July 04, 2025

Login to your account

Username *
Password *
Remember Me
കേരളം

കേരളം (2096)

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്നലെ (02 ഓഗസ്റ്റ്) ആറു പേർ മരിച്ചു. 23 വീടുകൾ പൂർണമായും 71 വീടുകൾക്കു ഭാഗീകമായും തകർന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 2291 പേരെ മാറ്റിപ്പാർപ്പിച്ചു. വിവിധ ജില്ലകളിലായി 95 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പേരില്‍ വീണ്ടും തട്ടിപ്പ് നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസിന് പരാതി നല്‍കി. മന്ത്രിയുടെ ഫോട്ടോ വച്ച് വാട്‌സാപ്പ് വഴിയാണ് മന്ത്രിയെന്ന് തെറ്റിദ്ധരിപ്പിച്ച് ആരോഗ്യ വകുപ്പിലെ നിരവധി ഉന്നതോദ്യോഗസ്ഥരായ ഡോക്ടര്‍മാര്‍ക്ക് മെസേജ് വന്നത്.
സ്കേറ്റിങ് ബോർഡിൽ കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് പുറപ്പെട്ട അനസ് ഹജാസ് ഹരിയാനയിലുണ്ടായ അപകടത്തിൽ മരിച്ചു. യാത്രക്കിടെ ട്രക്കിടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കു​മ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നാണ് ഹരിയാനയിൽ നിന്ന് ഇപ്പോൾ ലഭിക്കുന്ന വിവരം.
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. മധ്യ, തെക്കൻ കേരളത്തിനൊപ്പം വടക്കൻ കേരളത്തിലും മഴ കനക്കും.
61.5 കോടി രൂപയുടെ പോഷക ബാല്യം പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു തിരുവനന്തപുരം: അങ്കണവാടി കുട്ടികള്‍ക്ക് കൂടുതല്‍ ദിവസങ്ങളില്‍ പാലും മുട്ടയും നല്‍കാന്‍ അതത് അങ്കണവാടികള്‍ ശ്രമങ്ങള്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഇപ്പോള്‍ രണ്ട് ദിവസമാണ് പാലും മുട്ടയും കുട്ടികള്‍ക്ക് നല്‍കുന്നത്.
മഴ കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും ജാഗ്രതാനിർദ്ദേശം നൽകി. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കൺട്രോൾ റൂം ആരംഭിക്കാനും നിർദേശിച്ചിട്ടുണ്ട്.
അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനം കനത്ത ജാഗ്രതയിലേക്ക്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ആരോഗ്യ കുടുംബക്ഷേമ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി സ്ഥലംമാറിപ്പോകുന്ന തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ.നവ്ജോത് ഖാസക്ക് തിരുവനന്തപുരം കളക്ടറേറ്റ് റിക്രിയേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജീവനക്കാർ യാത്രയയപ്പ് നൽകി.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മഴക്കെടുതികൾ വിലയിരുത്താനും ഇന്ന് വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചു. ദുരന്ത നിവാരണ അതോറിറ്റിയുടെ ഓഫിസ് സന്ദർശിച്ച് മുഖ്യമന്ത്രി സ്ഥിഗതികൾ മനസ്സിലാക്കി. ചീഫ് സെക്രട്ടറിയുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.
അഞ്ച് വർഷം കൊണ്ട് നാൽപത് ലക്ഷം യുവജനങ്ങൾക്ക് പരിശീലനവും ഇരുപത് ലക്ഷം പേർക്ക് തൊഴിലും നൽകി കേരളത്തെ ഒരു നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ''കണക്ട് കരിയർ ടു ക്യാമ്പസ്'' പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ (02 ഓഗസ്റ്റ് ) രാവിലെ11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.