർ ഓഗസ്റ്റ് 16 17 തീയതികളിൽ സംഘടിപ്പിക്കും.
ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുന്ന ഹർ ഘർ തിരംഗയ്ക്കായുള്ള ദേശീയപതാകകളുടെ ജില്ലാതല വിതരണം ആരംഭിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു.
കുളപ്പുള്ളി പട്ടാമ്പി സംസ്ഥാന പാതയുടെ തകർച്ചയിൽ യുവാവിൻ്റെ വേറിട്ട പ്രതിഷേധം. പട്ടാമ്പി അണ്ടലാടി സ്വദേശി ശമ്മിൽ ആണ് റോഡിലെ കുഴികളിലെ വെള്ളത്തിൽ കുളിച്ച് പ്രതിഷേധിച്ചത്.
സ്ത്രീകളുടെ സുരക്ഷയ്ക്കായി കേരള പൊലീസ് പുറത്തിറക്കിയ "നിർഭയം’ മൊബൈൽ ആപ്ലിക്കേഷൻ ഒരുലക്ഷം സ്‌ത്രീകളിലേക്ക്‌ എത്തുന്നു. അപകടത്തിൽപ്പെടുന്ന സ്ത്രീകൾക്ക് കൺട്രോൾ റൂമിലേക്ക് ഓഡിയോ, വീഡിയോ സന്ദേശങ്ങൾ അയച്ച് പൊലീസ്‌ സഹായം തേടാൻ സഹായിക്കുന്ന ആപ്പാണിത്‌.
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഇന്നും നാളെയുമായി കൊടുത്തുതീർക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ധനവകുപ്പ് അനുമതി ലഭിച്ച സ്ഥിതിക്ക് ഇനി ശമ്പളം വൈകില്ലെന്നും മന്ത്രി വിശദീകരിച്ചു.
കൊല്ലം റെയിൽവേ സ്റ്റേഷൻ ലോകനിലവാരത്തിലേക്കു മാറുന്നതിന്റെ രൂപരേഖയായി. 385.4 കോടി രൂപ ചെലവഴിച്ചു ‘അടപടലം’ പൊളിച്ചുപണിഞ്ഞ്, വിമാനത്താവളം പോലെയാക്കുന്ന സ്റ്റേഷൻ കെട്ടിടത്തിന്റെ ചിത്രങ്ങൾ റെയിൽവേ മന്ത്രാലയം പുറത്തിറക്കി.
വിനോദ സഞ്ചാരികൾക്കായി വയനാട് ജില്ലയിൽ കെ.എസ്.ആർടിസി നൈറ്റ് ജംഗിൾ സഫാരി ആരംഭിക്കുന്നു. മുത്തങ്ങ പുൽപ്പള്ളി റൂട്ടിൽ വനപാതയിലൂടെ അറുപതു കിലോമീറ്റർ ദൂരത്തിലാണ് സർവീസ്.
കൊല്ലത്ത് ടോൾ പ്ലാസ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. വർക്കല സ്വദേശിയായ അഭിഭാഷകൻ ഷിബുവിനെയാണ് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴയിൽ നിന്ന് മടങ്ങിവരും വഴിയാണ് യുവാവിനെ ഇവർ മർദ്ദിച്ചത്.
സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഓഗസ്റ്റ് 15നു സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കും. രാവിലെ ഒമ്പതിനു മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. ജില്ലകളിൽ രാവിലെ ഒമ്പതിനോ അതിനു ശേഷമോ നടക്കുന്ന ആഘോഷ പരിപാടികളിൽ മന്ത്രിമാർ ദേശീയ പതാക ഉയർത്തും.
സ്വാതന്ത്ര്യ സ്മൃതികളുണർത്തുന്ന ചുമർ ചിത്രങ്ങളുമായി ദേശീയസ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം കൊണ്ടാടാനൊരുങ്ങുകയാണ് നമ്മുടെ കലാലയങ്ങൾ. ചരിത്രസ്മൃതികളിലേക്ക് ഏവരെയും പുനരാനയിക്കുന്ന ‘ഫ്രീഡം വാൾ’ പദ്ധതിയ്ക്ക് തിരുവനന്തപുരം സംസ്‌കൃത കോളേജ് അങ്കണത്തിൽ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു തുടക്കം കുറിച്ചു.