July 04, 2025

Login to your account

Username *
Password *
Remember Me
കേരളം

കേരളം (2096)

പ്രാദേശിക റെസ്റ്റോറന്റന്റുകൾ 'തലപ്പാക്കട്ടി' എന്ന പേര് ഉപയോഗിക്കുന്നതിനെ വിലക്കി മദ്രാസ് ഹൈക്കോടതി. തിരുവനന്തപുരത്ത് ‘തലപ്പാക്കട്ടി ബിരിയാണി ഹോട്ടൽ’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലിനെതിരെ പ്രമുഖ ഹോട്ടൽ ഗ്രൂപ്പായ ഡിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്.
കേന്ദ്ര മന്ത്രിമാരെ കാണാൻ തിരുവനന്തപുരത്തുനിന്നുള്ള മൂന്ന് മന്ത്രിമാർ ഡൽഹിയിൽ. നേമം കോച്ചിംഗ് ടെർമിനലുമായി ബന്ധപ്പെട്ട് മന്ത്രിമാരായ വി ശിവൻകുട്ടി,അഡ്വ. ജി ആർ. അനിൽ, അഡ്വ. ആന്റണി രാജു തുടങ്ങിയവർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ കാണും.
കോട്ടണ്‍ഹില്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ അഞ്ചാം ക്ലാസിലെ ചില വിദ്യാര്‍ത്ഥിനികള്‍ക്ക് ഉയര്‍ന്ന ക്ലാസിലെ ചില വിദ്യാര്‍ത്ഥിനികളില്‍ നിന്നും ഉപദ്രവം ഏറ്റു എന്നത് സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറും വിദ്യാഭ്യാസ ഉപഡയറക്ടറും സ്കൂള്‍ നേരിട്ട് സന്ദര്‍ശിച്ച് വിശദമായ അന്വേഷണം നടത്തുകയുണ്ടായി.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ എന്‍ബിഎഫ്സി കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് തങ്ങളുടെ പുനരധിവാസ പദ്ധതിയായ മൂത്തൂറ്റ് ആഷിയാനയുടെ ഭാഗമായി 200 വീടുകള്‍ നിര്‍മിച്ചു കൈമാറി. ഈ നേട്ടത്തിന്‍റെ ഭാഗമായി എല്ലാ ഗുണഭോക്താക്കളെയും ഉള്‍പ്പെടുത്തിയുള്ള പരിപാടി എറണാകുളം കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്നു.
നെടുമങ്ങാട്‌ നഗരസഭയിലെ ഇന്റഗ്രേറ്റഡ് മെഡിക്കൽ യൂണിറ്റിന്റെ ഉത്ഘാടനം ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോർജ് നിർവഹിച്ചു. ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി.
കൊച്ചിയില്‍ എത്തിയ യുകെയിലെ ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റിയിലെ 11 അംഗ വിദ്യാര്‍ഥിസംഘം ഇന്ത്യയുടെ മുന്‍ നെതര്‍ലന്‍ഡ്സ് അംബാസഡറും കേരള സര്‍ക്കാരിന്റെ എക്സ്റ്റേണല്‍ കോ-ഓപ്പറേഷന്‍ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയുമായ വേണു രാജാമണിയുമായി കൂടിക്കാഴ്ച നടത്തി.
മന്ത്രിമാരുടെയും എം.എൽഎമാരുടെയും ശമ്പളം പരിഷ്ക്കരിക്കും. ഇതു സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രിസഭ കമ്മിഷനെ നിയോഗിച്ചു.
ബഫർ സോൺ ഉത്തരവ് തിരുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ എന്ന ഉത്തരവാണ് തിരുത്തുന്നത്. പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും.
സംസ്ഥാന സാമൂഹ്യനീതി വകുപ്പ് വിഭാവനം ചെയ്യുന്ന സംയോജിത പുനരധിവാസഗ്രാമം പദ്ധതിയിൽ ആദ്യത്തേതായി, മാനസിക-ബൗദ്ധിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി, ആരംഭിച്ച 'പ്രിയ ഹോം' പുനരധിവാസകേന്ദ്രം നാടിന് സമർപ്പിച്ചു.
രീതികൾ സ്വീകരിക്കേണ്ടത് അനിവാര്യതയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ 50-ാം വാർഷികത്തിന്റെ ഭാഗമായി സുവർണ ജൂബിലി മന്ദിരത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.