July 18, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
പൊതുവിദ്യാഭ്യാസ വകുപ്പ്- സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്‍ററിതലത്തില്‍ പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി തയ്യാറാക്കിയ 'ഹലോ ഇംഗ്ലീഷ്-ലീഡ് 2022' പദ്ധതി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
കൊച്ചി: കേരളത്തിലുടനീളമുള്ള കഴിവുറ്റ നർത്തകർക്ക് മികച്ച അവസരമൊരുക്കാനായി സീ കേരളം അവതരിപ്പിക്കുന്ന ഡാൻസ് കേരള ഡാൻസ് സീസൺ 2 ലൈവ് ഓഡിഷൻ പ്രേക്ഷകരുടെ അഭ്യർത്ഥനപ്രകാരം കൂടുതൽ ജില്ലകളിലേക്ക്.
കൊച്ചി: ഇന്ത്യയിലെ തദ്ദേശീയ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ളിപ്കാര്ട്ടിന്റെയും രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്കിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള ക്രെഡിറ്റ് കാര്ഡായ 'ഫ്ളിപ്കാര്ട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ്' കാര്ഡ് 20 ലക്ഷം ഉപയോക്താക്കള് എന്ന നാഴികക്കല്ല് പിന്നിട്ടു. 2019 ല് ആരംഭിച്ച കാര്ഡ് ഈ മേഖലയിലെ ഏറ്റവും മികച്ച ക്യാഷ്ബാക്ക്, തടസ്സമില്ലാത്ത പ്രവര്ത്തനം ഉള്പ്പെടെ ഉപയോക്താക്കള്ക്ക് നിരവധി സവിശേഷ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നു. ഫ്ളിപ്കാര്ട്ടിലും മിന്ത്രയിലും അഞ്ച് ശതമാനവും ക്ലിയര്ട്രിപ്, പിവിആര്, ടാറ്റാ 1എംജി, ഊബര് തുടങ്ങിയവയില് നാല് ശതമാനവും ക്യാഷ് ബാക്കാണ് കാര്ഡ് നല്കുന്നത്. ഈ ക്രെഡിറ്റ് കാര്ഡ് മികച്ച വായ്പാ യോഗ്യതയുള്ള ഉപയോക്താക്കളുടെ വിഭാഗത്തിലും സാധാരണ ക്രെഡിറ്റ് കാര്ഡുകളിലേക്ക് പരിമിതമായ പ്രവേശനം മാത്രമുള്ള ഉപയോക്താക്കള്ക്കും സേവനം ലഭ്യമാക്കാന് തക്കവണ്ണം തയ്യാറാക്കപ്പെട്ടിട്ടുള്ളതാണ്. ഉപയോക്താക്കള്ക്ക് പ്രതിമാസ സ്റ്റേറ്റ്മെന്റ്, ഇപാടുകള് പരിശോധിക്കല്, ക്രെഡിറ്റ് പരിധി ഉയര്ത്തല്, കോണ്ടാക്റ്റ്ലെസ് പേയ്മെന്റുകള്ക്കും പ്രതിമാസ ഇടപാടുകള്ക്കും പരിധി നിശ്ചയിക്കല് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഫ്ളിപ്കാര്ട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്ഡിന് ഇന്ത്യയിലുടനീളം 18,000 ലധികം പിന്കോഡുകളില് വിതരണശൃംഖലയുണ്ട്. ഓണ്ലൈന് ഉപയോഗവും ഡിജിറ്റല് ഇടപാടുകളും വര്ധിച്ചതിനാല് ഒരു വര്ഷത്തിനുള്ളില് ഒരു ലക്ഷത്തോളം കാര്ഡുകള് വിതരണം ചെയ്തിട്ടുണ്ട്. രാജ്യത്തെ എല്ലാ ഉപയോക്താക്കളിലേക്കും ഏറ്റവും മികച്ച ഡിജിറ്റല് സേവനം എത്തിക്കാന് കമ്പനി പ്രതിജ്ഞാബദ്ധരാണെന്നും വന് സ്വീകാര്യത ലഭിച്ച ഈ കോ- ബ്രാന്ഡ് കാര്ഡ് കമ്പനിയുടെ സമീപനത്തിന്റെ മികച്ച ഉദാഹരണമാണെന്നും ആക്സിസ് ബാങ്ക് ഇവിപിയും കാര്ഡ്സ് ആന്ഡ് പെയ്മെന്റ്സ് മേധാവിയുമായ സന്ജീവ് മോഗെ പറഞ്ഞു. ഇന്ത്യന് ഉപയോക്താക്കള് വളരെയധികം വികസിതരാണെന്നും ഇന്ന് മുമ്പ് എന്നത്തേക്കാലും ജീവിതനിലവാരം ഉയര്ത്താന് വളര്ന്നുകൊണ്ടിരിക്കുന്ന ശക്തമായ ഒരു അഭിലാഷം അവരിലുണ്ടെന്നും അവരുടെ വാങ്ങല് ശേഷി വര്ധിപ്പിച്ചുകൊണ്ട് ഈ സാധ്യത ഉപയോഗപ്പെടുത്താനാണ് കാര്ഡ് ശ്രമിക്കുന്നതെന്നും ഫ്ലിപ്കാര്ട്ട് എസ് വിപിയും ഫിന്ടെക് ആന്ഡ് പെയ്മെന്റ് ഗ്രൂപ്പ് മേധാവിയുമായ ധീരജ് അനേജ പറഞ്ഞു.
