May 17, 2024

Login to your account

Username *
Password *
Remember Me

നവകേരള പുരസ്കാര ദാനം സംസ്ഥാന തല ഉദ്ഘാടനം മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും

navakerala navakerala
നവകേരള പുരസ്കാര വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തദ്ദേശസ്വയംഭരണ ഗ്രാമവികസന എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ സെപ്റ്റംബർ 16 വൈകുന്നേരം 3 മണിക്ക് ഓൺലൈനായി നിർവഹിക്കും. മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ പരിപാടി യിലുള്‍പ്പെടുത്തി ഖരമാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ സൗകര്യങ്ങളൊരുക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ഹരിത കേരള മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിൽ നവകേരള പുരസ്‌കാരം സമ്മാനിക്കുന്നത്. ഹരിതകേരള മിഷൻ - ശുചിത്വ മാലിന്യ സംസ്‌കരണ ഉപദൗത്യം, ജില്ലാതല ഏകോപന സമിതി തിരഞ്ഞെടുത്ത്, ജില്ലാ ശുചിത്വ സമിതി അംഗീകാരത്തോടെ നോമിനേറ്റ് ചെയ്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലിസ്റ്റ് സര്‍ക്കാർ അംഗീകരിക്കുന്ന പ്രക്രിയയിലൂടെയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തിരിക്കുന്നത്. ജില്ലയിലെ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഒരു ഗ്രാമപഞ്ചായത്തിനും ഒരു നഗരസഭയ്ക്കും നവകേരളം 2021 പുരസ്‌കാരമായി 2 ലക്ഷം രൂപയും പ്രശംസ പത്രവും സമ്മാനിക്കും.
നവകേരളം കോർഡിനേറ്റർ ഡോ.ടി എൻ സീമ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മിർ മുഹമ്മദ് അലി ഐ എ എസ് സ്വാഗതം ആശംസിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഐ എ എ എ എ എസ് ,ഇലക്ട്രോണിക്സ് &ഐ ടി, പി ഐ ഇ & എം, എൽ എസ് ജി അർബൻ ( കെ എസ് ഡബ്ല്യു എം പി) & വേസ്റ്റ് ടു എനർജി വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ ഐ എ എസ് എന്നിവരുടെ മഹനീയ സാന്നിദ്ധ്യമുണ്ടായിരിക്കും.
കുടുംബശ്രീ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ പി ഐ ശ്രീവിദ്യ ഐ എ എസ് , എം ജി എൻ ആർ ഇ ജി എസ് മിഷൻ ഡയറക്ടർ അബ്ദുൾ നാസർ ഐ എ എസ്, പഞ്ചായത്ത് ഡയറക്ടർ എച്ച് ദിനേശൻ ഐ എ എസ്,നഗര കാര്യ ഡയറക്ടർ ഡോ. രേണു രാജ് ഐ എ എസ്,ഗ്രാമവികസന കമ്മീഷണർ വി ആർ വിനോദ് ഐ എ എസ് , കില ഡയറക്ടർ ജനറൽ ഡോ. ജോയി ഇളമൺ, തദ്ദേശസ്വയംഭരണ വകുപ്പ് -ചീഫ് എൻജിനീയർ - എൽ ഐ ഡി & ഇ ഡബ്ല്യു ജോൺസൺ കെ , ക്ലീൻ കേരള കമ്പനി മാനേജിംഗ് ഡയറക്ടർ പി കേശവൻ നായർ എന്നിവർ ചടങ്ങിന് ആശംസകളർപ്പിക്കും. ശുചിത്വ മിഷൻ ഡയറക്ടർ (ഓപ്പറേഷൻസ് ) പി ഡി ഫിലിപ്പ് ചടങ്ങിന് നന്ദി അറിയിക്കും
Rate this item
(0 votes)
Last modified on Thursday, 16 September 2021 15:19
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.