May 14, 2025

Login to your account

Username *
Password *
Remember Me
കേരളം

കേരളം (2072)

ക്വിറ്റ് ഇന്ത്യാ ദിനം കേരള എൻ.ജി.ഒ. സെന്റർ സമരാവകാശ സംരക്ഷണ ദിനമായി ആചരിച്ചു. തിരുവനന്തപുരത്ത് നടന്ന പരിപാടി ലോക്താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു.
നിയമസഭാ സമ്മേളനം ആഗസ്റ്റ് 22 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
കണ്ണൂരിൽ സഹപാഠി കഞ്ചാവ് നൽകി ശാരീരികമായി പീഡിപ്പിച്ചെന്ന് ഒമ്പതാംക്ലാസുകാരി വെളിപ്പെടുത്തിയതിന് പിന്നാലെ ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി.
'തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് പത്ത് ബുധനാഴ്‌ച രാവിലെ 11ന് പിഎസ്‌സി‌‌ ഓഫീസില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പദ്ധതിയുടെ ഭാഗമായി പിഎസ്‌സി ഓഫീസില്‍ സജ്ജമാക്കിയ ആദ്യ ക്രഷിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
ആലപ്പുഴ ചെട്ടികാട് തീരക്കടലിൽ പൊന്തു വള്ളത്തിൽ കടലിൽ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളി വള്ളം മറിഞ്ഞ് മുങ്ങി മരിച്ചു. ചെട്ടികാട് വെളിയിൽ വീട്ടിൽ ജലാസിയോസ് ജോസഫ് (57) ആണ് മരിച്ചത്.
കോഴിക്കോട് വിലങ്ങാട് മേഖലയിൽ ശക്തമായ ചുഴലി കാറ്റിൽ വ്യാപക നാശം. രാവിലെ ഏഴരയോടെയാണ് ചുഴലി കാറ്റ് വീശിയടിച്ചത്. വീടുകൾക്ക് മുകളിലേക്കും റോഡുകളിലേക്കും മരങ്ങൾ കടപുഴകി വീണു. വ്യാപകമായി കൃഷിയും നശിച്ചു.
ഈ ഓണത്തിന് സംസ്ഥാനത്തെ കാൽ ലക്ഷം വീടുകളിൽ സൗരോർജ്ജമെത്തിക്കാൻ ലക്ഷ്യമിട്ട് കെ.എസ്.ഇ.ബി. ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി വീടുകളിൽത്തന്നെ ഉത്പാദിപ്പിക്കുന്ന പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ ഭാഗമായാണ് ഇത്രയും വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്.
സംസ്ഥാന സർക്കാരിന്റെ അഭിമാനപദ്ധതിയായ കേരള നോളേജ് ഇക്കണോമി മിഷൻ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കുടുബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന ”എന്റെ തൊഴിൽ എന്റെ അഭിമാനം” ക്യാമ്പയിനിൽ തൊഴിൽ അന്വേഷകർക്കു കെ.കെ.ഇ.എം മൊബൈൽ അപ്ലിക്കേഷനായ ഡിഡബ്ല്യൂഎംഎസ് കണക്ട് ആപ്പ് മുഖേന രജിസ്റ്റർ ചെയ്യുന്നതിന് സൗകര്യം.
ആഗസ്റ്റ് 19 മുതല്‍ 21 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.
സർക്കാർ മേഖലയിലെ ആദ്യ ഓൺലൈൻ ഓട്ടോ ടാക്സി സർവീസായ കേരള സവാരി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.