September 14, 2025

Login to your account

Username *
Password *
Remember Me

നോര്‍ക്ക റൂട്ട്സ് പ്രവാസി സംരംഭക വായ്പകള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: ഭൂപരിഷ്‌കരണത്തോടൊപ്പം കേരളത്തിന്റെ സാമ്പത്തിക ശാക്തീകരണത്തിന് സഹായിച്ചത് പ്രവാസി സമൂഹമാണെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 1970 കളില്‍ എണ്ണ ഉല്‍പ്പാദനത്തിലൂടെ സാമ്പത്തിക സമാഹരണം നടത്തിയ മധ്യേഷ്യയില്‍ അതിനനുസൃതമായി ഉണ്ടായ മനുഷ്യവിഭവശേഷി സാധ്യതകള്‍ മലയാളികള്‍ക്ക് മുതലെടുക്കാനായി. അങ്ങനെ ഗള്‍ഫിലേയ്ക്ക് കുടിയേറിയ രണ്ടാംഘട്ട പ്രവാസി സമൂഹം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ മാറ്റിമറിച്ചു. കേരളത്തിന് ഇന്നുളള അഭിവൃദ്ധിയുടെ തണല്‍ കിട്ടിയത് പ്രവാസികളുടെ വെയിലനുഭവങ്ങളാണെന്നത് വിസ്മരിക്കാന്‍ കഴിയില്ല. എന്നാല്‍ ഈ സാമ്പത്തിക ശാക്തീകരണം എങ്ങനെ കേരളത്തിന്റെ വികസനത്തിനു ഉപയോഗിക്കണമെന്നതില്‍ ഫലപ്രദമായ ആസൂത്രണമില്ലായ്മ സംഭവിച്ചിട്ടുണ്ട്. ഇതിന് പ്രായശ്ചിത്തം ചെയ്യുന്നതിനാണ് സര്‍ക്കാറും നോര്‍ക്കയും ശ്രമിക്കുന്നതെന്നും പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. എത്ര പേര്‍ വന്നാലും ലോണ്‍ നല്‍കുമെന്ന് തീരുമാനിച്ച ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങള്‍ പ്രവാസികള്‍ക്ക് പുതിയ മേഖലകളിലേയ്ക്ക് കടന്നുചെല്ലാന്‍ സഹായകരമായി പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതിന്റെ തുടക്കമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലുളള വായ്പാ വിതരണവും പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി പുനരധിവാസ പദ്ധതിയായ എന്‍.ഡി. പി. ആര്‍ ഇ എം പദ്ധതി വഴിയാണ് വായ്പകള്‍ . സൊസൈറ്റിയില്‍ റജിസ്റ്റര്‍ ചെയ്ത 16 പേരില്‍ നിന്നും 11 പേര്‍ക്കായി ആകെ 76 ലക്ഷം രൂപയുടെ വായ്പകളാണ് വിതരണം ചെയ്തത്. ബാക്കിയുളളവര്‍ക്കും വരും ദിവസങ്ങളില്‍ വായ്പ ലഭ്യമാക്കും. കേരളത്തിലെ 6000 ത്തോളം ബാങ്കിങ്ങ് ശാഖകള്‍ വഴി എന്‍.ഡി.പി.ആര്‍.ഇ.എം സേവനങ്ങള്‍ ലഭ്യമാണ്. തിരുവനന്തപുരം തൈക്കാടുളള സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ആന്‍ഡ് മാനേജ്മെന്റ് (സി.എം.ഡി) ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, സി. എം.ഡി ഡയറക്ടര്‍ സി.എ. ഡോ. ബിനോയ് ജെ കാറ്റാടിയില്‍ സഹകരണ വകുപ്പ് ജോയിന്റ് റജിസ്ട്രാര്‍ ഇ. നിസാമുദ്ദീന്‍, ഡെപ്പ്യൂട്ടി റജിസ്ട്രാര്‍ എ. ഷെറീഫ് എന്നിവര്‍ പങ്കെടുത്തു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Onam_lottery_ad_2025
Ad - book cover
sthreedhanam ad

Popular News

കനകക്കുന്നിൽ കൗതുകം നിറച്ച് ഇന്ത്യൻ ആർമിയുടെ ആയുധ…

കനകക്കുന്നിൽ കൗതുകം നിറച്ച്  ഇന്ത്യൻ ആർമിയുടെ ആയുധ പ്രദർശനം

Sep 09, 2025 54 കേരളം Pothujanam

ഓണം വാരാഘോഷത്തിന്റെ ആറാം ദിവസം കനകക്കുന്നിലെത്തിയരെ കൗതുകത്തിലാഴ്ത്തി പാങ്ങോട് മിലിട്ടറി സ്റ്റേഷന്റെ ആയുധ പ്രദർശനം. കനകക്കുന്ന് കൊട്ടാരത്തിന് സമീപം പ്...