September 17, 2025

Login to your account

Username *
Password *
Remember Me

സംസ്കൃത സർവ്വകലാശാലയിലെ “മരുപ്പച്ച” ഫോട്ടോ പ്രദർശനം

“Oasis” photo exhibition at Sanskrit University “Oasis” photo exhibition at Sanskrit University
നാളെ (22.12.2022) സമാപിക്കും
കേരളത്തിൽ നിന്നുള്ള ആദ്യകാല പേർഷ്യൻ ഗൾഫ് കുടിയേറ്റത്തിന്റെ ചരിത്രം ഫോട്ടോഗ്രാഫുകളിലൂടെ രേഖപ്പെടുത്തുന്ന ‘മരുപ്പച്ച’, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടന്നു വരുന്ന ത്രിദിന ഫോട്ടോ പ്രദർശനം ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. എം.വി. നാരായണൻ ഉദ്ഘാടനം ചെയ്തു. ചരിത്ര വിഭാഗം മേധാവി ഡോ. കെ.എം. ഷീബ അധ്യക്ഷത വഹിച്ചു. പ്രദർശനത്തിന്റെ ക്യൂറേറ്റർ ഡോ. എൻ.ജെ. ഫ്രാൻസിസ്, ഡോ. അഭിലാഷ് മലയിൽ എന്നിവർ പ്രസംഗിച്ചു. ‘നോട്ടവും കാഴ്ചയും: സാംസ്കാരിക ചരിത്രത്തിന്റെ വഴികൾ’ എന്ന വിഷയത്തിൽ ഡോ. സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തി. ‘കലയും പ്രാതിനിധ്യങ്ങളും ഫോട്ടോഗ്രാഫിയിൽ’ എന്ന വിഷയത്തിൽ ബിപിൻ ബാലചന്ദ്രൻ പ്രബന്ധം അവതരിപ്പിച്ചു.
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ചരിത്ര വിഭാഗത്തിന്റെയും സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസിന്റെയും കേരള ലളിതകലാ അക്കാദമിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. സംസ്കൃത സർവ്വകലാശാലയുടെ യൂട്ടിലിറ്റി സെന്ററിലുള്ള ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ നടക്കുന്ന ഫോട്ടോ പ്രദർശനം നാളെ (22-12-2022) സമാപിക്കും. പ്രദർശനത്തോടനുബന്ധിച്ചു അക്കാദമിക് ബ്ലോക്ക് സെമിനാർ ഹാൾ ഒന്നിൽ ഇന്ന് (21.12.2022) 10.30ന് ഡോ. അഭിലാഷ് മലയിൽ എഴുതിയ “റയ്യത്തുവാരി” എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ച നടക്കും. പ്രൊഫ. സനൽ പി. മോഹൻ, പ്രൊഫ. ദിനേശൻ വടക്കിനിയിൽ, ഡോ. അഭിലാഷ് മലയിൽ, സന്തോഷ് ഇ., അഖിൽ തങ്കപ്പൻ എന്നിവർ പ്രസംഗിക്കും.
സമാപന ദിവസമായ നാളെ 22ന് ‘കുടിയേറ്റ ഫോട്ടോകളിലെ താൽക്കാലികത’ എന്ന വിഷയത്തിൽ ഡോ. മുഹമ്മദ് ഷെഫീക്കും “അറബ് ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ വെല്ലുവിളികളും വേതന ഭീഷണികളും” എന്ന വിഷയത്തിൽ റെജിമോൻ കുട്ടപ്പനും ‘ഗൾഫ് എണ്ണ സമ്പദ്‌വ്യവസ്ഥയിലെ മലയാളി പ്രവാസിയുടെ ദൃശ്യവത്ക്കരണം’ എന്ന വിഷയത്തിൽ ഡോ. ഷെല്ലി ജോണും വിഷയാവതരണം നടത്തും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

ഓണം വാരാഘോഷത്തിന് ഗംഭീര സമാപനം

ഓണം വാരാഘോഷത്തിന് ഗംഭീര സമാപനം

Sep 10, 2025 84 കേരളം Pothujanam

ഓണാഘോഷം റിയൽ കേരള സ്റ്റോറിയെന്ന് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്.നഗരം മുൻപ് കാണാത്ത ജനസാഗരത്തെ സാക്ഷിയാക്കി ഓണം വാരാഘോഷത്തിന് നിശാഗന്ധിയിൽഗംഭീര സമാപനം...