May 08, 2024

Login to your account

Username *
Password *
Remember Me

പ്രളയബാധിത പ്രദേശങ്ങളിലെ പോളിസി ഉടമകള്‍ക്ക് ക്ലെയിം പ്രക്രിയ ലളിതമാക്കി ബജാജ് അലയന്‍സ് ലൈഫ്

Bajaj Allianz Life simplifies claims process for policyholders affected by floods in Kerala Bajaj Allianz Life simplifies claims process for policyholders affected by floods in Kerala
കൊച്ചി: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ക്ലെയിം സെറ്റില്‍മെന്റ് ലളിതമാക്കി ബജാജ് അലയന്‍സ് ലൈഫ്. മുന്‍ഗണനാടിസ്ഥാനത്തില്‍ ഡെത്ത് / ഡിസെബിലിറ്റി ക്ലെയിമുകള്‍ പരിഗണിക്കുകയും അത്തരം ക്ലെയിമുകള്‍ പെട്ടെന്ന് തീര്‍പ്പാക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്യും.
നോമിനി, നിയമപരമായ അവകാശികള്‍, പോളിസി ഉടമകള്‍ എന്നിവര്‍ക്ക് അവരുടെ ക്ലെയിമുകള്‍ പ്രോസസ്സ് ചെയ്യുന്നതിന് വളരെ ചുരുക്കം രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയാകും. ജനന-മരണ രജിസ്ട്രാര്‍ നല്‍കുന്ന മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമല്ലെങ്കില്‍, സര്‍ക്കാര്‍ ആശുപത്രികള്‍ / പോലീസ് / കേരളത്തിലെ സര്‍ക്കാര്‍ അധികാരികള്‍ നല്‍കുന്ന, മരിച്ചയാളുടെ പേരുള്‍ക്കൊള്ളുന്ന സാക്ഷ്യപ്പെടുത്തിയ ലിസ്റ്റ് കമ്പനി സ്വീകരിക്കും. കൂടാതെ, എന്‍ ഇ എഫ് റ്റി പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി ബാങ്ക് വിവരങ്ങള്‍ക്കൊപ്പം നോമിനി/നിയമപരമായ അവകാശിയുടെ കെ വൈ സി രേഖകള്‍ (ഐഡി പ്രൂഫ് & അഡ്രസ് പ്രൂഫ്), മരിച്ചയാളുടെ/കാണാതായ ആളുടെ ഫോട്ടോ എന്നിവ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങളറിയാന്‍ 18002097272 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുക
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.