May 12, 2025

Login to your account

Username *
Password *
Remember Me

സപ്ലൈകോ ഓണം ഫെയർ ഓഗസ്റ്റ് 26 മുതൽ

തിരുവനന്തപുരം: ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഈ വർഷത്തെ ഓണം സ്‌പെഷ്യൽ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 26 ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ വകുപ്പു മന്ത്രി ജി. ആർ. അനിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു എന്നിവർ മുഖ്യാതിഥികളായിരിക്കും.

ഗുണനിലവാരമുള്ള ഭക്ഷ്യസാധനങ്ങൾ കൃത്യമായ അളവിലും തൂക്കത്തിലും മിതമായ വിലയ്ക്ക് ലഭ്യമാക്കി വിപണിയിലെ വിലവർദ്ധനവ് പിടിച്ചുനിർത്തുന്നതിന് ലക്ഷ്യമാക്കിയാണ് സർക്കാർ സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ഓണം ഫെയറുകൾ സംഘടിപ്പിച്ചിട്ടുള്ളത്. എറണാകുളം, കോഴിക്കോട് ജില്ലകളിൽ മെട്രോ ഫെയറുകളും മറ്റ് ജില്ലാ ആസ്ഥാനങ്ങളിൽ ഓണം ഫെയറുകളും ഓഗസ്റ്റ് 27 മുതൽ ആരംഭിക്കും. താലൂക്ക്/നിയോജകമണ്ഡല തലത്തിലുള്ള ഫെയറുകൾ സെപ്റ്റംബർ 2 മുതൽ 7 വരെ സംഘടിപ്പിക്കും.

കാർഷിക സഹകരണസംഘം ഉത്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികൾ വിൽപന നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. മീറ്റ് പ്രോഡക്ട്‌സ് ഓഫ് കൈത്തറി ഉല്പന്നങ്ങൾ എന്നിവ മേളയിൽ വിൽപ്പനയ്ക്ക് തയ്യാറാക്കിയിട്ടുണ്ട്.

ഈ വർഷത്തെ ഓണക്കാലത്ത് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ‘സമൃദ്ധി’ എന്ന പേരിൽ 17 ഇനങ്ങൾ അടങ്ങിയ സ്‌പെഷ്യൽ ഓണക്കിറ്റ് തയാറാക്കി വിപണനം നടത്തും. 1,000 രൂപ വിലയുള്ള സപ്ലൈകോയുടെ സമൃദ്ധി ഓണക്കിറ്റ് 900 രൂപയ്ക്ക് ലഭിക്കും. ഇതിന്റെ ഉദ്ഘാടനവും ഫെയറിൽ മുഖ്യമന്ത്രി നിർവഹിക്കും. വിവിധ സർക്കാർ ഓഫീസുകൾ, റസി ഡൻസ് അസോസിയേഷനുകൾ, സഹകരണസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സപ്ലൈകോ ഉദ്യോഗസ്ഥർ നേരിട്ടെത്തി ഓർഡർ സ്വീകരിച്ച് കിറ്റുകൾ നേരിട്ടെത്തിക്കും.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

ചീഫ് സെക്രട്ടറി സ്പീക്കറെ സന്ദർശിച്ചു

ചീഫ് സെക്രട്ടറി സ്പീക്കറെ സന്ദർശിച്ചു

May 05, 2025 83 കേരളം Pothujanam

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. എ. ജയതിലക് ചുമതലയേറ്റ ശേഷം നിയമസഭയിലെ സ്പീക്കറുടെ ചേംമ്പറി ലെത്തി, സ്പീക്കർ എൻ ഷംസീറിനെ സന്ദർശിച്ചു.