തിരുവനന്തപുരം : ഗ്രീന്‍ സിമന്റ് കമ്പനിയും 13 ബില്യണ്‍ യു.എസ്. ഡോളറിന്റെആസ്തിയുള്ള ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പിന്റെ ഭാഗമായതുമായ ജെ.എസ്.ഡബ്ല്യു സിമന്റ്,പഞ്ചാബ് റിന്യൂവബിള്‍ എനര്‍ജി സിസ്റ്റംസുമായി ധാരണാപത്രം ഒപ്പുവച്ചു. കാര്‍ഷിക മാലിന്യങ്ങള്‍ ജൈവവസ്തുക്കളായി ഉപയോഗിക്കുന്നതിനാണിത്. പഞ്ചാബ് റിന്യൂവബിള്‍ എനര്‍ജി സിസ്റ്റംസ് ഇന്ത്യയിലെ ഏറ്റവും വലിയ ബയോമാസ് അഗ്രഗേഷന്‍ ആന്‍ഡ് ഡെന്‍സിഫിക്കേഷന്‍ കമ്പനിയാണ്. ധാരണാപത്രം (എം.ഒ.യു.) അനുസരിച്ച്, പഞ്ചാബ് റിന്യൂവബിള്‍ എനര്‍ജി സിസ്റ്റംസ് അതിന്റെ നിര്‍മ്മാണ യൂണിറ്റുകളില്‍ ജെ.എസ്.ഡബ്ല്യു. സിമന്റിന്റെ ക്ലിങ്കറൈസേഷനിലും ഗ്രൈന്‍ഡിംഗ് പ്രക്രിയയിലും ബയോമാസ് ഊര്‍ജ്ജമായി ഉപയോഗിക്കുന്നതിന് കാര്‍ഷിക മാലിന്യങ്ങളുടെ ഒരു സുസ്ഥിര വിതരണ ശൃംഖല നിര്‍മ്മിക്കും. പഞ്ചാബ് റിന്യൂവബിള്‍ എനര്‍ജി സിസ്റ്റങ്ങളുമായുള്ള ഞങ്ങളുടെ സഹകരണം ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ബയോമാസ് ഇന്ധനം അവതരിപ്പിക്കുന്നതിലൂടെ ബദല്‍ ഇന്ധന തന്ത്രത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞങ്ങളെ സഹായിക്കും. ഇത് നമ്മുടെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ സഹായിക്കുക മാത്രമല്ല, അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം കാര്‍ഷിക മാലിന്യങ്ങളില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ കൊയ്യാന്‍ ഇന്ത്യന്‍ കര്‍ഷകരെ സഹായിക്കാനും ഞങ്ങളെ പ്രാപ്തരാക്കുമെന്നു ജ.എസ്.ഡബ്ല്യു. സിമന്റ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ ശ്രീ പാര്‍ത്ഥ് ജിന്‍ഡാല്‍ പറഞ്ഞു
ബംഗളൂരു : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടി .കെ.എം) കൂൾ ന്യൂ ടൊയോട്ട ഗ്ലാൻസ പുറത്തിറക്കി.
കൊച്ചി: രാജ്യത്തെ പ്രമുഖ കല്‍പിത സര്‍വകലാശാലകളില്‍ ഒന്നായ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ ഇ-ലേണിങ് വിഭാഗമായ ജെയിന്‍ ഓണ്‍ലൈന്‍ ഈ മാസം 21-ന് ഓണ്‍ലൈന്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു.
സ്‌കൂൾ ലൈബ്രറികൾക്ക് ഗുണപരമായ പുസ്തകങ്ങൾ നൽകുന്ന "വായനയുടെ വസന്തം " പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (16-03-22).
സംസ്ഥാനത്ത് ജനകീയ മത്സ്യകൃഷി കൂടുതല്‍ സജീവമാക്കാന്‍ സംസ്ഥാന ഗൈഡന്‍സ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനകീയ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുവാനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്തു.
കൊച്ചി: ഇന്ത്യയിലെ പ്രമുഖ എഡ്ടെക് സ്ഥാപനമായ ജാരോ എജ്യുക്കേഷന് 2022-23 സാമ്പത്തിക വര്ഷം അവസാനത്തോടെ 300 കോടി രൂപ വരുമാനം ലക്ഷ്യമിടുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ മാര്‍ച്ച് 16 ബുധനാഴ്ച മുതല്‍ പൈലറ്റടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad