July 18, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: ഹോണ്ട മോട്ടോര്സൈക്കിള് ആന്ഡ് സ്കൂട്ടര് ഇന്ത്യ അന്താരാഷ്ട്ര റേസിങ് ചാമ്പ്യന്ഷിപ്പുകള്ക്കുള്ള റേസിങ് ടീമിനെ പ്രഖ്യാപിച്ചു. ഹോണ്ട റേസിങ് ഇന്ത്യ ടീമില് നിന്നുള്ള നാല് മികച്ച റൈഡര്മാരാണ് 2022 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്ഷിപ്പിലും (എആര്ആര്സി), തായ്ലന്ഡ് ടാലന്റ് കപ്പിലും (ടിടിസി) ഇന്ത്യയെ പ്രതിനിധീകരിക്കുക.
ദില്ലി:കൊവിഡ് നഷ്ടപരിഹാരം അനർ‌ഹർക്ക് കിട്ടിയോ എന്ന് അന്വേഷിക്കണമെന്ന് കേന്ദ്ര സർക്കാർ. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ധനസഹായം നേടിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം വേണം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ‌ കൊവിഡ് ധനസഹായം നൽകാനുളള സുപ്രീംകോടതി ഉത്തരവ് ദുരുപയോ​ഗം ചെയ്യുന്നതിൽ നേരത്തെ കോടതി തന്നെ ആശങ്ക അറിയിച്ചിരുന്നു. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി സഹായധനത്തിന് അപേക്ഷിക്കുന്നതിലാണ് കോടതി ആശങ്ക പ്രകടിപ്പിച്ചത്. വിഷയത്തില്‍ സിഎജി അന്വേഷണത്തിന് ഉത്തരവിടുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. പല സംസ്ഥാനങ്ങളിലും വ്യാജ അപേക്ഷകളുണ്ടെന്ന് കേന്ദ്ര സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാകുമെന്ന് തീരം പ്രതീക്ഷിച്ചില്ലെന്ന് കോടതി പറഞ്ഞു.ഇതിന്റെ തുടർ‌ച്ചയായാണ് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
ദില്ലി: മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് എ എ പി യുടെ രാജ്യസഭാ സ്ഥാനാർഥി.
ബീജിംഗ്: ചൈനയില്‍ ഈസ്റ്റേണ്‍ എയര്‍ലൈന്‍റെ ബോയിംഗ് 737 വിമാനം തകര്‍ന്നുവീണു. ഗുവാങ്‌സി പ്രവിശ്യയിലെ വുഷൗ നഗരത്തിനടുത്തുള്ള മലമുകളിലാണ് വിമാനം തകർന്നുവീണത്.
വാഴ്സോ: യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നെത്തുന്ന അഭയാർത്ഥികളെ സംരക്ഷിക്കാനുള്ള പോളണ്ട് (Poland) സർക്കാരിന്‍റെ നീക്കങ്ങൾക്ക് പിന്തുണ നല്‍കി ഇന്ത്യൻ സമൂഹം. അതിർത്തി കടന്നെത്തിയ ഇന്ത്യക്കാർക്കും യുക്രൈന്‍ പൗരൻമാർക്കും ഇന്ത്യൻ സമൂഹത്തിന്‍റെ ഗുരുദ്വാരയും അമ്പലവും താല്‍ക്കാലിക അഭയകേന്ദ്രങ്ങളായി .
ആഡംബരപൂര്‍ണമായ ഷോപ്പിംഗ് അനുഭവം ഒരുക്കി പുതിയ ഷോറൂം തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സിന്‍റെ തിരുവനന്തപുരം ലുലു മാളിലെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു.
കൊച്ചി: കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലൂക്കാസില്‍ സ്വര്‍ണ്ണാഭരണങ്ങൾക്ക് നൽകുന്ന 50 ശതമാനം വരെ പണിക്കൂലി ഇളവ് ഈ മാസം 27 വരെ നീട്ടി.
തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ പുതിയ ചുവടുവയ്പ്പായ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി ഒ.പി. ടിക്കറ്റും ആശുപത്രി അപ്പോയ്‌മെന്റുമെടുക്കാനും കഴിയുന്ന ഇ ഹെല്‍ത്ത് സംവിധാനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ഇ ഹെല്‍ത്ത് സൗകര്യമുള്ള 303 ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുന്നു. ഒ.പി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവ പ്രിന്റെടുക്കാനും കഴിയും. ഇതിലൂടെ അവരരുടെ സൗകര്യമനുസരിച്ച് ഡോക്ടറെ കാണാന്‍ സാധിക്കുന്നു. മാത്രമല്ല ആശുപത്രികളിലെ ക്യൂവും ഒഴിവാക്കാന്‍ കഴിയുന്നു. സ്മാര്‍ട്ട് ഫോണും കമ്പ്യൂട്ടറും ഉപയോഗിച്ചും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ആദ്യമായി യുണിക്ക് ഹെല്‍ത്ത് ഐഡി സൃഷ്ടിക്കണം ഇ ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാന്‍ ആദ്യമായി തിരിച്ചറിയില്‍ നമ്പര്‍ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ലിങ്ക് ക്ലിക്ക് ചെയ്യണം. അതില്‍ ആധാര്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ആധാര്‍ രജിസ്റ്റര്‍ ചെയ്ത നമ്പരില്‍ ഒടിപി വരും. ഈ ഒടിപി നല്‍കി ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകും. ആദ്യതവണ ലോഗിന്‍ ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും മൊബൈലില്‍ മെസേജായി ലഭിക്കും. ഇത് സൂക്ഷിച്ച് വയ്‌ക്കേണ്ടതാണ്. ഈ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും ഉപയോഗിച്ച് ആശുപതികളിലേക്കുള്ള നിശ്ചിത തീയതിയിലേക്കും സമയത്തും അപ്പോയ്‌മെന്റ് എടുക്കാന്‍ സാധിക്കും. എങ്ങനെ അപ്പോയ്‌മെന്റെടുക്കാം? ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയല്‍ നമ്പരും പാസ് വേര്‍ഡും ഉപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത ശേഷം ന്യൂ അപ്പോയ്‌മെന്റ് ക്ലിക്ക് ചെയ്യുക. റെഫറല്‍ ആണെങ്കില്‍ ആ വിവരം രേഖപെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാര്‍ട്ട്‌മെന്റും തിരഞ്ഞെടുക്കുക. തുടര്‍ന്ന് അപ്പോയ്‌മെന്റ് വേണ്ട തിയതി തെരഞ്ഞെടുക്കുമ്പോള്‍ ആ ദിവസത്തേക്കുള്ള ടോക്കണുകള്‍ ദൃശ്യമാകും. രോഗികള്‍ അവര്‍ക്ക് സൗകര്യപ്രദമായ സമയമാനുസരിച്ചുള്ള ടോക്കണ്‍ എടുക്കാവുന്നതാണ്. തുടര്‍ന്ന് ടോക്കണ്‍ പ്രിന്റ് എടുക്കാവുന്നതാണ്. ടോക്കണ്‍ വിവരങ്ങള്‍ എസ്.എം.എസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയില്‍ കാണിച്ചാല്‍ മതിയാകും. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.
ലോക ജലദിനത്തില്‍ സംസ്ഥാനമൊട്ടാകെ പുഴ ശുചീകരണത്തിനും നീര്‍ച്ചാല്‍ വീണ്ടെടുപ്പിനുമായി നാടൊരുമിക്കുന്നു. നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന 'ഇനി ഞാനൊഴുകട്ടെ' കാമ്പയിന്റെ മൂന്നാം ഘട്ടത്തോടനുബന്ധിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍.
ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളുടെ വാർഷിക പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ വർക് ഷീറ്റ് മാതൃകയിലാണ് വാർഷിക പരീക്ഷ ചോദ്യപേപ്പർ തയ്യാറാക്കിയിട്ടുള്ളത്. 5 മുതൽ 9 വരെയുള്ള ക്ലാസ്സുകൾക്ക് ചോദ്യപേപ്പർ നൽകി വാർഷിക മൂല്യനിർണയം നടത്തും.
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad