April 27, 2024

Login to your account

Username *
Password *
Remember Me

നവംബര്‍ ഒന്‍പത് വരെ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത

Chance of strong winds and thundershowers until November 9th Chance of strong winds and thundershowers until November 9th
തെക്ക്കിഴക്കന്‍ അറബിക്കടലിലും സമീപത്തുള്ള മധ്യകിഴക്കന്‍ അറബികടലിലുമായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ ശക്തി പ്രാപിക്കാനും, അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തിപ്രാപിച്ച് തീവ്രന്യൂനമര്‍ദ്ദമായി മാറി ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു പോകാനും സാധ്യതയുണ്ട്. മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ആന്ധ്രാപ്രദേശ് തീരത്ത് ചക്രവാതചുഴി നിലനില്‍ക്കുന്നു. നവംബര്‍ ഒന്‍പതോടെ തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ പുതിയൊരു ന്യുനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.  ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് നവംബര്‍ ഒന്‍പത് വരെ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മുന്നറിയിപ്പുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.
Rate this item
(0 votes)
Last modified on Saturday, 06 November 2021 10:03
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.