March 28, 2024

Login to your account

Username *
Password *
Remember Me

ഗാന്ധി 'ധോത്തി ശതാബ്ദി' ആഘോഷിച്ചു

Gandhi celebrated 'Dhoti Shatabdi' Gandhi celebrated 'Dhoti Shatabdi'
തിരുവനന്തപുരം: മഹാത്മാ ഗാന്ധി സാധാരണക്കാരുടെ പ്രതിനിധിയായി അവരുടെ വസ്ത്രധാരണ രീതി സ്വീകരിച്ചു മുണ്ട് തന്റെയും വസ്ത്രമാക്കിയതിന്റെ ശതാബ്ദി വാർഷികദിനമായ സെപ്റ്റംബർ 22ന് സംഘടിപ്പിച്ച 'ധോത്തി 100' എന്ന മഹത്തായ പരിപാടിയിലൂടെ രാംരാജ് കോട്ടൺ ആഘോഷിച്ചു.
തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നടന്ന ശതാബ്ദി ആഘോഷത്തിൽ രാംരാജ് കോട്ടൺ 100 രക്തസാക്ഷികളെയും 100 നെയ്ത്തുകാരെയും ആദരിച്ചു. ഇതോടൊപ്പം നാളേക്കായി 100 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് ചെന്നൈ കലാക്ഷേത്ര ഫൗണ്ടേഷനിൽ നിന്നുള്ള നർത്തകർ 'ഗാന്ധിയൻ വഴിയിൽ രാംരാജ്' എന്ന പരമ്പരാഗത നൃത്ത നാടകം അവതരിപ്പിച്ചു.
"മഹാത്മാവ് സ്വീകരിച്ച വസ്ത്രധാരണരീതി നമ്മുടെ ദേശീയ വസ്ത്രധാരണത്തിന്റെയും വ്യക്തിത്വത്തിന്റെയും പ്രതീകമാക്കി മാറുകയും യുവാക്കളായ ഇന്ത്യാക്കാർക്ക് പ്രചോദനമാകുകയും ചെയ്‌തിട്ടുണ്ട്‌. മുണ്ട് ഇന്ന് ഇന്ത്യയുടെ സ്റ്റൈൽ സ്റ്റേറ്റ്‌മെന്റും അഭിമാന വസ്ത്രവുമാണ്," പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച രാംരാജ് കോട്ടൺ മാനേജിംഗ് ഡയറക്ടർ കെ.ആർ. നാഗരാജൻ പറഞ്ഞു.
"കഴിഞ്ഞ 40 വർഷക്കാലമായി ഞങ്ങൾ പിൻതുടരുന്ന ദൗത്യത്തിലൂടെ 40,000 നെയ്ത്തുകാരുടെ ജീവിതങ്ങളെ സമ്പന്നമാക്കുവാൻ ഞങ്ങൾ പരിശ്രമിച്ചു വരികയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
അവിസ്മരണീയമായ ചടങ്ങിൽ "മഹാത്മവെ കൊണ്ടാടുവോം" എന്ന പുസ്തകം മുഖ്യാതിഥിയായ കോയമ്പത്തൂർ ഭാരതീയ വിദ്യാഭവൻ ചെയർമാൻ ഡോ.ബി.കെ. കൃഷ്ണരാജ് വാനവരായർ പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യ കോപ്പി കോയമ്പത്തൂരിലെ റൂട്ട്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ കെ. രാമസാമി ഏറ്റുവാങ്ങി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.